വിക്കിയോട് താരപുത്രിയ്ക്ക് ക്രഷ്? ഉമ്മ കൊടുക്കാൻ ആഗ്രഹം, തുറന്ന് പറഞ്ഞ് ബോളിവുഡ് സുന്ദരി...

ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ ഹോട്ട് താരമായി മാറിയ നടനാണ് വിക്കി കൗശൽ. താരത്തിന് ഇപ്പോൾ ബോളിവുഡിന് അകത്തും പുറത്തും നിരവധി ആരാധകരുണ്ട്. ബോളിവുഡ് താര സുന്ദരിമാർ പോലും വിക്കിയുടെ വലിയ ഫാനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിക്കിയെ കുറിച്ച് നടി ജാൻവി കപൂർ പറഞ്ഞതാണ്. നേഹ ധൂപിയ അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു താരം അക്കാര്യം തുറന്നു പറഞ്ഞത്.

vicky-jhanvi

കാർത്തിക് ആര്യൻ, വിക്കി കൗശൽ ഇവരിൽ ആരെയാണ് കിസ്സ് ചെയ്യാൻ ഇഷ്ടമെന്നായിരുന്നു നേഹയുടെ ചോദ്യം. ഒരു നിമിഷം പോലും ആലോചിക്കാതെ ജാൻവി വിക്കിയുടെ പേര് പറയുകയായിരുന്നു. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ വിക്കിയും ജാൻവിയും ഒരുമിച്ചെത്തുകയാണ്. ചത്രത്തിൽ നാദിറ ബാനു ബീഗം എന്ന കഥാപാത്രത്തെയാണ് ജാൻവി അവതരിപ്പിക്കുന്നത്.

ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ ചുവട് വയ്ക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു. ധടക്കിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് അമ്മ ശ്രീദേവി അന്തരിക്കുന്നത്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ ബോളിവുഡ് പ്രവേശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X