ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ ജാൻവി കപൂർ!!അച്ഛൻ അറിഞ്ഞാൽ ഞെട്ടും, താരപുത്രിയുടെ പുതിയ ലുക്ക് പുറത്ത്

ജാൻവിയുടെ വസ്ത്രധാരണത്തിൽ ചില സമയങ്ങളിൽ അമ്മ ശ്രീദേവി വരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു

2018 മുൻപ് നടി ശ്രീദേവിയുടെ മകളായിട്ടാണ് ജാൻവി കപൂറിനെ അറിയപ്പെട്ടിരുന്നത്. എന്നാൽ 2018 ജൂലൈ 20 ഓടു കൂടി അത് മാറുകയായിരുന്നു. ബോളിവുഡ് മുൻനിര നായികമാരോടൊപ്പം ഉയരാൻ ജാൻവി കപൂറിന് സാധിച്ചു. അന്തരിച്ച് തെന്നിന്ത്യൻ- ബോളിവുഡ് എവർഗ്രീൻ സൂപ്പർ സ്റ്റാർ ശ്രീദേവിയുടേയും സിനിമ നിർമ്മാതാവ് ബോണി കപൂറിന്റേയും മൂത്ത മകളാണ് ജാൻവി കപൂർ. സിനിമയിൽ ചുവട് വയ്ക്കാത്ത സമയത്തും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലു സമൂഹമാധ്യമങ്ങളിലും ജാൻവി നിറ‍ഞ്ഞ് നിന്നിരുന്നു.

ജാൻവിയ്ക്ക് എപ്പോഴും വില്ലനായി മാറുന്നത് ഡ്രസ്സിങ്ങാണ്.ജാൻവിയുടെ വസ്ത്രധാരണത്തിൽ ചില സമയങ്ങളിൽ അമ്മ ശ്രീദേവി വരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നതുമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജാൻവി കപൂറിന്റെ പുതിയ ലുക്കാണ്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ജനം ഞെട്ടിയിരിക്കുകയാണ്.

മോക്കോവർ

മോക്കോവർ


താരങ്ങൾ സിനിമകൾക്ക് വേണ്ടി ഓരോരോ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ശരീരം ഭാരം കുറച്ച് അല്ലെങ്കിൽ കൂട്ടി മുടി മുറിച്ച് എന്നിങ്ങനെ പല തരത്തിലുമുള്ള ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ചില അവസരങ്ങളിൽ തങ്ങളുടെ മുടി മുറിച്ചു കളയാറുണ്ട്. ഇവിടേയും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. താര പുത്രിയുടെ മേക്കോവറിൽ ബോളിവുഡും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിട്ടുണ്ട്.

മുടി മുറിച്ചത് എന്തിന്

മുടി മുറിച്ചത് എന്തിന്

ജാൻവി കപൂർ മുടി മുറിച്ച് ആകെ മാറിയിരിക്കുകയാണ്. എന്തിനാണ് മുടി മുറിച്ചതെന്നാണ് എല്ലാവരും ആകാംക്ഷയേടെ ചചോദിക്കുന്നത്. ഒരു കോസ്മോപൊളിറ്റൻ മാഗസിന്റെ കവർ ഗോളൻ ഷൂട്ടിനു വേണ്ടിയായിരുന്നു താരം മുടി മുറിച്ചത്. ജനുവരി ലക്കത്തിലെ മാഗസീന്റെ കവറിലാണ് പുതിയ ലുക്കിൽ ജാൻവി പ്രത്യക്ഷപ്പെടുന്നത്. ഈ മാഗസ്റ്റിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മുടി മുറിച്ച കാര്യം താരം ആരാധകരെ അറിയിച്ചത്.

 മുടി മുറിച്ചതിനെ കുറിച്ച് താരം

മുടി മുറിച്ചതിനെ കുറിച്ച് താരം

മുടി മുറിച്ചതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. കോസ്മോപൊളിറ്റൻ മാഗസീനിന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടി മുറിക്കുന്ന കാര്യം അച്ഛന് അറിയില്ലെന്നും അച്ഛൻ അറിഞ്ഞാൽ തന്നെ കൊല്ലുമെന്നും ‍ ജാൻവി വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം താരത്തിന്റെ പുതിയ മേക്കോവർ ആരാധകർക്ക് അത്ര ദഹിച്ചിട്ടില്ല. തങ്ങളുടെ അഭിപ്രായം ഇവർ തുറന്നു പറയുന്നമുണ്ട്. മുടിയുള് ജാൻവിയാണ് കൂടുതൽ സുനദരിയെന്നാണ് ഇവരുടെ അഭിപ്രായം.

ധടക്കിലൂടെ

ധടക്കിലൂടെ

കരൺ ജോഹർ സംവിധാനം ചെയ്ത ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കന്നത്. ഷാഹിദ് കപൂറിന്റെ സാഹോദരൻ ഇഷാൻ ഖട്ടറായിരുന്നു ജാൻവിയുടെ നായികനായി എത്തിയത്. മികച്ച് പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിൽ മികച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ധടക് എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ നടി എന്ന നിലയിലേയ്ക്ക് ഉയരാൻ ജാൻവിയ്ക്ക് കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X