കാമുകന്‍ കൂടെയുണ്ടെന്നത് സത്യം തന്നെ? ജാന്‍വി കപൂറിന്‍ ആശംസകള്‍ അറിയിച്ചവരുടെ കൂട്ടത്തില്‍ ശിഖര്‍ പഹാരിയയും

ബോളിവുഡിലെ പ്രമുഖ താരപുത്രിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളായ ജാന്‍വി ഇപ്പോള്‍ ഇന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ശ്രീദേവിയുടെ മരണത്തിന് ശേഷം മാസങ്ങള്‍ക്കുള്ളിലാണ് ജാന്‍വി നായികയായി അഭിനയിച്ച ആദ്യ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യമില്ലാതെയാണ് ശ്രീദേവി അന്തരിക്കുന്നത്. അതേ സമയം ജാന്‍വി ഇന്ന് തന്റെ ഇരുപത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. 1997 മാര്‍ച്ച് ആറിനാണ് ജാന്‍വി ജനിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ജാന്‍വിയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പിറന്നാള്‍ ദിനത്തില്‍ ജാന്‍വിയ്ക്ക് ആശംസ അറിയിച്ചവരില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് ശിഖര്‍ പഹാരിയ പങ്കുവെച്ച ഫോട്ടോയാണ്. ജാന്‍വി ശിഖര്‍ പഹാരിയ എന്ന ചെറുപ്പുക്കാരനുമായി പ്രണയത്തിലാണെന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതനിടയിലാണ് പ്രിയതമയെ എന്ന പോലെ ജാന്‍വിയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രവുമായി ശിഖര്‍ എത്തിയിരിക്കുന്നത്.

 janhvi-kapoor-shikhar-pahariya

ഇരുവരുടെയും മുഖം വ്യക്തമാക്കാത്ത തരത്തില്‍ അടുത്തിടെ മാലിദ്വീപിലേക്ക് പോയപ്പോഴുള്ള ഫോട്ടോയായിരുന്നു ശിഖര്‍ പങ്കുവെച്ചത്. പ്രിയതമന്റെ ആശംസകള്‍ നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. ഇതോടെ ജാന്‍വിയുടെ പ്രണയം ഏകദേശം സത്യമാണെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഇതിനിടെ ജാന്‍വിയുടെ അമ്മയും അന്തരിച്ച മുന്‍നടി ശ്രീദേവിയെ കുറിച്ചും മകള്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ബര്‍ഖ ദത്തിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് ശ്രീദേവിയുടെ അവസാന നാളുകളെ പറ്റിയും അമ്മയോട് അവസാനമായി സംസാരിച്ച കാര്യമെന്താണെന്നും ജാന്‍വി തുറന്ന് പറഞ്ഞത്.

'എനിക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോള്‍, തീര്‍ച്ചയായും അതൊരു വലിയ ദുരന്തം തന്നെയായിരുന്നു, എന്റെ ഹൃദയത്തില്‍ ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ടു. പക്ഷേ, എന്റെ ജീവിതത്തിലെ എല്ലാ മഹത്തായ കാര്യങ്ങളെയും എല്ലാ പദവികളെയും എന്റെ ജീവിതകാലം മുഴുവന്‍ കേട്ട് എനിക്ക് എളുപ്പത്തില്‍ ലഭിച്ച കാര്യങ്ങളെയും ന്യായീകരിക്കുന്നതിനിടയില്‍ 'എന്തോ മോശം സംഭവിച്ചു' എന്ന ഭയാനകമായൊരു വികാരം ഉണ്ടായിരുന്നു'.

'ഇപ്പോള്‍ എന്തോ മോശമായൊരു കാര്യം സംഭവിച്ചു. അത് ഞാന്‍ അര്‍ഹിക്കുന്നതാണ്. എനിക്ക് സംഭവിച്ച ഭയാനകമായ കാര്യങ്ങള്‍ അര്‍ഹതപ്പെട്ടതാണെന്ന് കരുതി തുടങ്ങിയതോടെ എനിക്കത് വലിയ ആശ്വാസമായി.

 sridevi

ആദ്യമായി ക്യാമറയുടെ മുന്നില്‍ അഭിനയിക്കാന്‍ പോയി നിന്നപ്പോള്‍ അടുത്ത് തന്നെ അമ്മ ഉണ്ടായിരുന്നു എന്ന തോന്നലാണ് എനിക്ക് ഉണ്ടായിരുന്നത്. മാത്രമല്ല അമ്മയോട് ഞാന്‍ അവസാനമായി സംസാരിച്ചത് എന്റെ ആദ്യ സിനിമയെ കുറിച്ചായിരുന്നു. അമ്മ മരിച്ച ആ മാസം എന്റെ ജീവിതത്തിലെ ഒരു മങ്ങലേറ്റ നാളുകളാണ്' ജാന്‍വി പറയുന്നു.

'ലഡ്ഡു എന്നായിരുന്നു ഞാന്‍ അമ്മയെ വിളിച്ചിരുന്നത്. അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന അതികഠിനമായിരുന്നെങ്കില്‍ പോലും കൂടുതല്‍ സമയം ജോലിയിലേക്ക് ശ്രദ്ധിക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും താരപുത്രി വെളിപ്പെടുത്തി. 'ഇപ്പോള്‍ എനിക്ക് ആ ദിവസത്തെ കുറിച്ച് ഒന്നും തന്നെ ഓര്‍മ്മയില്ല. ആ മാസം മുഴുവന്‍ എനിക്കൊന്നും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു', എന്നാണ് ജാന്‍വി പറയുന്നത്.

2018 ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം ദുബായിലേക്ക് പോയതായിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായ മരണം ആരാധകരെയും സിനിമാലോകത്തെയും ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.

മൂത്തമകളായ ജാന്‍വിയുടെ അഭിനയത്തിലേ അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുന്നതിനിടയിലാണ് ശ്രീദേവിയ്ക്ക് ഈ ദുരന്തമുണ്ടാവുന്നത്. ഇപ്പോള്‍ ഇളയമകള്‍ ഖുഷിയും അഭിനയത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്. വൈകാതെ ഖുഷിയുടെ ചിത്രം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X