സാറയുമായുള്ള മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജാന്‍വിക്ക് കലി! താരപുത്രിയുടെ കലിപ്പൊടുങ്ങുന്നില്ല!
അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ പ്രവേശിക്കുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ്. ഭാഷാഭേദമില്ലാതെ എല്ലായിടത്തും ഈ സംഭവം നടക്കുന്നുണ്ട്. അച്ഛന്റെയോ അമ്മയുടെയോ പിന്നാലെയാണ് പലരും സിനിമയില്‍ തുടക്കം കുറിച്ചത്. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചില അരങ്ങേറ്റങ്ങളാണ് അടുത്തിടെയായി നടന്നത്. ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമായ ധടക്കിന്റെ റിലീസ് കാണാന്‍ കാത്തുനില്‍ക്കാതെയാണ് ശ്രീദേവി യാത്രയായത്. ജാന്‍വിക്ക് മുന്‍പെ സിനിമയുമായി എത്തേണ്ടതായിരുന്നു സാറ അലിഖാന്‍.
താന്‍ അരങ്ങേറിയതിന് പിന്നാലെയാണ് പലരും മറ്റ് താരപുത്രികളെക്കുറിച്ച് ചോദിച്ച് തുടങ്ങിയിട്ടുള്ളതെന്ന് ജാന്‍വി പറയുന്നു. പുതുമുഖങ്ങളുടെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താന്‍. സാറയുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് തനിക്കൂഹിക്കാവുന്നതേയുള്ളൂ. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെ സാറയെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താരപുത്രി പറയുന്നു.

തന്റെ സിനിമ ഇറങ്ങിയതിന് പിന്നാലെ എല്ലാവരും ഈ ചോദ്യവുമായി തന്നെ സമീപിക്കുകയും മറ്റുള്ളവരോട് ആരും എന്താണ് ഈ ചോദ്യമുന്നയിക്കാത്തതെന്നും താരം ചോദിക്കാത്തതെന്നും. സാറയടക്കമുള്ളവര്‍ ഇത്തരം ചോദ്യത്തില്‍ നിന്നും വിജയകരമായി രക്ഷപ്പെടുകയാണ്. തന്നോടാണ് എല്ലാവരും ഇത്തരത്തില്‍ ബോക്‌സോഫീസിലെ മത്സരത്തെക്കുറിച്ച് ചോദിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ വിജയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം തന്നോട് ഈ ചോദ്യമുന്നയിക്കുന്നതെന്നും താരപുത്രി ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications