For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനില്ലാതെ ജാൻവി ദില്ലിയിൽ! ചുറ്റിലും ആരാധകർ, താരപുത്രി ചെയ്തതെന്താണെന്ന് അറിയാമോ, വീഡിയോ കാണൂ

  |

  ബോളുവുഡിൽ എത്തുന്നതിനും മുൻപ് തന്റെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറി കൂടിയ താരമാണ് നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണിക കപൂറിന്റേയും മകൾ ജാൻവി കപൂർ. അമ്മയുടെ ലേബലിൽ നിന്ന് കൊണ്ട് മകളും ആരാധകരെ സമ്പാദിച്ചിരുന്നു. സോഷ്യൽ മീഡിയയലും ഇൻസ്റ്റാഗ്രാമിലും ആയിരത്തിലധികം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ വീഡിയോ ചിത്രങ്ങളുമെല്ലാം വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

  അതോര്‍ക്കുമ്പോള്‍ നാണക്കേടില്ല, ഒളിക്കാനും ആഗ്രഹിക്കുന്നില്ല, ആലിയുടെ കുടുംബത്തിലെ കറുത്ത ദിനങ്ങൾ

  ശ്രീദേവി മരിക്കുന്നതിനു മുൻപ് താരത്തിന്റെ കൈകളികളിൽ തൂങ്ങിയാണ് ജാൻവി പെതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജാൻവി മാത്രമല്ല സഹോദരി ഖുഷിയും. ഇപ്പോഴും ആ നാലംഗ സംഘമായിരിക്കും ക്യാമറ കണ്ണുകളിൽ പതിയുന്നത്. അമ്മയില്ലാതെ മക്കൾ പുറം വെളിച്ചത്ത് പ്രത്യക്ഷപ്പെടുകയില്ലായിരുന്നു. എന്നാൽ സഹചര്യം പലതും മാറ്റും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ജാൻവിയുടെ വീഡിയോയാണ്. അതും ഒറ്റയ്ക്കുള്ളത്.

  ഒരുപാട് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു!! ജീവിതം തകിടം മറിച്ച് ആ മരണം... തുറന്ന് പറഞ്ഞ് വിനീത

   ജാൻവി ബാദ്രയിൽ

  ജാൻവി ബാദ്രയിൽ

  ദില്ലിയിലെ ബാദ്രയിലെത്തിയ ജാൻവിയുട ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ജാൻവിയെ പൊതു സ്ഥലത്ത് കണ്ടതോടെ അരാധകർ ആവേശത്തിലാവുകയായിരുന്നു. അർപ്പുവിളിയോടും ആരവത്തോടും കൂടി കുട്ടികളും മറ്റുള്ളവരും താരത്തിനും ചുറ്റും കൂടിയിരുന്നു. ആരാധകരാൽ ജാൻവി മുടപ്പെടുകയായിരുന്നു. ആരാധകരും തിക്കുംതിരക്കിനുള്ളിലും ജാൻവിയുടെ മുഖത്ത് ആ ചിരിമായാതെ ണറയാതെ നിന്നിരുന്നു. തുടർന്ന് വളരെ കഷ്ടപ്പെട്ടാണ് താരം ജനക്കൂട്ടത്തിനിടയിൽ നിന്ന് പുറത്തു പോയത്.

  അമ്മയ്ക്കൊപ്പം

  അമ്മയ്ക്കൊപ്പം

  ശ്രീദേവിയുടെ മാലാഖ കുഞ്ഞുങ്ങൾ എന്നാണ് ജാൻവിയേയും ഖുഷിയോയും ബോളിവുട്ടിൽ അറിയപ്പെടുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. എപ്പോഴും അമ്മയുടെ ഇരുവശങ്ങളിലായും വിരലുകളിൽ തൂങ്ങി മാത്രമാണ് ജാൻവിയും ഖുഷിയും പുറത്തെത്തുന്നത്. അമ്മയുടെ ചിറകിൽ ഒതുങ്ങി ജീവിക്കാനാണ് ഈ താര പുത്രിമാർ ആഗ്രഹിച്ചിരുന്നത്. എന്നവാൽ വിധി അവരുടെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയാവുകയായിരുന്നു. ശ്രീദേവിയുടെ വിയോഗം ഒരു കുടുംബത്തെ തന്നെ താറുമാറാക്കുകയായിരുന്നു. അച്ചനമ്‍ ബോണി കപൂറിന്റെ ഇപ്പോഴത്തെ ജീവിതം രണ്ടു മക്കളേയും ചുറ്റുപ്പറ്റിയാണ്.

   അമ്മയാകാൻ ശ്രമിക്കുന്നുണ്ട്

  അമ്മയാകാൻ ശ്രമിക്കുന്നുണ്ട്

  ജാൻവിയും ഖുഷിയും അവരുടെ അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. താനും ജീവിതത്തിലെ ഒരേ നിമിഷവും ശ്രീദേവിയെ മിസ് ചെയ്യുന്നുണ്ടെന്ന് ബോണി കപൂർ പറ‍ഞ്ഞിരുന്നു. നമുക്ക് ഒരിക്കലും വിധിയോട് പൊരുതാൻ കഴിയില്ല. അതിനോട് പൊരുത്തപ്പെടുകയോ നിർവാഹമുളളു. താൻ അച്ഛൻ, അമ്മ എന്നീ രണ്ടു റോളുകൾ ന്നായി കൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ജനാ‍വിയ്ക്കും ഖുഷിയ്ക്കും കുട്ടായി മകൻ അർജുൻ കപൂറും, മകഴ്‍ അൻഷുലയും ഒപ്പമുണ്ടെന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു.

   ശ്രീദേവിയുടെ ആഗ്രഹം

  ശ്രീദേവിയുടെ ആഗ്രഹം

  ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ ബോളിവുഡ് പ്രവേശനം. മകളെ ബിഗ് സ്ക്രീനിൽ കാണാനാണ് ശ്രീദേവി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും. എന്നാൽ ആഗ്രഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ശ്രീദേവി ഭൂമിയിൽ നിന്ന് വിടവാങ്ങിയിരുന്നു. എന്നാൽ മക്കൾ ഇന്ന് അമ്മയുടെ ആഗ്രഹത്തിനൊത്ത് ജീവിക്കുകയാണ്. അമ്മ ഞങ്ങൾ മക്കൾക്ക് വേണ്ടിയാണ് ജീവിച്ചത്. അമ്മ ഞങ്ങൾക്ക് തിരിച്ചു തരണമെന്ന് ആഗ്രഹിച്ച ആ സന്തോഷം തിരിച്ചു നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടാതെ അമ്മയ്ക്ക് അഭിമാനിക്കാവുന്ന നിലയിൽ വളരണമെന്നാണ് ‍ ഞാൻ ആഗ്രഹിക്കുന്നതെന്നും ജാൻവി പറയുന്നുണ്ട്. അമ്മ നൽകിയ സ്നേഹത്തിന്റെ ഓർമ മാത്രം മതി ഞങ്ങൾക്ക് ഇനിയുള്ള കാലാം ജീവിക്കാൻ. എന്നാൽ ഞങ്ങളുടെ ജീവിതത്തിന് ഇനി ഒരിക്കലും പൂർണ്ണതയുണ്ടാകില്ല. എന്റെ എല്ലാമായ എന്റെ അമ്മയ്ക്ക സ്നേഹം. ജാൻവി കുറിച്ചിരുന്നു.

  ധടക്

  ധടക്

  ധടക്കിൽ ഡി ഗ്ലാമറസായിട്ടാണ് ജാൻവി എത്തുന്നത്. മറാത്തി ചിത്രമായ സൈറാട്ടി ന്റെ ഹിന്ദി പതിപ്പാണ് ധടക്. കിരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ ഇഷാൻ ഖട്ടറാണ് നായകനായി എത്തുന്നത് ചിത്രത്തിലെ ജാൻവിയുടെ ലുക്ക് ശ്രീദേവിയെ വിളിച്ച് ഓർമ്മിപ്പിക്കും തരത്തിലുള്ളതാണ്.സമൂഹമാധ്യമങ്ങളിൽ ചിത്രത്തിൽ ജാൻവിയുടെ ഗെറ്റപ്പ് ചർച്ച ചെയ്യപ്പെട്ടിരുന്നു.പൊതുവേദിയിൽ ഗ്ലാമറസായിട്ടാണ് ജാൻവി പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ തന്നെ താരത്തിന്റെ ഈ രൂപം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അമ്മയുടെ മകൾ തന്നെ എന്ന കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

  English summary
  Janhvi Kapoor, Mobbed By Fans, Walks Away With A Smile. See Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X