ഇത്ര കോടികൾ ലഭിക്കാൻ ജാൻവി എന്താണ് ചെയ്തത്; സമ്പാദ്യ വിവരങ്ങൾ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ ‌

ഏറെ പ്രതീക്ഷകളോടെയാണ് ജാൻവി കപൂർ 2018 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. വിഖ്യാത നടിയായ അമ്മ ശ്രീദേവി ആഘോഷിക്കപ്പെടുന്നത് കണ്ടാണ് മകളും സിനിമാ രം​ഗത്തേക്ക് വന്നത്. ശ്രീദേവിയെ പോലെ മികച്ച നടിയായി ജാൻവി അറിയപ്പെടുമെന്ന് ഏവരും കരുതി. പക്ഷെ സംഭവിച്ചത് മറിച്ചാണ് 2018 മുതൽ‌ ഇന്ന് വരെ നെപോ കിഡ് എന്ന് വിളിച്ച് ജാൻവിയെ തള്ളിക്കളയുകയാണ് ഭൂരിഭാ​ഗം പ്രേക്ഷകരും. അതേസമയം അഭിനയത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ജാൻവിക്ക് കേൾക്കേണ്ടി വന്നിട്ടില്ല.

എന്നാൽ ജാൻവി കുടുംബ സ്വാധീനം കൊണ്ട് മാത്രമാണ് തുടരെ പരാജയ സിനിമകളുണ്ടായിട്ടും ബോളിവുഡിൽ നിലനിൽക്കുന്നതെന്ന് വിമർശകർ പറയുന്നു. ജാൻവിയുടെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 82 കോടിയുടെ ആസ്തി ജാൻവിക്കുണ്ട്. ഒരു സിനിമയ്ക്ക് അ‍ഞ്ച് കോടിക്കും പത്ത് കോ‌ടിക്കും ഇ‌ടയിലാണ് ജാൻവി വാങ്ങുന്ന പ്രതിഫലം.

Janhvi Kapoor

ഒരുപിടി ബ്രാൻഡുകളുടെ പരസ്യത്തിലും ജാൻവി മുഖം കാണിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ പരസ്യങ്ങൾക്ക് വാങ്ങുന്നു. മുംബൈയിൽ നിരവധി പ്രോപ്പർട്ടികളും ജാൻവിക്കുണ്ട്. മുംബെെയിൽ ന‌ടി താമസിക്കുന്ന വീടിന് കോടികളാണ് വില. ആഡംബര കാറുകളുടെ ഒരു ശേഖരവും ജാൻവി കപൂറിനുണ്ട്.

ഒരു മാ​ഗസിനിലാണ് ജാൻവിയുടെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. ഇതിനകം ഇവ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഒരു സിനിമയ്ക്ക് അ‍ഞ്ച് കോടി രൂപ പ്രതിഫലം വാങ്ങാൻ മാത്രം എന്താണ് ജാൻവി ഇതുവരെ കരിയറിൽ ചെയ്തതെന്ന് ഇവർ ചോദിക്കുന്നു. കരിയറിൽ എടുത്ത് പറയാൻ ഹിറ്റ് സിനിമകൾ ജാൻവിക്കില്ല. ചെയ്യുന്ന സിനിമകളിൽ പലതും തെന്നിന്ത്യൻ സിനിമകളുടെ റീമേക്കാണ്.

Janhvi Kapoor

നിർമാതാവായ പിതാവ് ബോണി കപൂറിന്റെയും കുടുംബ സുഹൃത്തായ കരൺ ജോഹറിന്റെയും സ്വാധീനമാണ് ജാൻവിക്ക് വീണ്ടും വീണ്ടും അവസരങ്ങൾ ലഭിക്കുന്നതിന് കാരണമെന്ന് ഇവർ പറയുന്നു. ജാൻവിക്ക് ലഭിച്ച അവസരങ്ങൾ മറ്റൊരു പുതുമുഖത്തിന് ലഭിച്ചിരുന്നെങ്കിൽ അവർ ഇന്ന് ഇന്ത്യൻ സിനിമാ ലോകത്തിന് മുതൽ കൂ‌ട്ടായേനെയെന്ന് വിമർശകർ പറയുന്നു.

ജാൻവിയെ കൂടാതെ താരപുത്രിമാരായ അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവർക്കെതിരെയും വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരാറുണ്ട്. താരപുത്രിമാരല്ലാതെ മറ്റൊരു യുവ നടി ഇന്ന് ബോളിവുഡിൽ ഇല്ലെന്ന് വിമർശകർ പറയുന്നു. അടുത്തിടെ ജാൻവിയുടെ സഹോദരി ഖുശി കപൂർ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അ​ഗസ്ത്യ നന്ദ എന്നിവരെ ആർച്ചീസ് എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കൊണ്ട് വന്നു. എന്നാൽ സിനിമ പരാജയപ്പെട്ടു. ഇവരുടെ അഭിനയത്തിന് നേരെ ട്രോളുകളും വന്നു.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X