ആ നാല് മാസത്തെ കുറിച്ച് ഇപ്പോഴും ഓർമയില്ല!! ഞെട്ടലോടെ ആ ദിനങ്ങളെ കുറിച്ചോർത്ത് താരപുത്രി, കാണൂ
ആ നാല് മാസത്തെ കുറിച്ച് ഇപ്പോഴും ഓർമയില്ല
ഇന്ത്യൻ സിനിമയുടെ തീരാനഷ്ടമായിരുന്നു നടി ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോഗം.2018 ഫെബ്രുവരി 24ന് ദുബായിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.ബന്ധുവിന്റ വിവാഹത്തിനായി ദുബായിയിൽ എത്തിയതായിരുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിടവാങ്ങൽ ഇന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല.
ശ്രീദേവിയുടെ വിയോഗം ആകെ പിടിച്ച് കുലുക്കിയ മക്കളായ ജൻവിയേയും ഖുഷിയേയും ആയിരുന്നു. അമ്മയുടെ തണലിൽ ജീവിക്കുകയും ശ്രീദേവിയിലൂടെ ലോകം കണ്ട് വളർന്ന ഇവർക്ക് താരത്തിന്റെ വിയോഗം കയ്പ്പേറിയതായിരുന്നു. ഇപ്പോഴിത അമ്മയുടെ പെട്ടെന്നുണ്ടായ മരണവും അത് ജീവിതത്തിൽ തീർത്ത വെല്ലുവിളികളെ കുറിച്ചും ജാൻവി കപൂർ മനസ്സ് തുറക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജാൻവി അമ്മയുടെ വിയോഗത്തിനു ശേഷമുള്ള തങ്ങളുടെ ജീവിതത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ജാൻവിയുടെ വാക്കുകൾ വളരെ ഹൃദയ സ്പർശിയായിരുന്നു.

മറാക്കാനാവാത്ത നാലുമാസം
ഫെബ്രുവരി 24 ന് ശേഷമുള്ള ആദ്യത്തെ നാലുമാസം ഭയനകമെന്നാണ് ജാൻവി പറഞ്ഞത്. കഴിഞ്ഞു പോയ ആ ദിനത്തെ കുറിച്ച് ഓർക്കാൻവരെ ഭയമാണെന്നും താരം പറഞ്ഞു. ആ നാല് മാസം കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. അമ്മയുടെ വേർപാട് സംഭവിച്ച് മാസങ്ങൾ പിന്നിട്ടിട്ടും, ഇന്നു ആ ഷോക്കിൽ നിന്ന് താൻ മുക്തയായിട്ടില്ലെന്നും ജാൻവി കപൂർ പറഞ്ഞു.

അർജുനുമായുളള പിണക്കം മാറിയത്
അമ്മയുടെ വിയോഗത്തിനു ശേഷമാണ് അർധസഹോദരങ്ങളാണ് അർജുൻ കപൂറും ആൻഷുലയുമായി കൂടുതൽ അടുത്തതെന്നും ജാൻവി പറഞ്ഞു. തങ്ങൾ ഓരേ ചോരയാണെന്നുള്ളത് ആ നാലുമാസം കൊണ്ട് ഓർമ്മപ്പെടുത്തി. ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും അനിൽ കുപൂറിന്റെ മകനൻ ഹർഷിന്റെ മുറിയിൽ ഇരിക്കുമ്പോഴാണ് അർജുനും അൻഷുലയും അങ്ങോട്ടേയ്ക്ക് വന്നത്. അ ദിവസമാണ് ജീവിതത്തിൽ തങ്ങൾ ഓക്കെയാകും എന്ന് തോന്നിയത്.

അടുത്തത് ശ്രീദേവിയുടെ മരണ ശേഷം
വർഷങ്ങളായി ശ്രീദേവിയും മക്കളുമായി യാതൊരു വിധ ബന്ധവും അർജുൻ കപൂറും ആൻഷുലിനും പുലർത്തിയിരുന്നില്ല. താരത്തിന്റെ മരണ ശേഷമായിരുന്നു സഹോദരങ്ങൾ അടുത്തത്. അർജുൻ കപൂറിന്റെ അമ്മ മേന കപൂറുമായുളള ബന്ധം വേർ പിരിഞ്ഞതിനു ശേഷമായിരുന്നു ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിച്ചത്. ഇതിനെ തുടർന്ന് ഇവർ തമ്മിൽ ചെറിയ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. മുഖാമുഖം കണ്ടപ്പോലും ശ്രീദേവിയും അർജുൻ കപൂറും മിണ്ടിയിരുന്നില്ല. എന്നാൽ താരത്തിന്റെ മരണത്തിനു ശേഷം മൂത്ത സഹോദരന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജാൻവിയേയും ഖുഷിയേയും ചേർത്ത് പിടിക്കുകയായിരുന്നു. ഇത് വാർത്തകളിൽ ഏറെ പ്രധാന്യം നേടിയിരുന്നു.

അർജുൻ കപൂറും മൂന്ന് സഹോദരിമാരും
അർജുൻ കപൂറിന്റെ ബാല്യകാലത്തായിരുന്നു അച്ഛൻ ബോണി കപൂറും അമ്മ മോനയും ബന്ധം വേർ പിരിയുന്നത്. ഇത് താരത്തിന്റെ കുഞ്ഞ് മനസ്സിൽ വലിയ വേദന സൃഷ്ടിച്ചിരുന്നു. തുടർനന് അമ്മയുടെ കീഴിലായിരുന്നു സഹോദരി അൻഷുലയും അർജുനും വളർന്നത്. 2005 ൽ ക്യാൻസർ രോഗം ബാധിച്ച് അമ്മ മോന കപൂർ അന്തരിച്ചു. ശേഷം അച്ഛനെ ആശ്രയിക്കാതെയായിരുന്നു ഇരു സഹോദരങ്ങളും ജീവിച്ചത്. എന്നാൽ ശ്രീദേവിയുടെ മരണത്തോടെ തർന്ന കൂടുംബത്തിന് കൈ താങ്ങായി അർജുൻ ഓടിയെത്തുകയായിരുന്നു. പിന്നീടുള്ള അർജുന്റെ യാത്രകളിൽ അച്ഛനേയും മൂന്ന് സഹോദരിമാരേയും ഓപ്പം കൂട്ടാറുണ്ട്.


Click it and Unblock the Notifications











