എന്റെ അത്തരം ഫോട്ടോകൾ പ്രചരിച്ചു; സ്കൂളിലെ ആൺകുട്ടികൾ എന്നെ നോക്കി ചിരിച്ചു; തുറന്ന് പറഞ്ഞ് ജാൻവി

ബോളിവുഡിലെ യുവനിരയിൽ ശ്രദ്ധേയയാണ് നടി ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മകളായ ജാൻവിക്ക് ബോളിവുഡിലേക്കുള്ള കടന്ന് വരവ് എളുപ്പമായിരുന്നു. എന്നാൽ കരിയറിൽ തന്റേതായ സ്ഥാനം നേടാൻ ഇന്നും ജാൻവിക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം താരപുത്രിയെന്ന ഇമേജാണ്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായത് കൊണ്ട് മാത്രമാണ് ജാൻവിക്ക് സിനിമാ രം​ഗത്ത് തുടരാൻ സാധിക്കുന്നതെന്ന് വിമർശകർ വാദിക്കുന്നു. 2018 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ജാൻവിക്ക് അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിച്ചു.

‌പക്ഷെ പ്രേക്ഷകർ ഇന്നും നടിയെ അം​ഗീകരിക്കുന്നില്ല. എ‌ടുത്ത് പറയത്തക്ക ഹിറ്റുകളും ജാൻവിക്കില്ല. എങ്കിലും തുടരെ സിനിമകൾ ജാൻവിക്ക് ലഭിക്കുന്നുണ്ട്. പിതാവ് ബോണി കപൂറിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ഇപ്പോഴിതാ ചെറുപ്രായത്തിൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ.

Janhvi Kapoor

ഇന്റർനെറ്റിൽ തന്റെ മോശം ഫോട്ടോകൾ പ്രചരിച്ചതിനെക്കുറിച്ചാണ് ജാൻവി സംസാരിച്ചത്. ആദ്യമായി മീഡിയയിൽ എന്നെ സെക്ഷ്വലൈസ്ഡ് ആയി കാണിച്ചത് 12-13 വയസുള്ളപ്പോഴാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു ഇവന്റിന് പോയതായിരുന്നു. ഓൺലൈനിൽ എന്റെ ഫോട്ടോകൾ വന്നു. മോശം സൈറ്റിൽ എന്റെ ഫോട്ടോകൾ ഞാൻ കണ്ടു. സ്കൂളിലെ ആൺകുട്ടികൾ എന്നെ നോക്കി ചിരിച്ചെന്നും ജാൻവി തുറന്ന് പറഞ്ഞു.

തന്റെ വസ്ത്ര ധാരണത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങളെക്കുറിച്ചും ജാൻവി സംസാരിച്ചു. അധിക്ഷേപങ്ങൾ കാരണം താൻ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിൽ പോലും മാറ്റം വന്ന് തുടങ്ങിയെന്ന് ജാൻവി കപൂർ പറയുന്നു. സ്വന്തം സെക്ഷ്വാലിറ്റിയിൽ ആത്മവിശ്വാസത്തോടെ ഒരു പെൺകുട്ടി വസ്ത്രം ധരിച്ചാൽ അവളെ വ്യക്തിഹത്യ ചെയ്യുന്ന പ്രവണതയുണ്ടെന്നും ജാൻവി കപൂർ പറയുന്നു.

Janhvi Kapoor

അതീവ ​ഗ്ലാമറസായാണ് ജാൻവി കപൂറിനെ പൊതുവേദികളിൽ കാണാറ്. ഇത് പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്. നടിയുടെ പ്ലാസ്റ്റിക് സർജറികളും ചർച്ചയായിട്ടുണ്ട്. മുഖത്ത് അടിമുടി മാറ്റങ്ങൾ വന്ന ജാൻവിയുടെ പഴയ ഫോട്ടോകൾ ഏവരെയും അമ്പരപ്പിക്കും. ജാൻവിയുടെ അമ്മ ശ്രീദേവിയും പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടായിരുന്നു.

ശ്രീദേവിയുടെ ഇളയ മകൾ‌ ഖുശി കപൂറും അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന് കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ആർച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുശി തുടക്കം കുറിച്ചത്. സിനിമ വലിയ പരാജയമായി. ഖുശിയുടെ അഭിനയം പോരെന്ന വിമർശനവും വന്നു. ഖുശി കപൂറിന് പുറമെ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദ തുടങ്ങിയ പുതുമുഖങ്ങളും ആർച്ചീസിൽ അണിനിരന്നു. ഇവർക്ക് നേരെയും അഭിനയം പോരെന്ന വിമർശനം വന്നു. ഖുശി കപൂറിന്റെ പുതിയ സിനിമകളൊന്നും പിന്നീട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ജാൻവി കരിയറിലെ തിരക്കുകളിലാണ്.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X