ഭാര്യയോടുള്ള പ്രണയം ശക്തമായി! മക്കളെ മുംബൈയില്‍ വിട്ട് പിതാവ് ഇറ്റലിയിലേക്ക് പോയതിനെ കുറിച്ച് ജാന്‍വി കപൂര്‍ |

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നിന്നിരുന്ന നടിയാണ് ശ്രീദേവി. ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി നിന്ന ശ്രീദേവിയുടെ അപ്രതീക്ഷിതമായിട്ടുള്ള മരണം ഇന്നും ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ സിനിമകളിലൂടെ അവരിന്നും പ്രേക്ഷകര്‍ക്ക് മുന്നില്‍ ജീവിക്കുകയാണെന്ന് പറയാം.

അതേ സമയം ശ്രീദേവിയുടെ പ്രണയകഥയാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെ കൂടെയും അഭിനയിച്ച ശ്രീദേവി നടന്മാരുമായി ഇഷ്ടത്തിലായിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത നിര്‍മാതാവ് ബോണി കപൂറിനെയാണ് ഭര്‍ത്താവായി സ്വീകരിച്ചത്. നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന ബോണിയുടെ കൂടെ രണ്ട് പതിറ്റാണ്ടിലേറെ ജീവിക്കാനും നടിയ്ക്ക് സാധിച്ചു.

sreedevi

വിവാഹിതരായത് മുതല്‍ പിന്നീടുള്ള ജീവിതത്തില്‍ എപ്പോഴും താരങ്ങള്‍ ഭ്രാന്തമായി പ്രണയത്തിലായിരുന്നു. ബോണി പലപ്പോഴും അവരുടെ പ്രണയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ, ശ്രീദേവിയുടെയും ബോണിയുടെയും മൂത്തമകളും നടിയുമായ ജാന്‍വി കപൂര്‍ മാതാപിതാക്കളുടെ പ്രണയത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു കഥ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും അമ്മയെ കാണാന്‍ ഇറ്റലിയിലേക്ക് പിതാവ് പോയതിനെ കുറിച്ചായിരുന്നു ജാന്‍വി പറഞ്ഞത്.

വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി കപൂര്‍ തന്റെ മാതാപിതാക്കളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. 'അമ്മ തങ്ങളുടെ ചെന്നൈ വീടിന് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ ഇറ്റലിയിലേക്ക് പോയി. അവിടെ വച്ച് ഏതോ ഇറ്റാലിയന്‍ പയ്യന്‍ അമ്മയെ അടിച്ചു. അമ്മയും ഒരു സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു ഈ സംഭവം. ശരിക്കും അമ്മ ഞെട്ടിപ്പോയിരുന്നു.

ഇക്കാര്യം അമ്മ ആരോടും പറഞ്ഞില്ല. എന്നാല്‍ ഒരു തമാശയായി, അമ്മയുടെ സുഹൃത്ത് പപ്പയോട് പറഞ്ഞു. ഇതറിഞ്ഞ പപ്പ വളരെ ആശയക്കുഴപ്പത്തിലായി. ഉടനെ തന്നെ ഇറ്റലിയിലേക്ക് പറന്ന് അമ്മയുടെ അടുത്തേക്ക് പോകാനാണ് പപ്പ തീരുമാനിച്ചത്. അതിന് വേണ്ടി അനിയത്തി ഖുഷിയെയും എന്നെയും മുംബൈയില്‍ വിട്ടിട്ട് അദ്ദേഹം പോവുകയായിരുന്നു. അമ്മയുടെ കൂടെ ആയിരിക്കാന്‍ വേണ്ടിയാണ് പപ്പ ആ റിസ്‌ക് എടുത്തത്. എന്നിട്ട് അവരൊന്നിച്ച് അവിടെ ചെറിയൊരു ഹണിമൂണും ആഘോഷിച്ചുവെന്നാണ്' ജാന്‍വി പറയുന്നത്.

sreedevi

തന്റെ മാതാപിതാക്കള്‍ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതില്‍ നിന്നാണ് പ്രണയത്തെക്കുറിച്ചുള്ള ആശയം തനിക്ക് തോന്നിയതെന്ന് കൂടി ജാന്‍വി കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ എല്ലായിപ്പോഴും വളരെ റൊമാന്റിക് ആയിരുന്നു, അതിന്റെ വലിയൊരു ഭാഗം എന്റെ മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം കണ്ടതില്‍ നിന്നാണെന്നും' നടി കൂട്ടിച്ചേര്‍ത്തു.

80കളിലെയും 90കളിലെയും മുന്‍നിര ഹിന്ദി ചലച്ചിത്ര അഭിനേതാക്കളില്‍ ഒരാളായിരുന്നു ശ്രീദേവി.. അക്കാലത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ബോണി കപൂര്‍. ഇരുവരും നിരവധി സിനിമകളില്‍ പ്രൊഫഷണലായി സഹകരിച്ചു. അങ്ങനെയാണ് താരങ്ങള്‍ തമ്മില്‍ അടുപ്പത്തിലാവുന്നത്.

1996 ലായിരുന്നു ശ്രീദേവിയും ബോണി കപൂറും വിവാഹിതരാവുന്നത്. ബോണിയുടെ രണ്ടാം വിവാഹവും ശ്രീദേവിയുടെ ആദ്യ വിവാഹവുമായിരുന്നു. അക്കാലത്തെ മുന്‍നിര നായികയായി തിളങ്ങി നിന്ന ശ്രീദേവി വിവാഹത്തോടെ കരിയറില്‍ നിന്നും ഇടവേള എടുത്തു. ശേഷം നടി രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തു. 1997-ലാണ് ജാന്‍വി ജനിക്കുന്നത്. 2000 ത്തില്‍ ഖുഷി കപൂറും ജനിച്ചു.

മക്കള്‍ വളര്‍ന്നതിന് ശേഷം നായികയായി തന്നെ ശ്രീദേവി സിനിമയിലേക്ക് തിരികെ വന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്നതിനിടയിലാണ് 2018 ല്‍ മരിക്കുന്നത്. ബോണിയുടെ അനന്തരവന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയ നടി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ അബദ്ധത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X