ശ്രീദേവി പിന്തുടര്‍ന്ന അന്ധവിശ്വാസങ്ങള്‍, കാല ശേഷം മകള്‍ക്കും കിട്ടി; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

പുതിയ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മാഹി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ജാന്‍വി കപൂര്‍. അടുത്തിടെ ചിത്രത്തിന്റെ പ്രമോഷനിടെ തന്റെ ബോയ്ഫ്രണ്ടിനെക്കുറിച്ച് ജാന്‍വി കപൂര്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തരംഗമായിരുന്ന നടിയും ജാന്‍വിയുടെ അമ്മയുമായ ശ്രീദേവിയെക്കുറിച്ച് നടി പറയുന്ന വാക്കുകള്‍ വൈറല്‍ ആവുകയാണ്.

അമ്മയുടെ വിടവ് തന്നെ എങ്ങനെയൊക്കെ മാറ്റിയെന്നും കൂടുതല്‍ വിശ്വാസി ആക്കിയെന്നുമൊക്കെ പറയുകയാണ് ജാന്‍വി കപൂര്‍. തന്റെ അമ്മയായ ശ്രീദേവി വലിയ അന്തവിശ്വാസിയായിരുന്നെന്നും ചില കാര്യങ്ങള്‍ ചില ദിവസങ്ങളിലാണ് ചെയ്യേണ്ടത് എന്നൊക്കെ പറയുമായിരുന്നെന്നും ശ്രീദേവി പറയുന്നു.

sridevi

അതുപോലെ തന്നെ വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, അങ്ങനെ ചെയ്താല്‍ വീട്ടില്‍ ലക്ഷ്മി ദേവി വരില്ല, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നൊക്കെ പറയുമായിരുന്നു. എന്നാല്‍ താന്‍ അത്തരം കാര്യങ്ങളില്‍ ഒന്നും വിശ്വസിച്ചിരുന്നില്ലെന്ന് പറയുകയാണ് ജാന്‍വി കപൂര്‍.

എന്നാല്‍ ശ്രീദേവി മരിച്ചതിന് പിന്നാലെ ഇതുവരെ ഇല്ലാത്ത തരത്തില്‍ അത്തരം കാര്യങ്ങളില്‍ ഒക്കെ താന്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് പറയുകയാണ് ജാന്‍വി കപൂര്‍. അമ്മ കൂടെയുള്ള സമയത്ത് താന്‍ ഇത്രയൊക്കെ വിശ്വാസിയായിരുന്നോ എന്ന് തനിക്ക് അറിയില്ലായിരുന്നു. അമ്മയുള്ള സമയത്ത് ഇതൊക്കെ താന്‍ അനുസരിച്ച് പോന്നിരുന്നത് അമ്മ ചെയ്യാന്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണെന്നും ജാന്‍വി കപൂര്‍ പറഞ്ഞു.

എന്നാല്‍ ശ്രീദേവിയുടെ മരണ ശേഷം ഹിന്ദൂയിസവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സംസ്‌കാരവും ചരിത്രവുമൊക്കെ ബന്ധപ്പെട്ടുകിടക്കുന്നത്. അതിനാല്‍ തന്നെ വിശ്വാസത്തില്‍ കൂടുതല്‍ അഭയം തേടാന്‍ തുടങ്ങിയെന്നും ജാന്‍വി കപൂര്‍ പറയുന്നു.

ദിലീപിന്റെ മുഴുവൻ കാശും പോകുമെന്ന് ആശിച്ചവർ; നടൻ നൽകിയത് ഇത്ര കോടി; ട്വന്റി ട്വന്റിയെക്കുറിച്ച് സംവിധായകൻ

തന്റെ അമ്മയ്ക്ക് തിരുപ്പതി ക്ഷേത്രത്തിലെയും വെങ്കിടേശ്വര ക്ഷേത്രത്തിലെയും ദൈവങ്ങളില്‍ അതീവ ഭക്തിയായിരുന്നെന്നും എല്ലാ സമയവും നാരായണ നാരായണ എന്ന് ജപിച്ചുകൊണ്ടിരിക്കുമായിരുന്നുവെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. ജോലി ചെയ്ത് കൊണ്ടിരുന്ന സമയത്ത് പോലും ശ്രീദേവി തന്റെ പിറന്നാളുകളില്‍ ക്ഷേത്രത്തില്‍ പോവുമായിരുന്നുവെന്നും എന്നാല്‍ വിവാഹ ശേഷം പോവാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാന്‍വി പറയുന്നു.

sridevi

ഇപ്പോള്‍ അമ്മ മരിച്ചതിന് ശേഷം എല്ലാ വര്‍ഷവും താന്‍ അമ്മയുടെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ പോകാന്‍ തുടങ്ങിയെന്നും ജാന്‍വി പറഞ്ഞു. ആദ്യം പോയപ്പോള്‍ താന്‍ വല്ലാത്ത വൈകാരികമായ അവസ്ഥയിലെത്തിയെന്നും പക്ഷെ മാനസികമായി നല്ല ആശ്വാസം ലഭിച്ചുവെന്നും ജാന്‍വി പറയുന്നു. അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ തനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ലെന്നും ജാന്‍വി പറയുന്നു.

താന്‍ ഇപ്പോള്‍ അമ്മയെക്കുറിച്ച് കാരണം തനിക്ക് അമ്മയെക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടമാണെന്നും നടി പറയുന്നു. എന്താണ് ഈ വിഷമത്തെ മറികടക്കാന്‍ ചെയ്യാറ് എന്ന ചോദ്യത്തിന് താന്‍ അങ്ങനെ ഒന്നും ചെയ്യാറില്ലെന്നും ഒന്നിനും തന്നെ സഹായിക്കാന്‍ കഴിയില്ലെന്നും ജാന്‍വി പറഞ്ഞു. കാലം ഒരുപാട് കഴിയുമ്പോള്‍ ഇതിന്റെ നല്ല ഓര്‍മകള്‍ മാത്രം നിങ്ങളില്‍ അവശേഷിക്കുമെന്നും ജാന്‍വി പറഞ്ഞു. ഞാന്‍ എപ്പോഴും കരുതുന്നത് അമ്മ ഒരു യാത്രയിലാണെന്നും മടങ്ങി വരുമെന്നുമാണ് എന്നും നടി പറഞ്ഞു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X