ആരാധികയുടെ സ്നേഹം കണ്ട് താരപുത്രി ഞെട്ടി!! വീഡിയോ വൈറലാകുന്നു..
താരങ്ങളോടുളള ആരാധന മൂത്ത് ശരീരത്ത് ടാറ്റു അടിക്കുന്നത് പതിവാണ്. താരങ്ങളുടെ പേരിന്റെ അക്ഷരങ്ങളാണ് ടാറ്റുവായി കുത്തുന്നത്. സാധരണ ഗതിയിൽ സൂപ്പർ താരങ്ങളുടെ പേരുകളാണ് ആരാധകർ ടാറ്റു കുത്തുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരം ജാൻവി കപൂറിനോടുളള ആരാധന മൂത്ത് പേര് ശരീരത്ത് പച്ച കുത്തിയിരിക്കുകയാണ്.

ജിമ്മിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങി വരുന്ന താരത്തെ കാണാൻ ഒരു പെൺകുട്ടി എത്തുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു പെൺകുട്ടി താരത്തെ സമീപിച്ചത്. ഫോട്ടോ പകർത്തുന്നതിനിടെ പെൺകുട്ടിയുടെ സുഹൃത്താണ് ടാറ്റുവിനെ കുറിച്ച് താരത്തിനോട് പറഞ്ഞത്. കഴുത്തിലെ പിന്നിലായിട്ടാണ് ജെ കെ എന്ന് പച്ച കുത്തിയിരിക്കുന്നത്.
ആരാധികയുടെ കഴുത്തിലെ ടാറ്റു കണ്ട് താരം തന്നെ ഞെട്ടിക്കുകയാണ്. താൻ ജാൻവിയുടെ വലിയ ആരാധികയാണെന്നും പെൺകുട്ടി പറഞ്ഞു. ധടക്ക് എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ കൈനിറയെ ആരാധകരെ സൃഷ്ടിച്ച താരമാണ് ജാൻവി. സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ജാൻവിയ്ക്ക് ബോളിവുഡിൽ ആരാധകരുണ്ടായിരുന്നു. നടി ശ്രീദേവിയുടേയും ബോളിവുഡ് സംവിധായകൻ ബോണി കപൂറിന്റേയും മൂത്തമകളാണ് ജാൻവി.


Click it and Unblock the Notifications