അമ്മ സഹോദരിയെ കെട്ടിപ്പിടിക്കുന്നത് പോലും ഇഷ്ടമല്ലായിരുന്നു, നീറുന്ന ഓർമ പങ്കുവെച്ച് താരപുത്രി

അമ്മയെ കുറിച്ച് പറയാൻ മക്കൾക്ക് ആയിരം കഥകളുണ്ടാകും. സ്നേഹത്തിന്റേയും കഠിനാധ്വാനത്തിന്റേയും കഥകളാവും ഇതിൽ അധികവും.ലോക മാത്യദിനത്തിൽ ഹൃദയസ്പർശിയായ നിരവധി കഥകളും അമ്മമാർക്ക് സർപ്രൈസ് സമ്മാനവുമായി സെലിബ്രിറ്റികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജാൻവി കപൂർ പങ്കുവെച്ച ഒരു ബാല്യകാല ഓർമയാണ്. ഇൻസ്റ്റഗ്രാമിൽ അമ്മയ്ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അമ്മയുടെ ഓർമയിലേയ്ക്ക് താരപുത്രി സഞ്ചരിച്ചത്.

Janhvi Kapoor

അമ്മ ശ്രീദേവി കുഞ്ഞ് ജാൻവിയെ എടുത്ത് നിൽക്കുന്ന ചിത്രമായിരുന്നു ലവ് ഇമോജിക്കൊപ്പം പങ്കുവെച്ചത്. അടിക്കുറിപ്പ് പോലുമില്ലാതെയായിരുന്നു ജാൻവി ചിത്രം പങ്കുവെച്ചത്. പീന്നിട് ഇത് കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനിയത്തി ഖുഷിയെ എടുത്തു നിൽക്കുന്ന ചിത്രം കൂടി പങ്കുവെച്ചിരുന്നു. ശ്രീദേവിയുടെ തൊട്ട് പിന്നിൽ എന്തോ സംസാരിച്ച് നിൽക്കുന്ന ജാൻവിയേയും കാണാം. ചെറുപ്പത്തിൽ അമ്മ ഖുഷിയെ പോലും കെട്ടിപ്പിടിക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്ന് കുറപ്പോട് കൂടിയായിരുന്നു ഇൻസ്റ്റഗ്രാം പങ്കുവെച്ചത്.

ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലാണ് ജാൻവി കപൂർ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ശ്രീദേവിയെ കുറിച്ച് ജാൻവി പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. അമ്മയുടെ ഡ്രൈസിങ് റൂമിൽ ഇപ്പോഴും പഴയ മണമാണെന്നായിരുന്നു ജാൻവി കുറിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... അമ്മയുടെ ഡ്രെസ്സിങ് റൂമിൽ ഇപ്പോഴും ആ മണം എനിയ്ക്ക് അനുഭവപ്പെടുന്നുണ്ട് .യഥാർഥ ജീവിതത്തേക്കാൾ മികച്ചത് ചിത്രകാരിയാണ് എന്ന് ഞാൻ മനസ്സിലാക്കി. ഖുഷി വളരെ മികച്ച സഹോദരിയാണ് ലോകത്തിൽ തന്നെ ഏറ്റവും മികച്ച തമാശ പറയുന്ന സുഹൃത്തുക്കൾ എനിക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കി. മറ്റെന്തിനെക്കാൾ സിനിമയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. സിനിമ കാണാനും കൂടുതൽ പഠിക്കാനും താൻ ഇഷ്ടപ്പെടുന്നു എന്നും. ജാൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടലില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. ശ്രീദേവി വിടപറഞ്ഞ് വർഷങ്ങളായിട്ടും ഇന്നും താരത്തിന്റെ ഓർമയിൽ കഴിയുകയാണ് സുഹൃത്തുക്കളും ആരാധകരും. ഇന്നും ശ്രീദേവിയുടെ വിയോഗത്തിൽ നീറി ജീവിക്കുകയാണ് ഭർത്താവ് ബോണി കപൂറും പെൺമക്കളും.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X