For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡിലെത്തും മുന്‍പ് ജാന്‍വിക്ക് ശ്രീദേവി നല്‍കിയ ഉപദേശം, വെളിപ്പെടുത്തി താരപുത്രി

    |

    ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ജാന്‍വി കപൂര്‍. ധടക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരപുത്രിയുടെതായി തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്‌റെയും മകളായ ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. മകളുടെ അരങ്ങേറ്റ ചിത്രത്തിന്‌റെ റിലീസിന് മുന്‍പായിരുന്നു ശ്രീദേവിയുടെ വിയോഗം. ശ്രീദേവിക്കൊപ്പം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞവരാണ് മക്കളായ ജാന്‍വിയും ഖുശിയും.

    sridevi-jhanvi

    അതേസമയം ബോളിവുഡ് അരങ്ങേറ്റത്തിന് മുന്‍പ് അമ്മ തനിക്ക് നല്‍കിയ ഉപദേശം ഒരഭിമുഖത്തില്‍ ജാന്‍വി വെളിപ്പെടുത്തിയിരുന്നു. ഒരിക്കലും ആരെയും ആശ്രയിക്കരുത്, നിന്റെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുക എന്നാണ് തന്നോട് അമ്മ പറഞ്ഞിട്ടുളളതെന്ന് ജാന്‍വി കപൂര്‍ പറയുന്നു. നടിമാരായ ആലിയ ഭട്ട്, സാറ അലി ഖാന്‍ തുടങ്ങിയവരെല്ലാം തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. ഷാഹിദ് കപൂറിന്‌റെ അനിയന്‍ ഇഷാന്‍ ഖത്തേര്‍ ആയിരുന്നു ജാന്‍വി കപൂറിന്‌റെ ആദ്യ ചിത്രത്തിലെ നായകന്‍.

    അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷറഫിന്റെ കഥ സിനിമയാക്കുന്നു | filmibeat Malayalam

    ധടക്കിന് പിന്നാലെ ഗോസ്റ്റ് സ്‌റ്റോറീസ്, അഗ്രേസി മീഡിയം, ഗുഞ്ചന്‍ സക്‌സേന ദ കാര്‍ഗില്‍ ഗേള്‍, റൂഹി തുടങ്ങിയ സിനിമകളും ജാന്‍വിയുടെതായി പുറത്തിറങ്ങി. ഇതില്‍ നെറ്റ്ഫ്‌ളിക്‌സ് റീലിസായി എത്തിയ ഗുഞ്ചന്‍ സക്‌സേന എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ജാന്‍വി കപൂറിന് ലഭിച്ചിരുന്നു. ദോസ്താന 2, ഗുഡ് ലക്ക് ജെറി തുടങ്ങിയവയാണ് താരപുത്രിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമകള്‍. നയന്‍താരയുടെ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ബോളിവുഡ് റീമേക്കാണ് ഗുഡ് ലക്ക് ജെറി.

    Read more about: sridevi jhanvi kapoor
    English summary
    Janhvi Kapoor Revealed The Advice By Late Mom Sridevi Before She Steps Into Bollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X