സഹോദരിയുടെ മൂന്ന് കാമുകന്മാരുടെ പേര് പറയാമോ? ഖുഷി കപൂറിനെ കുഴപ്പത്തിലാക്കിയ കരണിന്റെ ചോദ്യമിങ്ങനെ

അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും രണ്ട് പെണ്‍മക്കളാണ് ജാന്‍വി കപൂറും ഖുഷി കപൂറും. ഇപ്പോള്‍ ബോളിവുഡിലെ താരസുന്ദരിമാരായി വളര്‍ന്നിരിക്കുകയാണ് താരപുത്രിമാര്‍. മൂത്തമകളായ ജാന്‍വി നേരത്തെ സിനിമയിലെത്തിയെങ്കിലും ഖുഷിയുടെ അരങ്ങേറ്റം ഇപ്പോഴായിരുന്നു.

അതേ സമയം താരപുത്രിമാര്‍ ഒരുമിച്ച് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജനപ്രിയ ടോക്ക് ഷോയായ കോഫി വിത്ത് കരണ്‍ 8-ല്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോള്‍. പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നതില്‍ തന്നെ താരപുത്രിമാര്‍ ചേര്‍ന്ന് രസകരമായ ചില വെളിപ്പെടുത്തല്‍ നടത്തിയെന്നതും വ്യക്തമായിരിക്കുകയാണ്.

 shikar-janvi

ജാന്‍വി കപൂറും ഖുഷി കപൂറും കോഫി വിത്ത് കരണിന്റെ എട്ടാമത്തെ സീസണില്‍ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍, രണ്ട് സഹോദരിമാരോടും രസകരമായ ചോദ്യങ്ങളാണ് അവതാരകന്‍ ചോദിച്ചിരിക്കുന്നത്. അതിനെല്ലാം വളരെ സിംപിളായിട്ടുള്ള ഉത്തരങ്ങളും താരപുത്രിമാര്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം.

ഖുഷി കപൂറിന്റെയും ജാന്‍വി കപൂറിന്റെയും വ്യക്തി ജീവിതത്തെക്കുറിച്ചാണ് കരണ്‍ കൂടുതലായും ചോദിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍, കരണ്‍ ജോഹര്‍ ഖുഷിയോട് അവളുടെ 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തിലെ സഹനടനായ വേദാങ് റെയ്നയുമായി ഡേറ്റിംഗ് കിംവദന്തികള്‍ ഉള്ളതിനെ പറ്റി ചോദിച്ചു.

ഇതിന്, ഓം ശാന്തി ഓം എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ് മാത്രമേ താന്‍ ഉപയോഗിക്കുകയുള്ളൂവെന്നും അതുവഴി ഒരു പ്രധാന ഉത്തരം നല്‍കുന്നതില്‍ നിന്ന് തന്ത്രപരമായി ഒഴിവായെന്നും ഖുഷി പറഞ്ഞു. അടുത്തത് ഇതേ ഷോയിലെ ഗെയിമിന്റെ മറ്റൊരു സെഗ്മെന്റില്‍, സഹോദരി ജാന്‍വി ഡേറ്റിംഗ് നടത്തിയ മൂന്ന് ആണ്‍കുട്ടികളുടെ പേര് പറയാനായിരുന്നു കരണ്‍ ഖുശിയോട് ആവശ്യപ്പെട്ടത്.

ഈ ചോദ്യം ഖുശിയെ ആശയക്കുഴപ്പത്തിലാക്കി. ആ പേരുകള്‍ പറയണോ എന്ന് താരപുത്രി ചോദിച്ചു. ഇത് കേട്ടതോടെ കരണും ജാന്‍വിയും ചിരിക്കുകയാണ് ചെയ്തത്. അടുത്ത ചോദ്യം ജാന്‍വിയോട് തന്നെയായിരുന്നു. നടിയുടെ ഫോണില്‍ സ്പീഡ് ഡയലായി കൊടുത്തിരിക്കുന്ന മൂന്ന് പേരുകള്‍ പറയാനാണ് അവതരാകന്‍ ആവശ്യപ്പെട്ടത്.

 shikar-janvi

തന്റെ പപ്പ, ബോണി കപൂര്‍, ഖുഷു (ഖുഷി കപൂര്‍), സീഖു (ശിഖര്‍ പഹാരിയ) എന്നിവരാണ് ആ ജാന്‍വി പറഞ്ഞ ആ മൂന്ന് പേരുകള്‍. പിന്നീട്, ജാന്‍വി തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില കഥകളും പരിപാടിയില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

നിലവില്‍ ജാന്‍വി കപൂറും ശിഖര്‍ പഹാരിയയും പരസ്പരം ഡേറ്റിംഗിലാണെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഒരിക്കല്‍ പോലും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പൊതുവേദികൡും അമ്പലങ്ങളിലും താരങ്ങള്‍ ഒരുമിച്ചെത്തുന്നത് പ്രണയത്തിലാണെന്ന കഥകള്‍ക്ക് ശക്തി നല്‍കി.

സിനിമയിലേക്ക് വരുന്നതിന് മുന്‍പേ ജാന്‍വി ശിഖറുമായി പ്രണയത്തിലായിരുന്നുവെന്നാണ് കിംവദന്തികള്‍. എന്നാല്‍ ജാന്‍വി സിനിമയില്‍ സജീവമായതോടെ ശിഖറുമായി പിരിഞ്ഞുവെന്നും നടി മറ്റ് ബന്ധങ്ങളിലേക്ക് പോയെന്നുമൊക്കെയാണ് കഥകള്‍. എന്നാല്‍ വീണ്ടും 2022 മുതല്‍ ശിഖറും ജാന്‍വിയും ഇഷ്ടത്തിലാവുകയായിരുന്നു എന്നും പറയപ്പെടുന്നു. ഏതായാലും കരണിന്റെ ചോദ്യങ്ങള്‍ ഇനി നടിയുടെ പ്രണയകഥയെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X