അമ്മയുമായി അവസാനം സംസാരിച്ചത് ഇതാണ്! ശ്രീദേവിയെ കുറിച്ച് പറഞ്ഞ് മകള്‍ ജാന്‍വി കപൂര്‍
ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും വേര്‍പിരിഞ്ഞതിന്റെ ആഘാതത്തിലാണ് ബോളിവുഡ്. തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് താരങ്ങളും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച മരണ വാര്‍ത്ത നടി ശ്രീദേവിയുടേതായിരുന്നു. 2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടലില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയാണെന്നാണ് അവസാനം വന്ന റിപ്പോര്‍ട്ട്. ഇന്നും ശ്രീദേവിയുടെ ഓര്‍മ്മകളിലാണ് ആരാധകര്‍. അതിലും വലിയ ആഘാതം ശ്രീദേവിയുടെ കുടുംബത്തിനാണ്. അമ്മ പോയതോടെ സങ്കടത്തിലായ രണ്ട് പെണ്‍മക്കളെ ചേര്‍ത്ത് പിടിച്ച് ജീവിക്കുകയാണ് നിര്‍മാതാവ് കൂടിയായ ബോണി കപൂര്‍.

ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാണുന്നതിന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴായിരുന്നു മരണം വില്ലനായിട്ടെത്തിയത്. അമ്മയെ കുറിച്ച് പല അഭിമുഖങ്ങളിലും ജാന്‍വി കപൂര്‍ മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ അവസാനമായി അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന നിമിഷം എങ്ങനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരപുത്രി.
സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറുമായി നേരത്തെ നടത്തിയൊരു അഭിമുഖത്തിനിടെയാണ് ജാന്‍വി മനസ് തുറന്നത്. വീട്ടിലുള്ളപ്പോള്‍ അമ്മ ഭക്ഷണം വാരി തരുമായിരുന്നു. അന്ന് അരങ്ങേറ്റ സിനിമയായ 'ധടക്' ന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു താന്‍. ഷൂട്ട് കഴിഞ്ഞ് വന്ന് ഉറങ്ങാന്‍ കിടന്നു. അമ്മയോടും ഉറങ്ങാന്‍ പറഞ്ഞു.

എന്നാല്‍ കുടുംബത്തിലൊരു വിവാഹത്തിന് പങ്കെടുക്കാന്‍ ദുബായില്‍ പോകേണ്ടത് കൊണ്ട് തിരക്കിട്ട് ബാഗ് പാക്ക് ചെയ്യുകയായിരുന്നു ശ്രീദേവി. പാക്കിങ് പൂര്‍ത്തിയാക്കിയതിന് ശേഷം അമ്മ എന്റെ മുറിയില്‍ വന്നു. ഞാന്‍ പാതി മയക്കത്തിലായിരുന്നു. പിന്നെ അമ്മ എന്റെ തലയില്‍ തലോടി ഉറക്കുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. തൊട്ടടുത്ത ദിവസം അതിരാവിലെ ഷൂട്ടിന് പോകണമായിരുന്നു. അത് കൊണ്ട് അമ്മയോട് സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നും ജാന്‍വി പറയുന്നു.
അഭിനയ ജീവിതത്തില്‍ എല്ലാ ഉയരങ്ങളും കീഴടക്കിയ ശ്രീദേവി നല്ലൊരു നടി എന്നതിനൊപ്പം നല്ലൊരു കുടുംബിനി കൂടി ആയിരുന്നു. ചെറുപ്പം മുതല്‍ മക്കളെ നടി വളര്‍ത്തിയതിനെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ പാത പിന്തുടര്‍ന്ന് രണ്ട് മക്കളും സിനിമയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











