For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, അമ്മയെ വിളിച്ചു, ഉണ്ടായത്!! ആ ദിവസത്തെക്കുറിച്ച് ജാൻവി

  |

  നടി ശ്രീദേവിയുടെ വിടപറഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും ആ നടുക്കത്തിൽ നിന്ന് കുടുംബവുവും ആരാധകരും സഹപ്രവർത്തകരും മോചിതരായിട്ടില്ല. താരത്തിന്റെ മരണം അത്രയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഒരുപാട് ആഗ്രഹവും സ്വപ്നവും ബാക്കിവെച്ചാണ് ശ്രീദേവി ഈ ലോകത്തിൽ നിന്ന് വിടവാങ്ങിയത്. അമ്മക്കിളി കൊക്കുകൾക്കുള്ളിൽ തന്റെ മക്കളെ പൊതിഞ്ഞു സൂക്ഷിക്കുന്നതു പ്പോലെയാണ് ശ്രീദേവി തന്റെ മക്കളെ വളർത്തിയത്. ഇത് ബോളിവുഡിൽ പാട്ടാണ്. ബോളിവുഡിലെ സൂപ്പർ മോം എന്നാണ് താരത്തെ അറിയപ്പെട്ടിരുന്നത്.

  കീർത്തിയെ സമാധാനിപ്പിച്ച് ദുൽഖർ!! മഹനടിയുടെ ഹൃദയഭേദകമായ രംഗം പുറത്ത്!! ചിത്രങ്ങൾ കാണാം..

  ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജാൻവിയുടെ സിനിമ പ്രവേശനം. താരം കാണാൻ വളരെ ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു. അത്. എന്നാൽ ആഗ്രഹങ്ങളെല്ലാം ഭൂമിയിലാക്കിയാണ് താര ലോകത്ത് നിന്ന് മൺമറഞ്ഞു പോയത്. ശ്രീദേവിയുടെ എല്ലാവരിൽ നിന്ന് കൂടുതൽ ബാധിച്ചത് ജാൻവിയെയായിരുന്നു. ശ്രീദേവിയുടെ വിയോഗം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും താരം അതിൽ നിന്ന് പൂർണ്ണമായും ഉയർത്തെഴുന്നേറ്റിട്ടില്ല. ഇപ്പോൾ ബോളിവുഡിനെ ഈറനണിയിപ്പിക്കുന്നത് ജാൻവിയുടെ വാക്കുകളാണ്. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാൻവി ശ്രീദേവിയുടെ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

  ഹോട്ട് രംഗങ്ങൾ ഒക്കെ എന്ത്!!! സണ്ണി ലിയോൺ വീണ്ടും ഞെട്ടിച്ചു, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ...

   തന്നെ നടിയാക്കാൻ ആഗ്രഹിച്ചിരുന്നില്ല

  തന്നെ നടിയാക്കാൻ ആഗ്രഹിച്ചിരുന്നില്ല

  ഞാൻ ഒരു നടിയാകണമെന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സിനിമ തിരക്കുകളില്ലാത്ത തികച്ചും സമാധാനപരമായ ജീവിതം തങ്ങൾക്കുണ്ടാകണമെന്നാണ് അമ്മ ആഗ്രഹിച്ചിരുന്നത്. താൻ സിനിമയിൽ താൽപര്യം പ്രകടിപ്പിക്കുമെന്ന് അമ്മ ഒട്ടും കരുതിയില്ല. താൻ ഒരു പാവമാണെന്നാണ് അമ്മ കരുതിയിരുന്നത്. അതേസമയം ഖുഷി സിനിമയിൽ താൽപര്യം കാണിക്കുമെന്നായിരുന്നു അമ്മ വിചാരിച്ചത്. അമ്മ താൻ കണ്ടതിൽവെച്ച് വളരെ ബോൾഡായ ഒരു സ്ത്രീയായിരുന്നുവെന്ന് ജാൻവി പറ‍ഞ്ഞു

   ചെളികുണ്ടിൽ പെട്ടു

  ചെളികുണ്ടിൽ പെട്ടു

  തന്റെ അഭിനയ മോഹം അമ്മയോട് പറ‍ഞ്ഞപ്പോൾ താൽപര്യമില്ലാഞ്ഞിട്ടു പോലും എതിർ അഭിപ്രായം പറ‍ഞ്ഞിരുന്നില്ല. അമേരിക്കയിലെ ഫിലിം സ്കൂളിൽ എന്നെ ചേർത്ത് പഠിപ്പിച്ചു. സ്കൂളിൽ ചേർത്ത് മടങ്ങുമ്പോൾ അമ്മ തന്നോട് പറഞ്ഞത് എന്റെ കുഞ്ഞ് പൂവിനെ ഞാൻ ചെളികുണ്ടിൽ വിട്ട് പോകുകയാണെന്നായിരുന്നു. എന്നാൽ അമ്മയുടെ മരണത്തിനും ശേഷം കുടുംബാംഗങ്ങളെല്ലാവരും തങ്ങൾക്കൊപ്പം തന്നെയുണ്ടായിരുന്നു. അത് ഞങ്ങൾക്കൊരു ബലം തന്നെയായിരുന്നു. അത് തന്നേയും അനിയത്തി ഖുഷിയേയും അച്ഛനേയും സുരക്ഷിതമാക്കിയിരുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചുണ്ടെങ്കിലും അമ്മയുടെ വിയോഗം തങ്ങൾക്ക് ഒരു തീരനഷ്ടമാണ്. അതിൽ നിന്ന് പൂർണ്ണമായും മുക്തമാകാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു.

   അവസാന നിമിഷങ്ങൾ

  അവസാന നിമിഷങ്ങൾ

  അമ്മയുടെ കരവലയത്തിൽ ഒതുങ്ങിക്കൂടി ജീവിച്ച കുട്ടിയായിരുന്നു ഞാൻ. മുതിർന്നെങ്കിലും അമ്മയ്ക്കു മുന്നിൽ ഞാൻ എന്നും കുട്ടി തന്നെയായിരുന്നു. ഉറങ്ങാനും ഭക്ഷണം വാരി തരാനുമൊക്കെ തനിയ്ക്ക് അമ്മ വേണമായിരുന്നു. തന്റെ ജീവിത്തിലെ മറക്കാൻ കഴിയാത്ത ദിവസങ്ങളിലൊന്നാണ് ആ വിവാഹത്തിന് പുറപ്പടുന്നതിന്റെ തലേദിവസം. തനിയ്ക്ക് ഷൂട്ട് ഉള്ള ദിവസമായിരുന്നു അന്ന്. താൻ വളരെ ക്ഷീണതയായിരുന്നതു കൊണ്ട് ഉറങ്ങാൻ സാധിച്ചിരുന്നില്ല. ഉറക്കി തരണമെന്ന് ആവശ്യപ്പെട്ട് താൻ അമ്മയെ വിളിച്ചിരുന്നു. എന്നാൽ പോകാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നതു കൊണ്ട് അമ്മയ്ക്ക് വരാൻ സാധിച്ചിരുന്നില്ല. എന്നാൽ അമ്മ അടുത്തെത്തിയപ്പോഴേയ്ക്കും താൻ ഉറങ്ങി തുടങ്ങിയിരുന്നു. അമ്മ മുടിയിലൂടെ തലോടുന്നത് തനിയ്ക്ക് അറിയാൻ സധിച്ചിരുന്നെന്നും ജാൻവി പറഞ്ഞു.

  ഖുഷി അമ്മയെപ്പോലെ

  ഖുഷി അമ്മയെപ്പോലെ

  ഇപ്പോൾ വീട്ടിൽ അമ്മയുടെ റോൾ കൃത്യമായി ചെയ്യുന്നത് അനിയത്തി ഖുഷിയാണ്. അവൾ അമ്മയുടെ സ്ഥാനം ഏറ്റെടുത്ത് കൃത്യമായി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ തന്നെ ഉറക്കാറുള്ളത് അനിയത്തി ഖുഷിയാണെന്നും ജാൻവി പറഞ്ഞു. ജാൻവിയുടെ പുതിയ ചിത്രം ദഡകിന്റെ റിലീസിനു മുന്നോടിയായിട്ടുള്ള വോഗ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് ജാൻവി ഇക്കാര്യം പറ‍ഞ്ഞത്. അമ്മയില്ലാത്ത് ജാൻവിയുടെ ആദ്യ അഭിമുഖമായിരുന്നു ഇത്.

  English summary
  Jhanvi Kapoor on Sridevi's Death: "My Family Can't Get Over the Loss"
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X