മകളുടെ ബാത്ത്‌റൂമിന്റെ ലോക്ക് കളഞ്ഞ് നടി ശ്രീദേവി; ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുമെന്ന പേടിയെന്ന് ജാന്‍വി

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍താരമാണ് ശ്രീദേവി. നിരവധി നായികമാര്‍ തിളങ്ങി നിന്നെങ്കിലും ശ്രീദേവിയെ പോലെ എല്ലാ കാലത്തും ഒരുപോലെ നായികയാവാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ചിലര്‍ ഹിന്ദി സിനിമകളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ശ്രീദേവി തെന്നിന്ത്യയിലും ഹിന്ദിയിലുമടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവ സാന്നിധ്യമായി.

അതുകൊണ്ട് തന്നെ എത്രയൊക്കെ ചെയ്താലും അമ്മയോളം വരില്ലെന്ന് ശ്രീദേവിയുടെ മക്കളെ കുറിച്ച് പലരും അഭിപ്രായപ്പെടാറുണ്ട്. നിലവില്‍ ശ്രീദേവി മരിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2018 ഫെബ്രുവരി 24 നാണ് ദുബായിലെ ഫ്‌ളാറ്റില്‍ വച്ച് മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. നടിയുടെ ഓര്‍മ്മ ദിവസത്തോട് അനുബന്ധിച്ച് നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്.

sridevi

മക്കളുടെ കാര്യത്തില്‍ ഏറെ ആശങ്കകള്‍ ഉള്ള താരമാതാവായിരുന്നു ശ്രീദേവി. മൂത്തമകള്‍ ജാന്‍വി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിനെ നടി ഭയന്നിരുന്നു. മക്കള്‍ വഴിത്തെറ്റി പോകുമോന്ന ആശങ്കയാണ് നടിയ്ക്ക് ഉണ്ടായിരുന്നത്. എന്നിരുന്നാലും ജാന്‍വിയുടെ ആദ്യ സിനിമ പുറത്തറങ്ങാന്‍ മാസങ്ങളുള്ളപ്പോഴാണ് നടി അന്തരിക്കുന്നത്.

അതേ സമയം അമ്മയുടെ സംരക്ഷണത്തെ കുറിച്ച് ജാന്‍വി കപൂര്‍ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. ശ്രീദേവി ആദ്യമായി വാങ്ങിയ ആഡംബര വീടിന്റെ ഹോം ടൂര്‍ എന്ന നിലയിലൊരു വീഡിയോ മുന്‍പ് ജാന്‍വി പങ്കുവെച്ചിരുന്നു. അതില്‍ തന്റെ റൂമിലെ ബാത്ത്‌റൂമിന് ലോക്ക് വച്ചിട്ടില്ലെന്ന വിവരമാണ് ജാന്‍വി പറഞ്ഞത്. അമ്മയുടെ പേടി കാരണമാണ് ലോക്ക് ഇല്ലാതായി പോയെന്നാണ് താരപുത്രിയുടെ വെളിപ്പെടുത്തല്‍.

 janhvisridevi-

'ബാത്ത്‌റൂമില്‍ പോകണമെന്ന ആവശ്യവുമായി വന്ന് അതിനകത്ത് കയറി താന്‍ ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്. അതുകൊണ്ട് തന്നെ എന്റെ ബാത്ത്‌റൂമിലെ ലോക്ക് അമ്മ വെക്കാന്‍ സമ്മതിച്ചില്ലെന്നും', താരപുത്രി വെളിപ്പെടുത്തുന്നു.

അതുപോലെ ജീവിച്ചിരുന്ന കാലത്ത് മക്കളെ രാത്രിയിലുള്ള പാര്‍ട്ടികള്‍ക്കോ കൂട്ടുകാരുടെ കൂടെ കറങ്ങാന്‍ പോകുന്നതിനോ ഒന്നിനും ശ്രീദേവി സമ്മതിച്ചിരുന്നില്ല. സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവമുള്ളതിനാല്‍ മക്കളുടെ കാര്യത്തില്‍ വളരെയധികം ഭയമുണ്ടായിരുന്ന ആളായിരുന്നു ശ്രീദേവി. ജാന്‍വിയുടെ വൈകിയുള്ള അരങ്ങേറ്റത്തിന്റെ കാരണവും ശ്രീദേവിയുടെ ഈ പേടി തന്നെയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

 janhvisridevi-

എന്നാല്‍ അമ്മയുടെ വേര്‍പാടിന് ശേഷം ഇന്ത്യന്‍ സിനിമയിലെ മികച്ച താരപുത്രിമാരില്‍ ഒരാളായി ജാന്‍വി മാറി. ധടക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജാന്‍വി ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നല്ല അവസരങ്ങള്‍ തേടി വന്നെങ്കിലും കാര്യമായ വിജയം നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും കൈ നിറയെ സിനിമകളുമായി തിരക്കുകളിലാണ് താരപുത്രി.

നിലവില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വലിയൊരു പിന്തുണയാണ് ജാന്‍വിയ്ക്കുള്ളത്. 21 മില്യണ്‍ ആളുകളാണ് നടിയെ ഫോളോ ചെയ്യുന്നത്. പലപ്പോഴും തന്റെ ജീവിതത്തിലെ രസകരമായ കാര്യങ്ങളും സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോസുമൊക്കെ ജാന്‍വി പങ്കുവെക്കുന്നത് പതിവാണ്. ഇതിനെല്ലാം വലിയ സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

ജാന്‍വിയ്ക്ക് പിന്നാലെ സഹോദരി ഖുഷി കപൂറും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. വൈകാതെ ഖുഷി അഭിനയിച്ച വെബ് സീരിസ് പുറത്ത് വരുമെന്നാണ് വിവരം. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം മക്കളുടെ കാര്യങ്ങളും സിനിമാ നിര്‍മാണവുമൊക്കെയായി സജീവമാണ് ഭര്‍ത്താവ് ബോണി കപൂര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X