twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയെ പോലെ തന്നെയാണ് ജാൻവിയും, താരപുത്രിയുടെ സാരി ലുക്ക് കണ്ട് ആരാധകർ പറഞ്ഞത്...

    |

    ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ തീരാനഷ്ടമാണ് നടി ശ്രീദേവിയുടെ വിയോഗം. ഇന്നും പ്രേക്ഷകർ ഏറെ സങ്കടത്തോടെയാണ് നടിയെ കുറിച്ച് ഓർമിക്കുന്നത്. 2018 ഫെബ്രുവരി 24 ന് ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയായിരുന്നു ശ്രീദേവി. നടി എന്നതിൽ ഉപരി മികച്ച അമ്മ കൂടിയായിരുന്നു താരം. ശ്രീദേവിയുടെ വിയോഗത്തിന് മുൻപ് ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മകളും നടിയുമായ ജാൻവി കപൂർ. നടിയുടെ വസ്ത്രധാരണമായിരുന്ന പ്രധാന ചർച്ച വിഷയം. ശ്രീദേവി പോലും ജാൻവിയുടെ വസ്ത്രധാരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പലപ്പോഴും രംഗത്തെത്തിയിരുന്നു.

    Sridevi

    ഇപ്പോഴിത വസത്രധാരണത്തിലൂടെ ജാൻവി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നേരത്തെ വിമർശനമെങ്കിൽ ഇപ്പോൾ കയ്യടിയാണ് താരപുത്രിയ്ക്ക് ലഭിക്കുന്നത്. ജാൻവിയുടെ ,ദീപാവലി ആഘോഷ ചിത്രമാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. മഞ്ഞ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടത്. അച്ഛൻ ബോണി കപൂറിന്റെ മുംബൈയിലെ ഓഫീസിൽ നടന്ന പൂജയ്ക്കാണ് സാരിയിൽ നടി എത്തിയത്. സാരിയിൽ ജാൻവി അമ്മയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. സഹോദരി ഖുഷി കപൂറിനും അച്ഛൻ ബോണി കപൂറിനുമൊപ്പമുള്ള ചിത്രം നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ജാൻവി തന്നെയാണ് ദീപാവലി ആഘോഷ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്.

    സെലിബ്രിറ്റി ഡിസൈനറും ശ്രീദേവിയുടെ അടുത്ത സുഹഹത്തുമായ മനീഷ് മൽഹോത്രയാണ് ജാൻവിക്ക് വേണ്ടി സാരി തയ്യാററാക്കിയത്. റുഹാനിയത്ത്' എന്ന് കലക്‌ഷനിൽ നിന്നുള്ള മഞ്ഞ സാരിയാണ് ജാൻവി ധരിച്ചത്. ആഘോഷങ്ങൾക്കു വേണ്ടി പ്രത്യേകം അവതരിപ്പിച്ച കലക്‌ഷനാണ് റുഹാനിയത്ത്. പരമ്പരാഗത എംബ്രോയ്ഡറി രീതിയായ ഈ സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. സാരി സിമ്പിൾ ആണെങ്കിലും എംബ്രോയ്ഡറി ബ്ലൗസാണ് ഉപേയാഗിച്ചിരിക്കുന്നത്.

    ഹെവി വർക്കുള്ള എംബ്രോയ്ഡറി ബ്ലൗസായതിനാൽ അധികം ആഭരണങ്ങൾ നടി ഉപയോഗിച്ചിട്ടില്ല. സാരിയ്ക്ക് അനിയോജ്യമായ കമ്മൽ മാത്രമാണ ജാൻവി ഉപയോഗിച്ചിരിക്കുന്നത്.മനീഷ് മൽഹോത്ര കലക്‌ഷനിൽ നിന്നു തന്നെയാണ് കമ്മലും തിരഞ്ഞെടുത്തിരിക്കുന്നത്. സാരിക്കൊപ്പം ഫ്രീ ഹെയർ സ്റ്റൈൽ ആണ് പിന്തുടർന്നത്. ജാൻവിയുടെ ഈ ഫെസ്റ്റീവ് ലുക്കിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതാദ്യമായിട്ടല്ല ജാൻവി സാരിയിൽ എത്തുന്നത്. നടിയുടെ സാരി ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സാരിപോലെ താരപുത്രിയ്ക്ക് ചേരുന്ന വസ്ത്രമില്ലെന്നാണ് ആരാധകർ പറയുന്നത്.

    Read more about: sridevi
    English summary
    Janhvi Kapoor's Latest Saree Avatar Proves She Is A Carbon Copy Of Her Mom Sridevi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X