For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നോ ക്യാപ്ഷൻ!! മാതൃദിനത്തിൽ ജാൻവി പങ്കുവെച്ച ചിത്രം വൈറലാകുന്നു, കയ്യടിച്ച് പ്രേക്ഷകർ

  |

  ഒരു കുട്ടിയുടെ വളർച്ചയിൽ  നിർണ്ണയകമായ പങ്കുവഹിക്കുന്നത് അമ്മയാണ്. കുട്ടിയുടെ ജനനം മുതൽ ജീവിതത്തിന്റെ എല്ലാം ഘട്ടവും വളരെ അടുത്ത് നിന്ന് വീക്ഷിക്കുന്നത് അമ്മ മാത്രമായിരിക്കും. ഒരോ കുട്ടികൾക്കും പറയാൻ കാണും അമ്മയെ കുറിച്ച് ആയിരം കഥകൾ. അമ്മമാരുടെ ജീവിതം തന്നെ മക്കൾക്ക് വേണ്ടിയിട്ടാണ്. ജീവിതത്തിലെ എല്ലാ ദിവസവും അവർ തന്റെ കുടുംബത്തിന് വേണ്ടി മാറ്റിവയ്ക്കുന്നു. തിരിക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പായുന്നവർ ജീവിതത്തിൽ ഒരു ദിവസമെങ്കിലും അമ്മയ്ക്ക് വേണ്ടി മാറ്റി വയ്ക്കണം.

  നയനിൽ നായിക പാർവതിയും നിത്യ മേനോനുമല്ല!! പൃഥ്വിയുടെ നായികയായി എത്തുന്നത് ഈ ഗുസ്തിക്കാരി

  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്ന ചിത്രം അമ്മയുമായിട്ടുള്ള മക്കളുടെ ചിത്രങ്ങളാണ്. സെലിബ്രിറ്റികളും നോൺ സെലിബ്രിറ്റികളുമെല്ലാം മാതൃദിനം തകർത്ത് ആഘോഷിച്ചു. താരങ്ങൾ അമ്മയുമായിട്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജാൻവി കപൂറിന്റെ ഇൻസ്റ്റഗ്രാം ചിത്രമാണ്.

  എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നവർക്കായി!! ഈ മേരിക്കുട്ടിയെ ഒന്ന് കണ്ടു നോക്കൂ

  നോ ക്യാപ്ഷൻ

  നടി ശ്രീദേവിയുടെ വിയോഗത്തിനു ശേഷമുളള ആദ്യ മാതൃദിനമായിരുന്നു കഴിഞ്ഞു പോയത്. മാത്യദിനത്തിൽ ശ്രീദേവിയുടെ മകൾ ജാൻവി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമ്മയുടെ കൂടെയുളള ബാല്യകാലത്തെ ചിത്രം താരം പങ്കുവെച്ചിരുന്നു.യാതൊരു അടിക്കുറിപ്പുമില്ലാതെയാണ് ജാൻവി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാകുകയായിരുന്നു. ജാൻവിയെ ആശ്വസിപ്പിച്ച് നിരവധി പേർ എത്തിയിരുന്നു

  മിസ് യു ശ്രീദേവി

  ജാൻവിയുടെ ചിത്രം ബോളിവുഡിനേയു സിനിമ പ്രേമികളേയും ഒരു പോലെ സങ്കടത്തിലാക്കിയിട്ടുണ്ട്. സ്രീദേവിയുടെ വിയോഗം ആരാധകർക്കിടയിൽ വലിയ ഷോക്കായിരുന്നു. അതിൽ നിന്ന് മുക്തി നേടാൻ മാസങ്ങൾ എടുത്തിരുന്നു. ജാൻവിയ്ക്ക് ശ്രീദേവിയോടുള്ള സ്നേഹത്തിന്റെ അടയാളമാണിതെന്നും ചിലർ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്തിരുന്നു. മറ്റു ചിലർ ശ്രീദേവിയെ മിസ്സ് ചെയ്യുന്നുവെന്നു. താരപുത്രിയോട് ധൈര്യമായി ജീവിതത്തിൽ മുന്നോട്ട് സ‍ഞ്ചാരിക്കാൻ ഉപദേശവും നൽകി.

  ജാൻവിയുടെ അനുസ്മരണ കുറിപ്പ്

  ശ്രീദേവിയുടെ അകാല വിയോഗത്തിനു ശേഷം ജാൻവി അമ്മയെ അനുസ്മരിച്ച് പങ്കുവെച്ച് കുറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘പൂര്‍ണ്ണമായി ഹൃദയം കാര്‍ന്നു തിന്നുന്ന ശൂന്യതയോടെ വേണം ഇനി ജീവിക്കാനായിട്ട് എന്നു എനിക്ക് അറിയാം. പക്ഷേ ഈ ശൂന്യതയിലും അമ്മയുടെ സ്നേഹം എനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. ദുഖത്തിലും വേദനയിലും അമ്മ സംരക്ഷണ കവചമായി നില്‍ക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. എപ്പോള്‍ മിഴി പൂട്ടുമ്പോഴും നല്ല കാര്യങ്ങള്‍ മാത്രമാണ് എന്റെ മനസില്‍ തെളിയുന്നത്. അതിനു കാരണം അമ്മയാണെന്ന് എനിക്ക് അറിയാം. ഞങ്ങളുടെ ജീവിതത്തിന്റെ അനുഗ്രഹമായിരുന്നു അമ്മ. പരിശുദ്ധമായ സ്നേഹത്തിന്റെ നിറകുടമായിരുന്നു അമ്മയെന്നാണ്'ജാന്‍വി അന്ന് അനുസ്മരിച്ചത്.

  സൂപ്പർ മദർ

  ബോളിവുഡിൽ സൂപ്പർ മദർ എന്നാണ് ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ കുടംബത്തിനു മക്കൾക്കും പ് അത്രയധികം പ്രധാന്യമായിരുന്നു താരം നൽകിയിരുന്നത്. സിനിമയെ ഏറ്റവും അധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന താരമായിരുന്നു ശ്രീദേവി. എന്നാൽ വിവാഹ ശേഷം സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടു പോകാൻ താരത്തിനു സാധിച്ചിരുന്നു. ക്യാമറ കണ്ണുകളിൽ ഇരുവശങ്ങളിൽ മക്കളുമൊത്ത് നടക്കുന്ന ശ്രീദേവിയെയാണ് എപ്പോഴും കാണാൻ സാധിക്കുന്നത്. പൊതുപരിപാടികളിൽ മക്കളുമൊത്താണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത്.

  കുടുംബത്തിനോടൊപ്പം

  ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗടകം കുടുംബമായിരുന്നു. ഭർത്താവും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന ചെറിയ കുടുംബത്തിൽ ഇവർ സന്തോഷവധിയായിരുന്നു. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സജീവ സിനിമ ജീവിതം താരം അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും മെയിൻ സ്ട്രീമിൽ തിളങ്ങി നിൽക്കാൻ ശ്രീദേവിയ്ക്ക് കഴിഞ്ഞു. താരത്തിന്റെ അന്ത്യവും തന്റെ പ്രിയപ്പെട്ട കുടുംബത്തിനോടൊപ്പമായിരുന്നു. ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹ അഘോഷത്തിന് പങ്കെടുക്കാൻ ദുബായിൽ എത്തിയപ്പോഴാണ് താരം മരണപ്പെട്ടത്. അവസാന നിമിഷം വരെ കുടുംബത്തോടൊപ്പം ആടിപ്പാടിയതിനു ശേഷമാണ് താരം ലോകത്ത് നിന്ന് വിട പറഞ്ഞത്.

  A post shared by Janhvi Kapoor (@janhvikapoor) on

  English summary
  Janhvi Kapoor’s throwback pic with Sridevi will melt your heart this Mother’s Day

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more