താരപുത്രി ഇത്ര സിമ്പിളാണോ! നടിയുടെ തിരുപ്പതി യാത്ര ചിത്രം വൈറലാകുന്നു
ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് നടി ശ്രീദേവിയുടെ മൂത്തമകൾ ജാൻവി കപൂർ. സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ ജാൻവി ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ടായിരുന്നു. താരത്തിന്റെ വസ്ത്രധാരണമാണ് എപ്പോഴും ചർച്ച വിഷയമാകുന്നതും. ഇത് പലപ്പോഴും ശ്രീദേവിയ്ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ വസ്ത്രധാരണം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച വിഷയമാകുകയാണ്.

സേഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും യാത്രകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം. തിരുപ്പതി യാത്ര ചിത്രമാണ് ജാൻവി
പങ്കുവെച്ചിരിക്കുന്നത്.
തിരുപ്പതി ദർശനത്തിന്റെ ചിത്രമാണ് ജാൻവി കപൂർ പങ്കുവെച്ചിരിക്കുന്നത്. വെളുത്ത നിറത്തലുള്ള ചുരിദ്ദാറും മഞ്ഞ കളർ ദുപട്ടയുമായിരുന്നു താര പുത്രിയുടെ വേഷം. ജാൻവിയുടെ വസ്ത്ര ധാരണത്തെ വിമർശിച്ചവർ പോലും കയ്യടിക്കുകയാണ്. മഴവില്ലിന്റേയും ചിരിക്കുന്ന സൂര്യന്റേയും ഇമോജിയാണ് ചിത്രത്തിനൊപ്പം താര പുത്രി ചേർത്തിരിക്കുന്നത്. ജാൻവി കപൂറിന്റെ ചിത്രം ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമാകുകയാണ്.


Click it and Unblock the Notifications