'അവളെ ആരെങ്കിലും പരിഹസിച്ചാല്‍ ഞാന്‍ സഹിക്കില്ല, തകര്‍ത്തിരിക്കും'; സഹോദരിയോടുള്ള കരുതലിനെക്കുറിച്ച് ജാന്‍വി

അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മക്കളാണ് ജാന്‍വിയും ഖുഷിയും. അമ്മയുടെ പാരമ്പര്യം പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ തന്നെയാണ്. 2018-ല്‍ പുറത്തിറങ്ങിയ ധടക് എന്ന സിനിമയിലൂടെയായിരുന്നു മൂത്തമകള്‍ ജാന്‍വി ബോളിവുഡില്‍ അരങ്ങേറിയത്.

പിന്നീട് സോയ അക്തറിന്റെ ആന്തോളജി ഫിലിമായ ഗോസ്റ്റ് സ്‌റ്റോറീസായിരുന്നു അടുത്ത ചിത്രം. ഗുഞ്ജന്‍ സക്‌സേന, റൂഹി എന്നിവയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഗുഡ് ലക്ക് ജെറി, മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ മിലി എന്നിവയാണ് ജാന്‍വിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഖുഷിയുടെ അരങ്ങേറ്റം

അതേസമയം ഇളയസഹോദരി ഖുഷിയും അഭിനയജീവിതത്തിലേക്ക് കടന്നുകഴിഞ്ഞു. സോയ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ച്ചീസില്‍ ഒരു സുപ്രധാന വേഷത്തിലാണ് ഖുഷി എത്തുന്നത്.

അമ്മ ശ്രീദേവിയുടെ മരണശേഷം ഗൃഹഭരണം ഇപ്പോള്‍ ജാന്‍വിയാണ്. സഹോദരിയുടെ എല്ലാ കാര്യങ്ങളിലും ഒരമ്മയെപ്പോലെ ശ്രദ്ധിക്കുന്ന ജാന്‍വി തങ്ങളുടെ നല്ല നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അച്ഛന്‍ ബോണി കപൂറും മക്കളുടെ കാര്യത്തില്‍ നല്ല ശ്രദ്ധ കൊടുക്കുന്നുണ്ട്.

ജാന്‍വി പറയുന്നത്

അടുത്തിടെ സഹോദരി ഖുഷിയുടെ സിനിമാരംഗപ്രവേശത്തെക്കുറിച്ച് വളരെ ആവേശത്തോടെയാണ് ജാന്‍വി സംസാരിച്ചത്. താന്‍ വലിയ ത്രില്ലിലാണെന്നും സിനിമയ്ക്കായി ഖുഷി ഓഡിഷന് പോകുന്നതു മുതല്‍ താന്‍ ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്നതായും ജാന്‍വി പറയുന്നു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

'ഞാന്‍ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. ഒരിക്കല്‍ ഞാന്‍ അവരുടെ ഔട്ട്‌ഡോര്‍ ഷൂട്ട് ചുരുക്കത്തില്‍ ഒന്ന് കണ്ടിരുന്നു. അവര്‍ക്ക് നല്ല ഊര്‍ജ്ജമുണ്ട്. അവരുടെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന എന്തോ ഒന്ന് ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈ കുട്ടികളെല്ലാം വളരെ നല്ല കഴിവുള്ളവരും അധ്വാനശീലരുമാണ്.

എന്റെ സഹോദരി ഈ സിനിമയ്ക്കായി കഠിനാധ്വാനം ചെയ്യുന്നതും ഓഡിഷനായി തയ്യാറെടുക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളതാണ്. അവള്‍ അത്രയും അത് ആഗ്രഹിക്കുന്നുണ്ട്. അവളെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അത്യധികം സന്തോഷിക്കുന്നു. എല്ലാം നന്നായി നടക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.' ജാന്‍വി പറയുന്നു.

പരിഹസിച്ചാല്‍ പണി കൊടുക്കും

ഭാവിയില്‍ എന്നെങ്കിലും തന്റെ സഹോദരിയെ ആരെങ്കിലും പരിഹസിക്കുകയാണെങ്കില്‍ അവരെ ഞാന്‍ വെറുതെവിടില്ലെന്നാണ് ജാന്‍വി പറയുന്നത്. ഖുഷിയ്ക്ക് എന്തെങ്കിലും സഹായം തന്റെ ഭാഗത്ത് നിന്ന് വേണമെങ്കില്‍ അതിനും ജാന്‍വി തയ്യാറാണ്, പക്ഷെ, സഹോദരി ബുദ്ധിമതിയാണെന്നാണ് ജാന്‍വിയുടെ പക്ഷം.

'ആരെങ്കിലും അവളെക്കുറിച്ച് മോശമായി എന്തെങ്കിലും പറയുകയോ ട്രോളുകയോ ചെയ്താല്‍ അവരെ ഞാന്‍ തകര്‍ത്തിരിക്കും. അവരോട് എനിക്ക് വലിയ വെറുപ്പായിരിക്കുമെന്ന് ഞാന്‍ സത്യം ചെയ്യുകയാണ്. ഖുഷിക്ക് ഞാന്‍ ടിപ്‌സ് ഒന്നും കൊടുക്കേണ്ട കാര്യമില്ല. കാരണം അവള്‍ മിടുക്കിയാണ്.' ജാന്‍വി പറയുന്നു.

Recommended Video

Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ
സോയ അക്തറിന്റെ ആര്‍ച്ചീസ്

ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക് ബുക്കിനെ ആസ്പദമാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം.

ഖുഷിയെ കൂടാതെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകന്‍ അഗസ്ത്യ നന്ദ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി റിലീസായി നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പുറത്തുവരിക. 2023-ലായിരിക്കും ചിത്രത്തിന്റെ റീലീസ്.

More from Filmibeat

Read more about: sridevi boney kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X