ശ്രീദേവിയില്ലാത്ത ആദ്യ വിവാഹവാർഷികം!! കണ്ണിൽ ഈറനണിയിച്ച് ജാൻവിയുടെ ഇൻസ്റ്റാഗ്രം പോസ്റ്റ്
ശ്രീദേവിയുടെ വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അമ്മയെ കുറിച്ച് ജാൻവി അധികം സംസാരിക്കാറില്ല.
നടി ശ്രീദേവിയുടെ വിയോഗം കപൂർ കുടുംബത്തെ അടിമുടി താളം തെറ്റിച്ചിരിക്കുകയാണ്. മരണം സംഭവിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ആ ദുഃഖത്തിൽ നിന്ന് കരകയറാൻ ആ കുടുംബത്തിന് ഇന്നും സാധിച്ചിട്ടില്ല. അച്ഛൻ ബോണി കപൂറും രണ്ടും പെൺമക്കളും ഇന്നും അമ്മയുടെ ഒർമ്മയിൽ ജീവിക്കുകയാണ്. ആ നാലംഗ കുടുംബത്തെ താങ്ങി നിർത്തിയിരുന്നു വൻവൃക്ഷമായിരുന്നു ശ്രീദേവി. ശ്രീദേവി എന്ന വൻ വൃക്ഷം വീണതതോടെ ആ കുടുംബവും ചിതറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബോണി കപൂറിന്റേയും നടി ശ്രീദേവിയുടേയും 22ാം വിവാഹ വാർഷികമായിരുന്നു. കഴിഞ്ഞ വർഷം വിവാഹ വാർഷിക വൻ ആഘോഷത്തോടെയാണ് കപൂർ കുടുംബം കൊണ്ടാടിയത് . എന്നാൽ ഈ വർഷം സങ്കടമാണ് ആ കുടംബാംഗങ്ങൾക്ക് നൽകുന്നത്. ശ്രീദേവിയില്ലാത്ത ആദ്യ വിവാഹ വാർഷികമായിരുന്നു. വിവാഹ വാർഷിക ദിനത്തിൽ മകൾ ജാൻവി കപൂർ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുകയാണ്.
ശ്രീദേവിയുടെ വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അമ്മയെ കുറിച്ച് ജാൻവി അധികം സംസാരിക്കാറില്ല. ജാൻവി പോസ്റ്റ് ചെയ്യുന്നത് അടികുറിപ്പില്ലാത്ത ചിത്രങ്ങളാണ്. ഇത്തവണയും അതു തന്നെയാണ് സംഭവിച്ചത്. ശ്രീദേവിയുടെ കവിളിൽ ഉമ്മവയ്ക്കുന്ന ബോണി കപൂറും അതു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ജാൻവിയുടേയും ചിത്രമാണ് താരപുത്രി പോസ്റ്റ് ചെയ്തത്. ഒരു പെർഫക്ട് കുടുംബ ചിത്രമായിരുന്നു അത്. എന്നാൽ ഇന്ന് അ ചിത്രം എല്ലാവരുടെ കണ്ണുകളെ ഈറനണിയിക്കും.


Click it and Unblock the Notifications