»   »  അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ സോഷ്യല്‍ മീഡിയ

അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ സോഷ്യല്‍ മീഡിയ

Written By:
Subscribe to Filmibeat Malayalam
ശ്രീദേവിയുടെ ചിത അണയും മുൻപ് പിറന്നാൾ ആഘോഷിച്ച് മകൾ ജാൻവി കപൂർ | filmibeat Malayalam

ശ്രീദേവിയുടെ മരണം ആരാധകർക്കിടയിൽ വലിയ ഷോക്കായിരുന്നു. താരം വിടപറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടു പോലും ആ ദുഃഖത്തിൽ നിന്ന് ഇന്നും ആരും പൂർണ്ണമായി മോചിതരായിട്ടില്ല. ശ്രീദേവിയുടെ വിയോഗത്തിൽ കപൂർ കുടുംബത്തിന് ആശ്വാസവും പിന്തുണയുമായി ആരാധകർ കൂടെയുണ്ടായിരുന്നു.

ഇർഫാൻ ഖാൻ ഗുരുതരാവസ്ഥയിൽ? തലച്ചോറിൽ ക്യാൻസർ, പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് സുഹൃത്ത് പറയുന്നത്

janvi

എന്നാൽ ഇപ്പോൾ അവർക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രേക്ഷകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ കാരണം ശ്രീദേവിയുടെ മകൾ ജാൻവിയുടെ   പിറന്നാൾ ആഘോഷമാണ്.

ഇന്ദ്രൻസ് എന്ന നടനെ എല്ലാവർക്കും അറിയാം, സുരേന്ദ്രനെ അറിയില്ല, ഇന്ദ്രൻസിന്റെ ജീവിതം ഇങ്ങനെ...

പിറന്നാൾ ആഘോഷം‌‌‌

അമ്മയുടെ വിയോഗം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മകളുടെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ ജാൻവിക്കെതിരെ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരണപ്പെട്ടത് മാർച്ച് 6 നായിരുന്നു മൂത്തമകൾ ജാൻവിയുടെ 21ാം പിറന്നാൾ

ചിരിച്ച് കളിച്ച് മക്കൾ

ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂറിന്റെ മകളും നടിയുമായി സോനം കപൂർ ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിരിച്ചു ഉല്ലസിച്ച് പിറന്നാൾ ആഘോഷിക്കുകയാണ് ജാൻവിയേയും ഖുഷിയും. ഇവർക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

ദുഃഖമില്ലേ

ശ്രീദേവി മരിച്ച് വെറും 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ പിറന്നൾ ആഘോഷിച്ച മകൾക്കെതിരെ വിമർശനവുമായി നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം പിന്നീടുമ്പോൾ തന്നെ ഇത്രയും സന്തോഷത്തോടെ എങ്ങനെ പിറന്നാൾ ആഘോഷിക്കാൻ സാധിക്കുമെന്നു പലരും ചോദിക്കുന്നുണ്ട്. അമ്മ മരിച്ചതില്‍ മക്കള്‍ക്ക് ദുഃഖമില്ലേ എന്നും താരകുടുംബങ്ങളില്‍ പരസ്പര സ്നേഹമില്ലെന്നും പലരും വിമർശനം ഉയർത്തുന്നുണ്ട്

പിറന്നാൾ ആഘോഷം

പിറന്നാൾ ആഘോഷം

വീഡിയോ

വീഡിയോ

കഴിഞ്ഞ വർഷത്തെ പിറന്നാൾ ആഘോഷം

ശ്രീദേവിയ്ക്ക് തന്റെ മക്കളോടുള്ള സ്നേഹവും വാത്സല്യവും ബോളിവുഡിൽ പാട്ടാണ്. ഉത്തമ മാതാവ് എന്നാണ് ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്. ജാൻവിയുടെ കഴിഞ്ഞ വർഷം വരെയുള്ള പിറന്നാൾ ആഘോഷം വളരെ ഗംഭീരമാണ് ആഘോഷിച്ചത്.

ശ്രീദേവിയുടെ മരണം

അപ്രതീക്ഷിതമായ വിയോഗമായിരുന്നു ശ്രീദേവിയുടേത്. എല്ലാവരെയും ഞെട്ടിക്കുന്ന മരണം. കുടുംബ സഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം ദുബായിൽ എത്തിയപ്പോഴാണ് മരണം സംഭവിക്കുന്നത്.. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

English summary
Janhvi Kapoor And Sisters Trolled For Posting Birthday Pics After Sridevi's Death

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam