പുരുഷന്മാരെ കുറിച്ചുള്ള മുന്‍വിധി തെറ്റായിരുന്നു! താരപുത്രിയ്ക്ക് അമ്മ നല്‍കിയ ഉപദേശം ഇങ്ങനെ!
അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകളാണ് ജാന്‍വി കപൂര്‍. നടി മരിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ജാന്‍വിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ തന്റെ കാര്യത്തില്‍ അമ്മയ്ക്കുണ്ടായിരുന്ന ആശങ്കകളെ കുറിച്ച് ജാന്‍വി തുറന്ന് പറഞ്ഞിരിക്കുകയാണ്. പുരുഷന്മാരെ കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നെന്നാണ് അമ്മയുടെ അഭിപ്രായം.
പെട്ടെന്ന് സ്‌നേഹിക്കപ്പെടുന്ന പ്രകൃതമാണ് ഉള്ളതെന്ന് അമ്മ പലപ്പോഴും പറയാറുണ്ട്. അത് കൊണ്ട് തന്നെ എനിക്ക് വരനെ തിരഞ്ഞെടുത്ത് തരണമെന്ന് അമ്മ വളരെ ആഗ്രഹിച്ചിരുന്നുയ എന്നാല്‍ വിധി അമ്മയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കാത്ത് നിന്നില്ലെന്നും ജാന്‍വി പറയുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു താരപുത്രി മനസ് തുറന്നത്.

വിവാഹം കഴിക്കുന്ന ആള്‍ ജോലിയില്‍ പാഷനുള്ള വ്യക്തിയാവണമെന്നും എക്‌സറ്റ് ചെയ്യിപ്പിക്കാന്‍ കഴിവുള്ള ആളായിരിക്കണെന്നുമാണ് ജാന്‍വിയുടെ ആഗ്രഹം. നന്നായി തമാശ പറയുന്ന അതുപോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. വിവാഹത്തിന് കാഞ്ചീപുരം പട്ട് സാരിയാവും ധരിക്കുക. തിരുപ്പതിയില്‍ വെച്ച് വളരെ പരമ്പരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം നടത്തുക.
ഇഡ്‌ലിയും സാമ്പറുമടക്കം ദക്ഷിണേന്ത്യന്‍ വിഭവങ്ങളായിരിക്കും ചടങ്ങില്‍ വിളമ്പുക എന്നും ജാന്‍വി പറയുന്നു. അതേ സമയം ജാന്‍വിയുടെ വിവാഹം ഉടനെ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. എങ്കിലും സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് താരപുത്രിയിപ്പോള്‍.


Click it and Unblock the Notifications