ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
ബോളിവുഡിൽ ഇന്ന് മുൻ നിരയിൽ നിൽക്കുന്ന നായിക നടി ആണ് ജാൻവി കപൂർ. ഇതുവരെയുള്ള കരിയറിൽ വലിയ ഹിറ്റുകളൊന്നും ഇല്ലെങ്കിലും ജാൻവി ലൈം ലൈറ്റിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ്. നിർമാതാവ് ആയ പിതാവ് ബോണി കപൂറിന്റെയും കുടുംബ സുഹൃത്ത് കൂടി ആയ ഫിലിം മേക്കർ കരൺ ജോഹറിന്റെയും പിന്തുണ കൊണ്ട് മാത്രമാണ് ജാൻവിക്ക് കരിയറിൽ പിടിച്ച് നിൽക്കാൻ പറ്റുന്നതെന്നാണ് വിമർശകർ പറയുന്നത്.
കാരണം ഇതുവരെയും നടി അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും തെന്നിന്ത്യയിൽ നിന്നുള്ള റീമേക്കുകളാണ്. ഇവ നിർമ്മിച്ചതാവട്ടെ ബോണി കപൂറിന്റെയും മറ്റും പ്രൊഡക്ഷൻ ഹൗസുകളും. എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും ജാൻവി കപൂർ കാര്യമാക്കാറില്ല.

കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലും ജാൻവി കപൂർ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ജാൻവി കപൂറിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നിരിക്കുകയാണ്. കാമുകനോടൊപ്പം പാർട്ടിക്കെത്തിയ ജാൻവിയുടെ വീഡിയോ ആണ് വൈറലാവുന്നത്. ശിഖർ പഹരിയ ആണ് ജാൻവി കപൂറിന്റെ കാമുകൻ.
കരൺ ജോഹറിന്റെ വീട്ടിലാണ് പാർട്ടി നടന്നത്. ഇരുവരും കാറിലിരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കാമുകനെന്ന് പറഞ്ഞ മറ്റൊരു യുവാവിനൊപ്പം മുൻപ് ജാൻവിയെ കണ്ടിരുന്നു.

ജാൻവിക്ക് എത്ര കാമുകൻമാരുണ്ടെന്ന് ചോദിച്ചാണ് ട്രോളുകൾ വരുന്നത്. പാപ്പരാസികൾ എപ്പോഴും ചുറ്റും കൂടുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൂടേ എന്നും പലരും ചോദിക്കുന്നു.
അമ്മ ശ്രീദേവി പോയതോടെ രണ്ട് പെൺമക്കളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ആരുമില്ലേ എന്നും ചോദ്യം വരുന്നു. ജാൻവി, ഖുശി എന്നീ രണ്ട് പെൺമക്കളുടെ കാര്യത്തിലും അതീവ ശ്രദ്ധ ശ്രീദേവി പുലർത്തിയിരുന്നു.

ജാൻവി കപൂർ സിനിമയിലേക്ക് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ശ്രീദേവി മകളെ പിന്തിരിപ്പാൻ ശ്രമിക്കുകയാണുണ്ടായത്. ബോളിവുഡിലെ മീഡിയകളുടെ കടന്നാക്രമണങ്ങളും അപവാദ പ്രചരണങ്ങളും മകൾക്ക് താങ്ങാൻ പറ്റില്ലെന്ന് കരുതി ആണ് ശ്രീദേവി മകളെ നിരുത്സാഹപ്പെടുത്തിയത്.
എന്നാൽ പിന്നീട് മകളുടെ ആഗ്രഹം മനസ്സിലാക്കി മകൾക്കൊപ്പം നിൽക്കുകയും ചെയ്തു. സ്വന്തം അനുഭവങ്ങൾ മൂലമാണ് ശ്രീദേവി മകളുടെ സിനിമ സ്വപ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചത്. കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിയുടെ വ്യക്തി ജീവിതം വിവാദങ്ങളാലും ഗോസിപ്പുകളാലും നിറഞ്ഞതായിരുന്നു.

നടിയുടെ മരണ ശേഷം പോലും ഇത് അവസാനിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായ ശ്രീദേവിയുടെ പ്രണയങ്ങൾ, വിവാഹം തുടങ്ങിയവ എല്ലാം ബി ടൗൺ മാധ്യമങ്ങളിൽ നിറഞ്ഞു. ഇതൊക്കെ ശ്രീദേവിയെ ഏറെ ബാധിക്കുകയും ചെയ്തിരുന്നു.
ഇന്ന് ശ്രീദേവി ഭയന്നത് പോലെ തന്നെ മകളുടെ നേരെയും ഇത്തരം ഗോസിപ്പുകൾ വരുന്നു. ആകെയുള്ള വ്യത്യാസം എന്തെന്നാൽ ശ്രീദേവി കരുതിയത് പോലെ ഇതൊന്നും ജാൻവിയെ ബാധിച്ചില്ല എന്നതാണ്.

നടി തന്റെ കരിയറിന്റെ തിരക്കുകളിലാണ്. ശ്രീദേവിയുമായി എപ്പോഴും ജാൻവി കപൂർ താരതമ്യം ചെയ്യപ്പെടാറുണ്ട്. അഭിനയ മികവും വശ്യമായ സൗന്ദര്യവും ഒരുപോലെ ഒത്തു ചേർന്ന ശ്രീദേവി ബിഗ് സ്ക്രീനിൽ സൃഷിച്ച തരംഗം ശ്രീദേവിക്ക് ശേഷം മറ്റൊരാൾക്കും ആവർത്തിക്കാനായിട്ടില്ല.
റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളെയും ശ്രീദേവി മികവുറ്റതാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു.


Click it and Unblock the Notifications