ധരിച്ച വസ്ത്രത്തില്‍ നിന്ന് പ്രൈസ് ടാഗ് എടുത്ത് മാറ്റാന്‍ മറന്ന താരപുത്രി; വലിച്ചുകീറി ട്രോളന്മാര്‍
അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമാ ലോകത്ത് ഭാവിവാഗ്ദാനമായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരപുത്രി. ആ തിരക്കിനിടയില്‍ ധരിച്ച വസ്ത്രത്തില്‍ നിന്ന് പ്രൈസ് ടാഗ് എടുത്ത് മാറ്റാന്‍ പോലും മറന്ന് പോവുമോ...!!
കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. ധരിച്ചിരിയ്ക്കുന്ന ഷാളിലെ പ്രൈസ് ടാഗ് എടുത്ത് മാറ്റാന്‍ ജാന്‍വി കപൂര്‍ മറന്ന് പോയി. ഇതിന്റെ പേരില്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും നടിയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് ചിലര്‍. പ്രൈസ് ടാഗും തൂക്കിയിട്ടാണോ നടത്തം എന്നാണ് ട്രോളന്മാരുടെ ചോദ്യം. ദോസ്താന 2 ന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ ജാന്‍വി കപൂര്‍. കാര്‍തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. പ്രിയങ്ക ചോപ്രയും അഭിഷേക് ബച്ചനും ജോണ്‍ അബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളായി, 2008 ല്‍ പുറത്തിറങ്ങിയ ദോസ്തനായുടെ രണ്ടാം ഭാഗമാണ് ഈ സിനിമ.

ഇത് കൂടാതെ രാജ്കുമാര്‍ റാവുവിനൊപ്പമുള്ള റൂഹി അഫസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജാന്‍വി പൂര്‍ത്തിയാക്കി. കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിലാണ് നിലവില്‍ ജാന്‍വി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications