ജാന്‍വിയുടെ ദേഹമാസകലം മുറിപ്പാടുകള്‍; സര്‍ജറിയുടെ അവശേഷിപ്പോ? കൊടുംപിരി കൊണ്ട ചര്‍ച്ച

By Desk

ബോളിവുഡ് സുന്ദരി ജാന്‍വി കപൂറിന്റെ തെലുങ്ക് അരങ്ങേറ്റമായിരുന്നു ദേവാര. ജൂനിയര്‍ എന്‍ടിആറിന്റെ നായികയായിട്ടാണ് താരം തെലുങ്കിലെത്തിയിരിക്കുന്നത്. ചിത്രത്തിലെ ജാന്‍വിയുടെ അഭിനയവും ഡാന്‍സുമെല്ലാം കയ്യടി നേടിയിരുന്നു. ചിത്രത്തിലെ ജാന്‍വിയുടെ ഡാന്‍സ് രംഗങ്ങളായിരുന്നു കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. തീയേറ്ററുകളില്‍ നിന്നുള്ള ആരാധകരുടെ ഡാന്‍സ് വീഡിയോകള്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ദേവാരയില്‍ ജാന്‍വിയും ജൂനിയര്‍ എന്‍ടിആറും തകര്‍ത്താടിയ ചുട്ടമ്മല്ലേ പാട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്. നേരത്തെ ജാന്‍വിയുടെ ലുക്കും ഡാന്‍സുമൊക്കെയായിരുന്നു ഹിറ്റാകാനുള്ള കാരണം. ഇത്തവണയും ജാന്‍വി തന്നെയാണ് ചര്‍ച്ചകളുടെ കാരണം. എന്നാല്‍ നല്ല രീതിയിലല്ല ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാട്ടില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Janhvi Kapoor

സ്‌ക്രീന്‍ ഷോട്ടുകളില്‍ ജാന്‍വിയുടെ കൈയില്‍ മുറിപ്പാടുകള്‍ ഉള്ളതായാണ് കാണുന്നത്. ഇത് താരം സര്‍ജറിയ്ക്ക് വിധേയയാതിനാല്‍ സംഭവിച്ച മുറിപ്പാടുകളാണോ എന്ന സംശയമാണ് ഉയര്‍ത്തിയിരിക്കുന്നത്. താരം ലിപോസ്‌ക്ഷന്‍ എന്ന പ്രെസീജ്യറിന് വിധേയായിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ നിന്നും ഫാറ്റ് എടുത്തു മാറ്റുന്നതാണ് ഈ പ്രക്രിയ. ഇതിന്റെ ബാക്കിപത്രമാണോ ജാന്‍വിയുടെ കൈകളിലെ മുറിപ്പാടുകള്‍ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

''ഞാന്‍ ഇവളുടെ ലിപോസക്ഷനെക്കുറിച്ച് കേട്ടിരുന്നു. രണ്ട് കക്ഷത്തിലും വയറിലും എന്‍ഡോസ്‌കോപ്പിക് മുറിപ്പാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇത് ലിപോ പാടുകള്‍ തന്നെയാണോ എന്ന് ആര്‍ക്കെങ്കിലും ഉറപ്പിക്കാനാകുമോ? അവര്‍ ഇതെല്ലാം എയര്‍ബ്രഷ് ചെയ്യുമെന്നാണ് കരുതിയത്. പക്ഷെ ഇത് വളരെ വിസിബിള്‍ ആണല്ലോ'' എന്നായിരുന്നു സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് ഒരു പോസ്റ്റില്‍ പറയുന്നത്.

അതേസമയം താരം ലിപോസക്ഷന്‍ നടത്തിയതിന്റെ പാടുകളല്ല ഇതെല്ലാം എന്നാണ് മറ്റൊരാള്‍ പറയുന്നത്. ജാന്‍വി നേരത്തെ തന്നെ നന്നേ മെലിഞ്ഞിട്ടുള്ള ശരീരപ്രകൃതമുള്ളയാളാണ്. താരത്തിന്റെ പഴയ ഫോട്ടോകള്‍ കണ്ടാല്‍ അത് മനസിലാകുമെന്നാണ് മറ്റൊരു കമന്റ്. അതേസമയം ലിപോസ്‌ക്ഷന്‍ നടത്തിയ തന്റെ ശരീരത്തിലും സമാനമായ മുറിപ്പാടുകള്‍ ഉണ്ടെന്ന അവകാശവാദമായും ഒരാള്‍ എത്തിയിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി മാറിയിരിക്കുകയാണ്.

Janhvi Kapoor

നേരത്തേയും ജാന്‍വി കപൂറിനെതിരെ പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. താരം തന്റെ സര്‍ജറിയിലൂടെ മാറിടം വലുതാക്കിയതായും മുഖത്തും ചുണ്ടിലുമെല്ലാം മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ആരോപണങ്ങള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഇത്തരം ആരോപണങ്ങളോടൊന്നും പ്രതികരിക്കാന്‍ ജാന്‍വി തയ്യാറായിട്ടില്ല. ദേവാര പാര്‍ട്ട് വണ്‍ ആണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടിയിരുന്നില്ല.

ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. ആ പാതയിലൂടെയാണ് ജാന്‍വിയും സിനിമയിലെത്തുന്നത്. ഉലജ് ആണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ. സണ്ണി സന്‍സ്‌കാരി കി തുല്‍സി കുമാരി ആണ് ജാന്‍വിയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ഇതിനിടെ ജാന്‍വിയുടെ സഹോദരി ഖുഷി കപൂറും അഭിനയത്തിലേക്ക് കടന്നു വന്നിട്ടുണ്ട്.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X