For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓരോ നിമിഷവും നിന്നെ മിസ്സ് ചെയ്യുന്നു! ഹാപ്പി ബര്‍ത്ത് ഡേ ജാന്‍, ഹൃദയസ്പർശിയായ പിറന്നാള്‍ ആശംസ

  |

  ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഒരിക്കലും ചിന്തിക്കാത്ത വിയോഗമായിരുന്നു ബോളിവുഡ് താരം ശ്രീദേവിയുടേത്. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് വളരെ വേഗം അപ്രത്യക്ഷമാവുകയായിരുന്നു. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കിയിട്ടാണ് താരം വിടവാങ്ങിയത്.

  ബോളിവുഡിലെ എവർ ഗ്രീൻ താര സുന്ദരിയായിരുന്നു ശ്രീദേവി. ഇന്ന് താരത്തിന്റെ 56ാം മത്തെ പിറന്നാളായിരുന്നു . പകരക്കാരില്ലാത്ത ബോളിവുഡ് താരസുന്ദരിയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബവും സിനിമ ലോകവും ഒന്നടങ്കം എത്തിയിട്ടുണ്ട്. 1963 ആഗസ്റ്റ് 13 ആയിരുന്നു ബോളിവുഡിലെ ആദ്യ ലേഡിസൂപ്പർ സ്റ്റാർ പിറന്നത്. എന്നാൽ 2018 ഫെബ്രുവരി 24 ന് ഭൂമിയിൽ നിന്ന് വിടവാങ്ങുകയായിരുന്നു.

  ഉൾക്കൊള്ളാൻ ഏറെ പ്രയാസമേറിയ വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. താരം ഭൂമി വിട്ട് പോയിട്ട് ഒരു വർഷം തികയുകയാണ്. ഇന്നും നടിയുടെ ഓർമയിലാണ് ആരാധകരും കുടുംബാംഗങ്ങളും.സന്തോഷവതിയായി ആടിപ്പാടി നടന്ന ശ്രീദേവിയെയായിരുന്നു ഏറ്റവും ഒടുവിൽ പ്രേക്ഷകർ കണ്ടത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം താരം ഓർമയായി എന്ന വാർത്തയാണ് പുറത്തെത്തിയത്. ആ പ്രതീക്ഷിത മരണം ആരാധകർക്ക് ഏൽപ്പിച്ച നടുക്കം ചെറുതല്ല.

  തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ. മകൾ ജാൻവിയും അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ ജാന്‍, ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു. ഞങ്ങളെ നയിക്കുന്നത് തുടരൂ, നീ എന്നും ഞങ്ങളിലുണ്ടാകും... ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. ഹാപ്പി ബര്‍ത്ത് ഡേ മമ്മാ, ഐ ലവ് യു എന്ന് മകളും നടിയുമായ ജാന്‍വി കപൂറും കുറിച്ചു.

  അമ്മയുടെ 56ാം പിറന്നാൾ ദിനം തിരുപ്പതി ക്ഷേത്രത്തിലാണ് ജാൻവി ആഘോഷിച്ചത്. താരം തന്നെ ക്ഷേത്രത്തിൽ നിന്നുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ധാവണി ധരിച്ച് നാടൻ പെൺകുട്ടിയായിട്ടാണ് ജാൻവി ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാണ്.

  ശ്രീദേവിയുടെ ഏറ്റവും വലിയ ആരാധകനാണ് ബോണി കപൂർ.‌ നടിയോടുള്ള ആരാധനാണ് വിവാഹത്തിൽ അവസാനിച്ചതും. ഇപ്പോഴിത ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ബോണി കപൂർ. തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കണമെന്ന് ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പ്രിയതമയുടെ ആഗ്രഹം സഫലമാക്കി കൊടുത്തിരിക്കുകയാണ് ബോണി കപൂർ.

  18 വർഷത്തിനു ശേഷമുള്ള അവധിക്കാലം!! മഴയും തണുപ്പു ഗൗനിക്കാതെ കൊടും കാടും നദിയുമെല്ലാം കടന്ന് മോദി

  ബോളിവുഡ് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്ന പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വ്വൈയിൽ അജിത്തായിരുന്നു നായകൻ.ഇത് തന്‍റെ ഭാര്യക്ക് വേണ്ടിയാണെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു. 'തമിഴില്‍ നിന്നാണ് ശ്രീദേവി സിനിമാ ജീവിതം ആരംഭിച്ചത്. കോളിവുഡ് തന്നെയാണ് അവരെ ലേഡിസൂപ്പർ സ്റ്റാറ്‍ ആക്കിയത്. ഈ ചിത്രം അവള്‍ക്കുള്ള സമര്‍പ്പണമാണ്" - ബോണി കപൂര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  അഭിമുഖം കഴിഞ്ഞ് പുറത്ത് പോയി, ഉടൻ തിരികെ വന്നു, ഹോട്ടൽ ബോയിക്ക് നൽകിയ വാക്ക് പാലിച്ച് ടൊവിനോ

  View this post on Instagram

  💚

  A post shared by Janhvi Kapoor (@janhvikapoor) on

  English summary
  Janhvi Kapoor Visits Tirumala Temple On Sridevi's Birth day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X