ഈ നിമിഷം ഏറെ സ്പെഷ്യലാണ്! താരപുത്രിയുടെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അർജുൻ കപൂറും സഹോദരി ജാൻവി കപൂറും. സഹോദരിമാരുമായി അടുത്ത ബന്ധം പുലർത്തുന്ന അർജുൻ പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ബോളിവുഡിലെ മികച്ച സഹോദരൻ എന്നാണ് അർജുൻ കപൂറിനെ അറിയപ്പെടുന്നത്. ഇപ്പോഴിത സഹോദരനോടൊപ്പമുളള സ്പെഷ്യൽ പങ്കുവെച്ച് ജാൻവി കപൂർ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടൊണ് അർജുനോടൊപ്പമുളള സന്തോഷ നിമിഷം പങ്കുവെച്ചിരിക്കുന്നത്.
സഹോദരന്റെ കൈ പിടിച്ച് റാമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജാൻവി കപൂർ. ഇത് തന്റെ ജീവിതത്തിലെ സ്പെഷ്യൽ നിമിഷമാണെന്നാണ് ജാൻവി പറയുന്നത്. അർജുനോടൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. ജാൻവി കപൂറിന്റെ പോസ്റ്റ് ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണയിലുളള മകനാണ് അർജുൻ കപൂർ. അൻഷുല എന്നൊരു സഹോദരി കൂടിയുണ്ട്. നടി ശ്രീദേവിയെ വിവാഹം ചെയ്തതോടെ അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു ഇവർ. ശേഷം ശ്രീദേവിയുടെ മരണത്തിനു ശേഷമാണ് ബോണി കപൂറും സഹോദരിമാരായ ജാൻവിയും ഖുഷിയുമായി അർജുനും അൻഷുലയും അടുക്കുന്നത്. ഏറ്റവും മോശമായ സാഹചര്യത്തിലാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു എന്ന് മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ സഹോദരിമാരായ ജാൻവിയേയും ഖുഷിയേയും കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത്.


Click it and Unblock the Notifications