കാമുകന്റെ ഫോണ്‍ പരിശോധിക്കാറുണ്ടെന്ന് ജാന്‍വി കപൂര്‍; അപ്പോള്‍ തിരിച്ചോ എന്ന് കാണികള്‍; മറുപടി
ജാന്‍വി കപൂറും രാജ് കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ് മാഹി എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരങ്ങള്‍. അടുത്തിടെ ഒരു വീഡിയോയില്‍ ജാന്‍വി കപൂര്‍ പറയുന്നുണ്ട് താന്‍ ഇടയ്ക്ക് തന്റെ ബോയ് ഫ്രണ്ടിന്റെ ഫോണ്‍ പരിശോധിക്കാറുണ്ടെന്ന്. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ട്രെന്‍ഡിംഗ് ആകുകയാണ്.
ഒരാളുടെ ഫോണ്‍ പരിശോധിക്കുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷെ ഞാന്‍ എന്റെ ബോയ് ഫ്രണ്ടിന്റെ ഫോണ്‍ പരിശോധിക്കാറുണ്ട്. ഈ സയമം കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ ചോദിച്ചത് തിരിച്ച് ബോയ് ഫ്രണ്ട്‌സിന് ഗേള്‍ഫ്രണ്ട്‌സിന്റെ ഫോണ്‍ പരിശോധിക്കാമോ എന്നാണ്. ഇതിന് ജാന്‍വി മറുപടി പറഞ്ഞതും ശ്രദ്ധ നേടുന്നുണ്ട്. 'ഒരിക്കലും അത് അനുവദിക്കരുത്,' എന്നാണ് ജാന്‍വി പറഞ്ഞത്. അതിനോട് ചേര്‍ന്ന് നിങ്ങള്‍ എന്താണ്, നമ്മളെ വിശ്വസിക്കില്ലേ എന്നും ജാന്‍വി തമാശയായി ഒപ്പം ചോദിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകന്റെ ഫോണ്‍ പരിശോധിക്കാന്‍ പറ്റുമ്പോള്‍ തിരിച്ച് ഞങ്ങള്‍ക്ക് കാമുകിമാരുടേത് പരിശോധിക്കാന്‍ പറ്റാത്തത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അതേസമയം ജാന്‍വി തന്റെ ബോയ് ഫ്രണ്ട് ആയ ശിഖര്‍ പഹരിയയെ കുറിച്ച് പറയുന്നത്, തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റമാണ് ശിഖര്‍ എന്നാണ്.
മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി തന്റെ ബോയ്ഫ്രണ്ടിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്. ശിഖര്‍ ആണ് തന്റെ സപ്പോര്‍ട്ട് സിസ്റ്റമെന്ന് ജാന്‍വി കപൂര്‍ പറഞ്ഞു. ആദ്യം തനിക്ക് പിന്തുണയുമായി നിന്നിട്ടുള്ളത് അച്ഛനും അമ്മയും തന്നെയാണ്. അത് കഴിഞ്ഞാല്‍ ബോയ് ഫ്രണ്ട് ആണെന്നും ജാന്‍വി പറയുന്നു.
'അവരെ മാറ്റി നിര്‍ത്തിയാല്‍ ശിഖര്‍ ആണ് എന്റെ ലൈഫിലെ മറ്റൊരു വലിയ സപ്പോര്‍ട്ട് സിസ്റ്റം. കാരണം. ശിഖര്‍ എന്റെ 15-16 വയസുമുതല്‍ എന്നോടൊപ്പം ഉണ്ട്. ഞാന്‍ കരുതുന്നത് എന്റെ സ്വപ്‌നങ്ങള്‍ അവന്റെയും സ്വപ്‌നങ്ങളാണ്. അവന്റെ സ്വപ്‌നങ്ങള്‍ എന്റെയും സ്വപ്‌നങ്ങളാണ് എന്നാണ്. ഞങ്ങള്‍ ഒത്തിരി ക്ലോസ് ആണ്. ഞങ്ങള്‍ രണ്ട് പേരും രണ്ട് പേര്‍ക്കും കൈത്താങ്ങായാണ് നിലനില്‍ക്കുന്നത്. ഞങ്ങള്‍ ഒരുമിച്ചാണ് വളരുന്നതും,' ജാന്‍വി കപൂര്‍ ശിഖറിനെക്കുറിച്ച് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ജാന്‍വിയുടെ പിറന്നാള്‍. തന്റെ ഗേള്‍ഫ്രണ്ടിന് ശിഖര്‍ നല്‍കിയ പിറന്നാള്‍ ആശംസ ആരാധകരുടെ മനം കവര്‍ന്നിരുന്നു. മാര്‍ച്ച് ആറിനായിരുന്നു നടിയുടെ പിറന്നാള്‍. ഇരുവരും ഒരുമിച്ച് ഐഫിള്‍ ടവറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടി ശ്രീദേവിയുടെയും പ്രൊഡ്യൂസര്‍ ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. ഇന്ന് ജാന്‍വിയും ഒരു പോലെ ബോളിവുഡില്‍ തിളങ്ങുന്ന നടിയാണ്.
ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് സോയ അക്തറിന്റെ ഹൊറര്‍ ആന്തോളജി ഗോസ്റ്റ് സ്‌റ്റോറീസിലാണ്. പിന്നീട് ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍, റൂഹി, ഗുഡ് ലക്ക് ജെറി, മിലി, ബവാല്‍ റോക്കി ഓര്‍ റാണി കി പ്രേം കഹാനി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. ജാന്‍വിയുടെ സഹോദരി ഖുഷിയും ബോളിവുഡ് നടിയാണ്.


Click it and Unblock the Notifications