Sridevi: ഇത് ആദ്യത്തെ ദേശീയ അവാർഡ്!! പ്രിയതമയെക്കുറിച്ച് വികാരാധീനനായി ബോണി കപൂര്‍ ഇങ്ങനെ എഴുതി...
ശ്രീദേവിയ്ക്ക് ലഭിച്ച ബഹുമതിയിൽ നന്ദി അറിയിച്ച് ഭർത്താവ് ബോണി കപൂറും മക്കളും രംഗത്തെത്തിയിട്ടുണ്ട്
ഇത്തവണത്തെ ദേശീയ ചലച്ചിത്രം പുരസ്കാരം ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടുള്ള ഒരു അവാർഡ് നിർണ്മയമായിരുന്നു. സാധാരണ ഗതിയിൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മരണാന്തരം നൽകാറില്ല. എന്നാൽ ആ കീഴ് വഴക്കമാണ് ഇത്തവണ തെറ്റിച്ചിരിക്കുന്നത്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് ഇക്കുറി മിക്കച്ചനടിയ്ക്കുളള അവാർഡിന് അർഹയായിരിക്കുന്നത്. രവി ഉദ്യാവർ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്.

ശ്രീദേവിയ്ക്ക് ലഭിച്ച ബഹുമതിയിൽ നന്ദി അറിയിച്ച് ഭർത്താവ് ബോണി കപൂറും മക്കളും രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവിയുടെ ആദ്യത്തെ ദേശീയ അവാർഡാണിത്. ഈ സന്ദർഭത്തിൽ ശ്രീദേവിയുണ്ടായിരുന്നെങ്കിൽ എന്ന് അഗ്രഹിച്ചു പോകുന്നുണ്ടെന്നും ബോണി കപൂർ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. ശ്രീദേവി എന്നും ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്നു. അതവര്‍ ചെയ്ത മുന്നൂറിലധികം ചിത്രങ്ങളില്‍ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീദേവിയ്ക്ക് ലഭിച്ച ബഹുമതി തങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നുണ്ട്. സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ നന്ദി അറിയിക്കുന്നു. കൂടാതെ ആശംസകളറിയിച്ച ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഈയവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി ഫിലിം ഫെയർ അവാർഡുകൾ ശ്രീദേവിയെ തേടി എത്തിയിരുന്നു. കൂടാതെ 2013 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം താരത്തെ ആദരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായിട്ടാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തിനെ തേടിയെത്തുന്നത്. എന്നാൽ ഇത് സ്വീകരിക്കാൻ ശ്രീദേവി ഇല്ലാത്തതാണ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തുന്നത്.


Click it and Unblock the Notifications











