അമ്മ ഇനിയില്ലെന്ന സത്യത്തിന് മുന്നില്‍ പകച്ച് ഖുഷിയും ജാന്‍വിയും, വിങ്ങലടക്കാനാവാതെ ബോണി കപൂറും!

Recommended Video

ദുഃഖം താങ്ങാനാവാതെ Srideviയുടെ കുടുംബം | filmibeat Malayalam

കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ബോണി കപൂറും ഖുഷി കപൂറും താരത്തിനൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ശ്രീദേവി വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. വിവാഹത്തിന് ശേഷമുള്ള വിരുന്നില്‍ പങ്കെടുക്കുന്നതിന് മുന്‍പ് താരത്തെ വിളിക്കാന്‍ പോയപ്പോഴാണ് അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ വീണ് കിടക്കുന്നത് കണ്ടതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവദഇ തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എല്ലാത്തിനും വിരാമമിട്ടാണ് ദുബായിലെ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അപ്രതീക്ഷിത വിയോഗം

അപ്രതീക്ഷിത വിയോഗം

ദുബായ് സന്ദര്‍ശനത്തിനിടയില്‍ അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത ആരാധകരെ തേടിയെത്തിയത്. സിനിമാലോകത്തെയും താകരുടുംബത്തെയും ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്. ബോണഇ കപൂറിനോ മക്കള്‍ക്കോ ഈ വിയോഗം താങ്ങാവുന്നതിനും അപ്പുറത്താണെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബോണി കപൂറിന്റെ സര്‍പ്രൈസ്

ബോണി കപൂറിന്റെ സര്‍പ്രൈസ്

ഭാര്യയെ അറിയിക്കാതെ വീണ്ടും ദുബായിലേക്ക് പോയി സര്‍പ്രൈസ് നല്‍കാനുള്ള പ്ലാനിലായിരുന്നു ബോണി കപൂര്‍. എന്നാല്‍ മുംബായില്‍ നിന്നും ദുബായിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് മരണവാര്‍ത്തയായിരുന്നു.

അനില്‍ കപൂറിനൊപ്പം

അനില്‍ കപൂറിനൊപ്പം

ശനിയാഴ്ച രാത്രിയാണ് ശ്രീദേവി മരിച്ചത്. ഞായറാഴ്ച വെളുപ്പിനാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നുപോയ താരപുത്രിമാരുടെ സംരക്ഷണം പിതൃസഹോദരനായ അനില്‍ കപൂര്‍ ഏറ്റെടുക്കുകയായിരുന്നു.

തിരിച്ച് സംഭവിച്ചു

തിരിച്ച് സംഭവിച്ചു

അനില്‍ കപൂറിന്റെയും കുടുംബത്തിന്റെയും മുഴുവന്‍ ഉത്തരവാദിത്തവും ബോണി കപൂര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് തിരിച്ച് സംഭവിക്കുന്നെതന്നായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. ജ്യേഷ്ഠന്റെ കുടുംബത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിലാണ് അത് തിരിച്ച് സംഭവിച്ചത്.

അനില്‍ കപൂറിനൊപ്പം താമസം

അനില്‍ കപൂറിനൊപ്പം താമസം

ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും അനില്‍ കപൂറിന്റെ വീട്ടിലേക്ക് താമസം മാറ്റിയെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബോണി കപൂര്‍ ദുബായിലായിരുന്നപ്പോള്‍ മുതല്‍ മക്കള്‍ ഇവരുടെ വീട്ടിലായിരുന്നു.

ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ല

ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ല

ബോണി കപൂര്‍ ശ്രീദേവി പ്രണയബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബോളിവുഡിലെ മാതൃകാദമ്പതികളെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ബോണി കപൂര്‍ ഇതുവരെ മുക്തനായിട്ടില്ല.

യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നില്ല

യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നില്ല

ശാരീരികമായി യാതൊരു തരത്തിലുള്ള അസ്വസ്ഥതകളും ശ്രീദേവിയെ അലട്ടിയിരുന്നില്ല. വിവാഹ ചടങ്ങുകളില്‍ വളരെ സന്തോഷത്തോടെയാണ് താരം പങ്കെടുത്തത്. ബോണി കപൂറിന്റെ കുടുംബാംഗങ്ങളുമായി ശ്രീദേവി നല്ല സൗഹൃദമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്.

പ്രഥമ പരിഗണന നല്‍കിയിരുന്നത്

പ്രഥമ പരിഗണന നല്‍കിയിരുന്നത്

അറിയപ്പെടുന്ന അഭിനേത്രിയായിരുന്നിട്ട് പോലും മക്കള്‍ ജനിച്ചപ്പോള്‍ ശ്രീദേവി അവരുടെ കാര്യങ്ങള്‍ക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. ജാന്‍വിയുടെയും ഖുഷിയുടെയും കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കിയിരുന്നു.

കറുത്ത ദിനം

കറുത്ത ദിനം

ഇന്ത്യന്‍ സിനിമയിലെ തന്നെ കറുത്തൊരു ദിനമായിരുന്നു അത്. കപൂര്‍ കുടുംബത്തിന്‍രെ അവസ്ഥയും സമാനമാണ്. നിലവിലെ ചിത്രീകരണമെല്ലാം റദ്ദാക്കിയാണ് അനില്‍ കപൂറും സോനം കപൂറുമുള്‍പ്പടെയുള്ളവര്‍ എത്തിയത്. ജാന്‍വിയുടെ ആദ്യ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെച്ചിട്ടുണ്ട്.

പിണക്കം മാറ്റിവെച്ച് അര്‍ജ്ജുനുമെത്തി

പിണക്കം മാറ്റിവെച്ച് അര്‍ജ്ജുനുമെത്തി

ശ്രീദേവിയുമായുള്ള പിണക്കവും പരിഭവവുമൊക്കെ മാറ്റി വെച്ച് അര്‍ജ്ജുന്‍ കപൂറും വീട്ടിലേക്ക് എത്തിയിരുന്നു. ജാന്‍വിയേയും ഖുഷിയേയും ആശ്വസിപ്പിച്ചതിന് ശേഷം താരപുത്രന്‍ അച്ഛനരികിലേക്ക് പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X