ജീന്‍സ് ഇടാന്‍ മറന്നു പോയി!! ജാന്‍വി കപൂറിന് നേരെ ട്രോള്‍ അക്രമണം
ബോളിവുഡിലെ താരപുത്രിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളായ ജാന്‍വിയുടെ ആദ്യ സിനമയായ ധടക് ഈ അടുത്തായിരുന്നു തിയറ്ററുകളില്‍ എത്തിയത്. ജാന്‍വിയുടെ രംഗപ്രവേശത്തിനായി ബോളിവുഡ് കാലങ്ങളായി കാത്തിരിക്കുകയായിരുന്നു. ധടകിന്റെ ഷൂട്ടിങ്ങ് സമയത്തായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം.

സിനിമ വിശേഷങ്ങള്‍ പോലെ തന്നെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകരുട ചര്‍ച്ചവിഷയമാണ്. വ്യത്യസ്തങ്ങളായി വസ്ത്രങ്ങളിലാണ് ഓരോ വട്ടവും ജാന്‍വി പൊതുപരിപാടികളില്‍ എത്താറുള്ളത്. പങ്കെടുത്ത പരിപാടികളിലെല്ലാം ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്. അതൊക്കെയും ആരാധകര്‍ ഏറെ ചര്‍ച്ചചെയ്തിട്ടുമുണ്ട്. ചില വസ്ത്രങ്ങള്‍ പ്രശംസ പിടിച്ചു പറ്റുമ്പോള്‍ മറ്റു ചില വസ്ത്രങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവെക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും പാപ്പരാസികള്‍ ചര്‍ച്ച ചെയ്യുകയാണ്.
ജിമ്മില്‍ പരിശീലനത്തിനെത്തിയ നടിയുടെ ചിത്രങ്ങളാണ് പപ്പാരാസികള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. ജിമ്മില്‍ നിന്ന് ഇറങ്ങി കാറില്‍ കയറുന്നതായിരുന്നു ചിത്രങ്ങള്‍. ടീഷര്‍ട്ടിന്റെ ഇറക്കമുള്ള ഷോര്‍ട്‌സായിരുന്നു നടി ധരിച്ചിരുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ താരത്തിനെതിരെ വ്യാപകമായ അക്രമണമാണ് നടന്നത്. പിന്നാലെ ആരാധകര്‍ താരത്തിനെ ചീത്ത വിളിക്കുകയും ഉപദേശങ്ങള്‍ കൊടുക്കാനും തുടങ്ങി.
അയ്യോ പാവം ജീന്‍സിടാന്‍ മറന്നുപോയോ, ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത് എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്കു താഴെ ആരാധകരുടെ കമന്റുകള്‍. ഗ്ലാമര്‍ വസത്രങ്ങളുടെ പേരില്‍ ഇതിനു മുമ്പും താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.


Click it and Unblock the Notifications











