'ആദ്യ വിവാഹ ബന്ധത്തെ മദ്യപാനം ബാധിച്ചു; അവൾക്ക് നാല് മാസം ജീവനാംശം നൽകിയാൽ മതി; പക്ഷെ അത് പോര'

ഇന്ത്യൻ സിനിമാ രം​ഗത്തെ പ്ര​ഗൽഭ വ്യക്തിയായ ജാവേദ് അക്തറിന് ബോളിവുഡ് ബഹുമാന്യ സ്ഥാനമാണ് നൽകുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ ഷബാന അസ്മിയാണ് ജാവേദ് അക്തറിന്റെ ഭാര്യ. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണിത്. ആദ്യ വിവാഹബന്ധത്തിൽ നിന്നും അകന്ന ശേഷമാണ് ജാവേദ് അക്തർ ഷബാന അസ്മിയെ വിവാഹം ചെയ്തത്. ഹണി ഇറാനിയെന്നാണ് ജാവേദ് അക്തറിന്റെ ആദ്യ ഭാര്യയുടെ പേര്. ഫർഹാൻ അക്തർ, സോയ അക്തർ എന്നീ മക്കളും ഈ ബന്ധത്തിൽ പിറന്നു. 1985 ലാണ് ഹണി ഇറാനിയും ജാവേദ് അക്തറും പിരിഞ്ഞത്.

ഹണി ഇറാനിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജാവേജ് അക്തർ. ആദ്യ ഭാര്യയുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും അവളുടെ കാര്യത്തിൽ തനിക്ക് ഉത്തരവാീദിത്തമുണ്ടെന്നും ജാവേദ് അക്തർ വ്യക്തമാക്കി. ഇക്കാരണത്തിൽ ഏക സിവിൽ കോഡിനെ താൻ പിന്തുണയ്ക്കുന്നെന്നും ജാവേദ് അക്തർ പറയുന്നു. ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തു, 11 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം പിരിഞ്ഞു. മുസ്ലിം വ്യക്തി നിയമപ്രകാരം എനിക്ക് അവൾക്ക് നാല് മാസത്തേക്ക് മാത്രം ജീവനാംശം നൽകിയാൽ മതി.

Javed Akhtar

പക്ഷെ ഞാനങ്ങനെ ചിന്തിക്കുന്നില്ല. അവളെന്റെ ഉത്തരവാദിത്തമാണ്. ഇതുകൊണ്ടാണ് താൻ ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നതെന്ന് ജാവേദ് അക്തർ പറയുന്നു. എന്റെ സഹായം വേണോ എന്ന് അവൾക്ക് തീരുമാനിക്കാം. പക്ഷെ എപ്പോൾ വേണമെങ്കിലും സഹായിക്കാൻ ഞാനുണ്ടാകും. കുറ്ച് പുസ്തകങ്ങളും വസ്ത്രങ്ങളുമായാണ് ആ വീട്ടിൽ നിന്ന് ഞാൻ ഇറങ്ങിയത്. ഇപ്പോൾ താനും മുൻ ഭാര്യയും നല്ല സുഹൃത്തുക്കളാണെന്നും ജാവേദ് അക്തർ വ്യക്തമാക്കി.

മദ്യപാനം തന്റെ ആദ്യ വിവാഹ ബന്ധത്തെ ബാധിച്ചെന്നും ജാവേദ് അക്തർ തുറന്ന് പറഞ്ഞു. 20-21 വയസിൽ ഞാൻ മദ്യപാനം തുടങ്ങി. 42 വയസിൽ മദ്യപാനം നിർത്തി. എല്ലാ ദിവസവും ഒരു കുപ്പിയോളം മദ്യം കഴിച്ചു. ഉർദു കവികൾ മദ്യപാനികളാകുന്നത് സാധാരണയാണ്. കാരണം കവികളും കലാകാരും ആണെങ്കിൽ ഒന്നും കാര്യമാക്കാത്തവർ ആയിരിക്കണം, അതിന് മ​ദ്യപിക്കണം എന്നവർ കരുതി. ഇത്തരം തെറ്റായ ധാരണകൾ തനിക്കുണ്ടായിരുന്നെന്ന് ജാവേദ് അക്തർ തുറന്ന് സമ്മതിച്ചു.

Javed Akhtar

താൻ ഉള്ളിലടക്കിപ്പിടിച്ചിരുന്ന മോശം സ്വഭാവം മദ്യപാനിയായതോടെ പുറത്തേക്ക് വന്നെന്നും ജാവേദ് അക്തർ പറയുന്നു. മോശമായി സംസാരിച്ചു. മറ്റൊരു വ്യക്തിയായി ഞാൻ മാറി. തന്റെ ആരോ​ഗ്യം പോയി. യുക്തിയില്ലാതായി. ഒരുപാട് പേർക്ക് പ്രശ്നമുണ്ടാക്കി. ഹണിയുമായുള്ള വിവാഹ ജീവിതത്തെ അത് ബാധിച്ചു. താൻ മദ്യപിക്കാത്ത ആളും ഉത്തരവാദിത്തമുള്ളയാളുമായിരുന്നെങ്കിൽ‌ ഇങ്ങനെയൊന്നുമായിരിക്കില്ലായിരുന്നെന്നും ജാവേദ് അക്തർ തുറന്ന് സമ്മതിച്ചു.

ജാവേദുമായി പ്രണയത്തിലായതിനെക്കുറിച്ചും വിവാഹം ചെയ്തതിനെക്കുറിച്ചും നേരത്തെ ഷബാന അസ്മിയും സംസാരിച്ചിട്ടുണ്ട്. ജാവേദ് ഹണി ഇറാനിയുമായി വിവാഹിതനായിരുന്ന കാലത്താണ് ഷബാന ഇദ്ദേഹവുമായി പ്രണയത്തിലാകുന്നത്. പല തവണ ഈ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണെന്നും എന്നാലത് നടന്നില്ലെന്നും ഷബാന വ്യക്തമാക്കി. അതേസമയം ഇപ്പോൾ ഹണി ഇറാനി തനിക്കൊരു കുടുംബാ​ഗത്തെ പോലെയാണെന്നും അടുത്ത സൗഹൃദമുണ്ടെന്നും ഷബാന അസ്മി തുറന്ന് പറഞ്ഞു.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X