'വീട്ടിൽ നിന്നും ഇറക്കി വിട്ടോ..?, പെട്ടിയൊക്കെ ഉണ്ടല്ലോ...'; കിങ് ഖാന്റെ ഫ്രീക്ക് ഫാമിലി, ​ചിത്രം വൈറൽ!

ബോളിവുഡിലെ മാതൃക ദമ്പതികളെന്നാണ് കിങ് ഖാൻ ഷാരൂഖ് ഖാനും ഭാര്യ ​ഗൗരി ഖാനും വിശേഷിപ്പിക്കപ്പെടുന്നത്. ഇരുവരുടെയും പ്രണയകഥ പോലും സിനിമാക്കഥയ്ക്ക് തുല്യമാണ്. പ്രണയിക്കുന്നവർക്കും പുതിയ കുടുംബജീവിതത്തിലേക്ക് കടന്നവർക്കും പ്രചോദനമാണ് ഇരുവരും.

വ്യത്യസ്തമായ മതത്തിൽ പെട്ടവരാണെങ്കിലും ഒരുമിച്ച് ജീവിച്ച് മനോഹരമായ ഒരു കുടുംബമാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചിരിക്കുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 1991 ഒക്ടോബർ 25നായിരുന്നു ഷാരൂഖിന്റെയും ഗൗരിയുടെയും വിവാഹം.

ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നീ മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. കിങ് ഖാന്റെ കുടുംബത്തോട് ഒരിക്കലും വറ്റാത്ത അതിരില്ലാത്ത സ്നേഹം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് കിങ് ഖാന്റെയും കുടുംബത്തിന്റെയും വിജയങ്ങളും പരാജയങ്ങളും തങ്ങളുടേത് കൂടിയായി ആരാധകരും സിനിമാ പ്രേമികളും കാണുന്നത്.

Shah Rukh Khan

ഷാരൂഖിന്റെ കുടുംബത്തിലെ ഒരോ അം​ഗങ്ങളും സെലിബ്രിറ്റികളാണ്. വളരെ വിരളമായി മാത്രമാണ് ഷാരൂഖിന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ​ഗൗരി ഖാൻ ഒരു മനോഹര കുടുംബചിത്രം തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

വിലമതിക്കാനാകാത്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും മക്കളായ ആര്യനും സുഹാനയ്ക്കും അബ്രാമിനുമൊപ്പം ഇരിക്കുന്നതായി കാണാം. ഡിസൈൻ ഒരു പസിൽ പോലെയാണ്... ഒരു സമ്പൂർണ്ണ ചിത്രം ഉണ്ടാക്കാൻ എല്ലാ ഭാഗങ്ങളും ഒത്തുചേരേണ്ടതുണ്ട് എന്നാണ് കുടുംബചിത്രം പങ്കുവെച്ച് ​ഗൗരി കുറിച്ച വാചകം.

​കുടുംബചിത്രം കാണുമ്പോൾ ഒരു ഫ്രീക്ക് ഫാമിലി എന്നാണ് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാൻ തോന്നുക. ഷാരൂഖും ആൺമക്കളായ ആര്യനും അബ്രാമും ഹൂഡിയും പാന്റുമാണ് ധരിച്ചത്. നീല ജീൻസും വെളുത്ത നിറത്തിലുള്ള ​​ടോപ്പും ധരിച്ച് ​ഗ്ലാമറസ് ലുക്കിലായിരുന്നു ​ഗൗരി. ജീൻസിന്റെ ഷോട്ട്സും വെളുത്ത സ്ലീവ് ലെസ് ബെനിയനും ഡെനീം ജാക്കറ്റുമായിരുന്നു സു​ഹാന ധരിച്ചത്.

ആര്യനും ​ഗൗരിയും അബ്രാമും ഷാരൂഖും ഫോട്ടോയ്ക്കായി ചെറുചിരിയോടെ പോസ് ചെയ്തിരിക്കുന്നതും സുഹാന പിതാവ് ഷാരൂഖിനെ ചുംബിക്കാൻ ശ്രമിക്കുന്നതും കാണാം. വിവിധ നിറങ്ങളിൽ തീർത്ത വിന്റേജ് ലുക്കിലുള്ള ട്രങ്ക് പെട്ടിക്ക് മുകളിലാണ് ആര്യനും ഷാരൂഖും ഇരിക്കുന്നത്.

Shah Rukh Khan

കുടുംബചിത്രം അതിവേ​ഗത്തിൽ വൈറലായി. വൈകാതെ കമന്റുകളും ലൈക്കും ഒഴുകാൻ തുടങ്ങി. അച്ഛൻ മകനെക്കാൾ ചെറുപ്പമാണല്ലോ, ആര്യൻ ചിരിക്കുന്നത് കാണാൻ ആരാധകർക്ക് ഭാ​ഗ്യമില്ലേ..., ഞങ്ങളുടെ ദിവസം മനോഹരമാക്കിയതിന് ​ഗൗരിക്ക് നന്ദി പറയുന്നു, വീട്ടിൽ നിന്നും ഇറക്കി വിട്ടോ..?, പെട്ടിയും കിടക്കയുമൊക്കെ ഉണ്ടല്ലോ... എന്നിങ്ങനെ നീളുന്നു ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകൾ.

ഹൃത്വിക്ക് റോഷന്റെ മുൻ ഭാര്യ സുസന്ന മുതൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും സെലിബ്രിറ്റികളെല്ലാം കമന്റുകൾ കുറിച്ചിട്ടുണ്ട്. ജവാന്റെ ഫാമിലി എന്ന കമന്റും നിരവധി ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. തിരക്കുള്ള സംരംഭകയാണെങ്കിൽ കൂടിയും അമ്മ എന്ന റോൾ വിജയിക്കാൻ വേണ്ടതെല്ലാം ​ഗൗരി ചെയ്യാറുണ്ട്.

ജവാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ സിനിമ. അറ്റ്ലി സംവിധാനം ചെയ്ത സിനിമ ഇതുവരെ ആ​ഗോള തലത്തിൽ ആയിരം കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. നയൻതാര നായികയായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

കഴിഞ്ഞ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞ ചിത്രമായ പഠാനും കലക്ഷനിൽ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിയിരുന്നു. ചിത്രം നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നുവെങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു ജവാൻ.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X