ഐശ്വര്യ റായി തന്റെ വീട്ടില്‍ വന്നപ്പോള്‍ സംഭവിച്ചത്! അമ്മായിയമ്മയുടെ വെളിപ്പെടുത്തല്‍

വധുവിനെ അന്വേഷിക്കുന്ന പല ചെറുപ്പക്കാരും ഐശ്വര്യ റായിയെ പോലൊരു പെണ്ണിനെ വേണമെന്ന് പറയുന്നത് ഇന്നുമുണ്ട്. നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളായിരുന്നു ഐശ്വര്യയുടെ സൗന്ദര്യത്തിലെ പ്രത്യേകതകളിലൊന്ന്. ഇപ്പോഴും അതിനൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരകുടുംബത്തിലേക്കായിരുന്നു ലോകസുന്ദരി ഐശ്വര്യ റായി വിവാഹിതയായി എത്തിയത്.

അഭിഷേക് ബച്ചനുമായിട്ടുള്ള ഐശ്വര്യയുടെ വിവാഹം ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു. ഇപ്പോഴും ഐശ്വര്യ റായിയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വലിയ വാര്‍ത്തയായി മാറാറുമുണ്ട്. ഇപ്പോഴിതാ മരുമകളെ കുറിച്ചുള്ള ജയ ബച്ചന്റെ ചില വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

ഐശ്വര്യയെ കുറിച്ച് ജയ ബച്ചന്‍

ഐശ്വര്യ റായി കൂടി എത്തിയതോടെ നടന്‍ അമിതാഭ് ബച്ചന്റെ കുടുംബം നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. 2007 ലായിരുന്നു അഭിഷേക് -ഐശ്വര്യ വിവാഹം. ലോക്ഡൗണ്‍ ആയതോടെ അഭിഷേകിന്റെയും ഐശ്വര്യയുടെയുമെല്ലാം പഴയ അഭിമുഖങ്ങള്‍ വീണ്ടും ചര്‍ച്ചയായി. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത് മുതല്‍ വിവാഹത്തിന് ശേഷമുള്ള പല കാര്യങ്ങളും പുറത്ത് വന്നിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ ബച്ചന്‍ മരുമകളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തരംഗമായത്.

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്
ഐശ്വര്യയെ കുറിച്ച് ജയ ബച്ചന്‍

ഐശ്വര്യ റായിയെ തന്റെ കുടുംബത്തിലേക്ക് തിരഞ്ഞെടുത്തത് മികച്ചൊരു തീരുമാനമായിരുന്നു കാരണം അവള്‍ ശാന്ത സ്വഭാവമുള്ളതും സ്വയം തള്ളി വിടുന്ന സ്വഭാവക്കാരിയൊന്നുമല്ല. ഐശ്വര്യ സ്വയം ഒരു സൂപ്പര്‍സ്റ്റാറാണ്. എന്നാല്‍ ബച്ചന്‍ കുടുംബം ഒന്നിച്ച് നില്‍ക്കുമ്പോള്‍ അവള്‍ പിറകിലേക്ക് നില്‍ക്കും. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് അതുള്‍കൊണ്ട് ചെയ്യാന്‍ ശ്രമിക്കും. ഇക്കാര്യങ്ങളൊക്കെയാണ് ഐശ്വര്യയില്‍ നിന്നും എന്നെ ആകര്‍ഷിച്ചതെന്നാണ് ജയ പറയുന്നത്. അത് മാത്രമല്ല ഐശ്വര്യ എങ്ങനെയാണ് തന്റെ കുടുംബത്തിന് അനുയോജ്യയായതെന്നും താരം പറയുന്നു.

ഐശ്വര്യയെ കുറിച്ച് ജയ ബച്ചന്‍

സുഹൃത്തുക്കളും കുടുംബവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുന്നതിനും ഐശ്വര്യയ്ക്ക് സാധിക്കാറുണ്ട്. ഐശ്വര്യ റായി മരുമകള്‍ ആകുന്നതിന് മുന്‍പ് തന്നെ ഒരു വേദിയില്‍ നിന്നും ഐശ്വര്യ വളരെ സ്‌നേഹനിധിയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞിരുന്നു. ഐശ്വര്യയുടെ പുഞ്ചിരിയും മൂല്യങ്ങളുമെല്ലാം എടുത്ത് പറയുകയും ചെയ്തിരുന്നു. രസകരമായ കാര്യം ജയ ബച്ചന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അഭിഷേക് ബച്ചന്റെ അടുത്ത് ഇരുന്ന ഐശ്വര്യയുടെ കണ്ണ് നിറയുന്നതായിരുന്നു.

 ഐശ്വര്യയെ കുറിച്ച് ജയ ബച്ചന്‍

ഐശ്വര്യ റായിയെ കുറിച്ച് ജയ പറഞ്ഞ കാര്യങ്ങളെല്ലാം തരംഗമായി കൊണ്ടിരിക്കുകയാണ്. 2007 ഏപ്രില്‍ 20 ന് ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മില്‍ വിവാഹിതരായി. 2011 ലാണ് മകള്‍ ആരാധ്യ ജനിക്കുന്നത്. ഇപ്പോള്‍ അഭിഷേകിനും ഐശ്വര്യയ്ക്കുമുള്ളത് പോലെ ആരാധകരുടെ പിന്‍ബലം ആരാധ്യയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X