ഐശ്വര്യയെക്കുറിച്ച് മോശം പറഞ്ഞ ഷാരൂഖിനെ കൈയ്യില്‍ കിട്ടിയാല്‍ തല്ലുമെന്ന് ജയ ബച്ചന്‍! അന്ന് നടന്നത്?

ബോളിവുഡ് സിനിമയുടെ സ്വന്തം താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. മകനും മരുമകളും കൊച്ചുമകളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്ന താരകുടുംബമാണ് ഇവരുടേത്. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ആ കുടുംബത്തിലെ കുഞ്ഞ് ആരാധ്യ പോലും താരമാണ്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരപുത്രിക്ക് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യയും പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ്. സിനിമകളിലെ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം.

അഭിഷേകിന്റെ അമ്മയുമായും സഹോദരിയുമായും അത്ര സ്വരച്ചേര്‍ച്ചയിലല്ല ഐശ്വര്യയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയും പ്രചരിച്ചിരുന്നു. അപൂര്‍വ്വമായി മാത്രമേ ആഷും ജയയും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാറുള്ളൂ. മുന്‍പ് നടന്ന ഒരു സംഭവത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ ജയ ബച്ചന്റെ പഴയ അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. സല്‍മാന്‍ ഖാനുമായുള്ള പ്രശ്‌നവും അതേക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞ കാര്യവും അതേക്കുറിച്ച് കിങ് ഖാനോട് ചോദിക്കാനായി കഴിഞ്ഞില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ജയ ബച്ചന്റെ നിലപാട്

ജയ ബച്ചന്റെ നിലപാട്

ഏത് കാര്യത്തെക്കുറിച്ചായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ജയ ബച്ചന്‍ ശ്രദ്ധ നേടിയത്. ബിഗ് ബിയുടെ പ്രിയതമയുടെ തുറന്നുപറച്ചില്‍ പലപ്പോഴും വൈറലായി മാറാറുമുണ്ട്. വിവാദങ്ങളില്‍ നിന്നും മൗനം പാലിക്കുന്ന കുടുംബത്തിലെ പതിവ് രീതി തന്നെയാണ് ജയയും പിന്തുടരുന്നതെങ്കിലും അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അവര്‍ കാര്യങ്ങളെക്കുറിച്ച് കൃത്യമായി പ്രതികരിക്കാറുമുണ്ട്. പ്രതികരിച്ചേ തീരൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അവര്‍ കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്.

ഷാരൂഖുമായുള്ള ബന്ധം

ഷാരൂഖുമായുള്ള ബന്ധം

ബോളിവുഡിന്റെ സ്വന്തം താരമായ ഷാരൂഖ് ഖാനുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. ഷാരൂഖ് തന്റെ ദൗര്‍ബല്യമാണ്. ഐശ്വര്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കിങ് ഖാനോട് അതേക്കുറിച്ച് ചോദിക്കാനായി പോലും തനിക്ക് കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. അവസരം കിട്ടിയാല്‍ അതേക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കും. അത് വീട്ടില്‍ വെച്ചാണെങ്കില്‍ തല്ല് കൊടുക്കുകയും ചെയ്യും. കാരണം താനും ഷാരൂഖും തമ്മില്‍ അത്രയ്ക്ക് ആഴത്തിലുള്ള ബന്ധമാണ്.

 പരസ്യമായി വഴക്കടിച്ചു

പരസ്യമായി വഴക്കടിച്ചു

താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഒരുകാലത്ത് ബോളിവുഡ് കൊണ്ടാടിയ പ്രണയമായിരുന്നു സല്‍മാന്‍ ഖാന്‍-ഐശ്വര്യ ബന്ധം. ഐശ്വര്യ അഭിനയിച്ചിരുന്ന സിനിമകളുടെ സെറ്റില്‍ പോയി താരം വഴക്കുണ്ടാക്കിയിരുന്നു. ഷാരൂഖ് ഖാന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും ആഷിനെ മാറ്റിയതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇരുവരും പരസ്യമായി വഴക്കടിച്ചത്. കത്രീന കൈഫിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ സംഭവം. അന്ന് ആഷിനെക്കുറിച്ച് കിങ് ഖാന്‍ മോശം പരാമര്‍ശം നടത്തിയിരുന്നു. 2008ലായിരുന്നു ഈ സംഭവം നടന്നത്.

സിനിമയില്‍ അഭിനയിച്ചോളൂ

സിനിമയില്‍ അഭിനയിച്ചോളൂ

വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയിക്കുന്നതിന് ജയ ബച്ചന് എതിര്‍പ്പുകളുണ്ടായിരുന്നില്ല. എന്നാല്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നതിനോട് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് ആഷും വ്യക്തമാക്കിയിരുന്നു ഇടക്കാലത്ത്. കുടുംബ ജീവിതത്തിന് കൂടി പ്രധാന്യം നല്‍കി സിനിമയില്‍ തുടരാനായാണ് അവര്‍ തീരുമാനിച്ചത്. വിവാഹത്തിന് ശേഷം ആഷും അഭിയും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കിടപ്പറ രംഗങ്ങള്‍ പാടില്ല

കിടപ്പറ രംഗങ്ങള്‍ പാടില്ല

കിടപ്പറ രംഗങ്ങളും നായകനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ഐശ്വര്യ റായി സംവിധായകരെ സമീപിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇടക്കാലത്ത് പുറത്തുവന്നിരുന്നു. പാപ്പരാസികളുടെ പ്രചാരണത്തിനും അപ്പുറത്ത് നല്ല ബന്ധത്തിലാണ് ജയ ബച്ചനും ഐശ്വര്യ റായിയും. 2008 ലെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരമാതാവ് ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X