'ഭാര്യയുടെ അഭിമാന നിമിഷം; ഇടയിലേക്ക് കയറി വന്ന രേഖ; അത് വേണ്ടായിരുന്നു'; ചർച്ചയായി താരങ്ങളുടെ വീഡിയോ

ബോളിവുഡിൽ എപ്പോഴും ചർച്ചയാകുന്ന രണ്ട് പേരാണ് അമിതാഭ് ബച്ചനും രേഖയും. പതിറ്റാണ്ടുകൾക്കിപ്പുറവും ഇവരെക്കുറിച്ചുള്ള പഴയ ​ഗോസിപ്പുകൾ സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു അമിതാഭ് ബച്ചനും രേഖയും. അമിതാഭിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായി രേഖ അറിയപ്പെട്ടു. ഒത്ത ഉയരവും സ്ക്രീൻ പ്രസൻസും രണ്ട് പേരെയും മികച്ച താര ജോഡികളാണ്. ഓൺസ്ക്രീനിലെ കെമിസ്ട്രി വൈകാതെ ഓഫ് സ്ക്രീനിലും ഉടലെടുത്തെന്നാണ് സിനിമാ ലോകത്ത് സംസാരം. എന്നാൽ അന്ന് അമിതാഭ് ബച്ചൻ വിവാഹിതനാണ്.

രേഖയുമായി വിവാഹേതര ബന്ധം ഏറെക്കാലം ബച്ചൻ തുടർന്നെന്നാണ് ​ഗോസിപ്പ് കോളങ്ങളിൽ വന്ന പ്രചരണം. അമിതാഭിനെ ഭ്രാന്തമായി സ്നേഹിച്ച രേഖയ്ക്ക് പക്ഷെ ഒരു ഘ‌ട്ടത്തിൽ ഈ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയ ഇരുവരും രണ്ട് വഴിക്ക് നീങ്ങി. ബച്ചൻ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. രേഖയ്ക്ക് പിന്നീടും പ്രണയ ബന്ധങ്ങൾ ഉണ്ടായെങ്കിലും ഇവയൊന്നും അധികകാലം മുന്നോട്ട് പോയില്ല.

Jaya Bachchan, Rekha

അമിതാഭ് ബച്ചൻ-രേഖ ​ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ച കാലത്ത് ഇവ അവ​ഗണിച്ച് മുന്നോട്ട് പോകാൻ അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന് കഴിഞ്ഞെന്നത് എടുത്ത് പറയേണ്ടതാണ്. ജയ ബച്ചനും രേഖയും തമ്മിലുള്ള സൗഹൃദത്തിനും വലിയ കോട്ടം വന്നില്ല. ജയ ബച്ചനെ പ്രശംസിച്ച് മാത്രമേ രേഖ പൊതുവേദികളിൽ സംസാരിച്ചിട്ടുള്ളൂ. മുമ്പൊരിക്കൽ രേഖയും ജയയും സൗഹൃദം പങ്കിട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2016 ലെ സ്റ്റാർസ് സ്ക്രീൻ അവാർഡ്സിൽ നിന്നുള്ള വീഡിയോ ആണിത്. ആ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം അമിതാഭ് ബച്ചനാണ് ലഭിച്ചത്. പുരസ്താരം വാങ്ങാൻ ഇദ്ദേഹം വേദിയിലേക്ക് പോയപ്പോൾ ജയ ബച്ചനടുത്തേക്ക് രേഖ ഓടിയെത്തി. പരസ്പരം ആശ്ലേഷിച്ച ഇരുവരും അമിതാഭ് ബച്ചൻ പുരസ്കാരം വാങ്ങുമ്പോൾ കൈയടിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പരിധി വിട്ട ​ഗോസിപ്പുകൾ വന്നിട്ടും ഇതൊന്നും രേഖ-ജയ ബന്ധത്തെ ബാധിച്ചില്ലെന്നാണ് ആ​രാധകർ പറയുന്നത്.

Jaya Bachchan, Rekha

അതേസമയം രേഖയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളും വന്നു. ഭർത്താവ് പുരസ്കാരം വാങ്ങാൻ പോകുന്നത് നോക്കി നിൽക്കുകയാാണ് ജയ ബച്ചൻ. ഇതിനിടെയാണ് രേഖ കടന്ന് വരുന്നത്. ഭാര്യയുടെ അഭിമാന നിമിഷത്തിനിടയിലേക്ക് രേഖ ബച്ചൻ കടന്ന് വരേണ്ട കാര്യമില്ലായിരുന്നു എന്നാണ് ചിലരും വാദം. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് രേഖ.

ജയ ബച്ചൻ വർഷങ്ങൾക്ക് ശേഷം അടുത്തിടെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തി. അമിതാഭ് ബച്ചൻ ഇപ്പോഴും അഭിനയ രം​ഗത്ത് സജീവമാണ്. ബച്ചൻ കുടുംബത്തിലെ പുതിയ തലമുറയും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. ആർച്ചീസ് എന്ന സിനിമയിലൂടെയാണ് അമിതാഭിന്റെയും ജയയുടെയും കാെച്ചുമകൻ അ​ഗസ്ത്യ നന്ദ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അ​ഗസ്ത്യയുടെ സഹോദരി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ടെങ്കിലും സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ തയ്യാറായിട്ടില്ല.

Read more about: jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X