'ഒരാളുമായി ഡേറ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല, എല്ലാത്തിൻ്റെയും നിർവചനം മാറിപ്പോയി'; ശ്വേത ബച്ചൻ!
ആര്‍ക്കും എത്തിപ്പെടാനാകാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍. 80 വയസ് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ പ്രശസ്തിയ്ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. ബച്ചന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതരാണ്. പിതാവിന്റെയും മാതാവിന്റെയും വഴി പിൻതുടർന്ന് മകൾ ശ്വേത സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ കോളമിസ്റ്റ്, എഴുത്തുകാരി, മുൻ മോഡൽ എന്നീ നിലകളിൽ ശ്വേതയും വിജയകരമായ ജീവിതമാണ് നയിക്കുന്നത്.
ശ്വേതയുടെ രണ്ട് മക്കളിൽ എല്ലാവർക്കും പരിചിത മകൾ നവ്യ നവേലി നന്ദയാണ്. അടുത്തിടെ ആർച്ചീസിലൂടെ അഭിനയത്തിലേക്കും കടന്ന നവ്യ സോഷ്യൽമീഡിയയിലും വളരെ ആക്ടീവാണ്. ബുധനാഴ്ച നവ്യ നന്ദ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വാട്ട് ദ ഹെൽ നവ്യ സീസൺ 2-ൻ്റെ വരാനിരിക്കുന്ന എപ്പിസോഡിൻ്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പങ്കുവെച്ചു.

നവ്യയ്ക്കൊപ്പം മുത്തശ്ശി ജയ ബച്ചൻ, അമ്മ ശ്വേത ബച്ചൻ എന്നിവരായിരുന്നു പ്രൊമോയിൽ ഉണ്ടായിരുന്നത്. തന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി വ്യത്യസ്തമായ വിഷയങ്ങളിൽ മുമ്പും പോഡ് കാസ്റ്റ് വീഡിയോകൾ നവ്യ ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്. വാട്ട് ദ ഹെൽ നവ്യ സീസൺ രണ്ടിൽ എന്താണ് ഉണ്ടാവുകയെന്ന് ആരാധകർക്ക് മനസിലാക്കിക്കൊടുക്കുന്ന ചെറിയ വീഡിയോ നവ്യ പോസ്റ്റ് ചെയ്തതോടെ വൈറലായി.
പുതിയ എപ്പിസോഡ് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും. ഇന്ന് പ്രണയം ചർച്ച ചെയ്യാൻ പറ്റിയ ദിവസമാണ് എന്ന് പറഞ്ഞാണ് വീഡിയോയിൽ നവ്യ സംസാരിച്ച് തുടങ്ങുന്നത്. പരിഹാസത്തോടെയുള്ള പുഞ്ചിരിയോടെ ജയ ബച്ചനും അമ്പരപ്പോടെ ശ്വേതയും വിഷയം കേട്ടപ്പോൾ വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
വിഷയം കേട്ടശേഷം ശ്വേത നവ്യയോട് പറഞ്ഞു... നിന്നെപ്പോലെ ഒരാളെ എനിക്ക് ഡേറ്റ് ചെയ്യാൻ കഴിയില്ലെന്ന്. ഉടൻ നവ്യ ആശ്ചര്യത്തോടെ ചോദിച്ചു... എന്തുകൊണ്ട് അങ്ങനെയെന്ന്?. പിന്നാലെ ശ്വേത മകൾക്ക് വിശദീകരിച്ച് നൽകി. കാരണം നിങ്ങൾക്ക് ആ വാലൻ്റൈൻസ് ഡെ പാരമ്പര്യം പിന്തുടരേണ്ടതുണ്ട് എന്ന്. വളരെ വളരെ നിസ്സാരം എന്ന് പറഞ്ഞുകൊണ്ട് ജയ ശ്വേതയുടെ മറുപടിയെ പിന്തുണച്ചത്.
വീഡിയോയുടെ അടുത്ത ഭാഗത്ത് ആധുനിക ഡേറ്റിംഗിനെക്കുറിച്ച് നവ്യ പറയുകയും ഉടൻ ഞാൻ അതിനെക്കുറിച്ച് ശരിക്കും ചിന്തിക്കുന്നില്ല. ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ജയ ബച്ചൻ പറയുന്നതും കാണാം. എല്ലാത്തിൻ്റെയും നിർവചനം മാറിപ്പോയി അമ്മേ എന്നായിരുന്നു ശ്വേത ബച്ചന്റെ പ്രതികരണം. തുടർന്ന് മറ്റൊരു പ്രധാന വശം സഹാനുഭൂതി ഉണ്ടായിരിക്കുക എന്നതാണ് എന്ന് ശ്വേത പറയുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

മറുപടിയായി ജയയും നവ്യയും ചിരിക്കുന്നതും ശ്വേതയെ ജയ ബച്ചൻ അനുകരിക്കുന്നതുമാണ് സ്നീക്ക് പീക്ക് വീഡിയോയിൽ കാണിക്കുന്നത്. അമ്മയും മകളും കൊച്ചുമകളും തമ്മിലുള്ള സംഭാഷണം കേൾക്കാൻ ആകാംഷയിലാണ് സ്നീക്ക് പീക്ക് വീഡിയോ പുറത്ത് വന്നതോടെ ആരാധകരും. ശ്വേതയുടെയും നിഖിൽ നന്ദയുടെയും മകളായ നവ്യ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ്.
എസ്കോർട്ട്സ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ശ്വതയുടെ ഭർത്താവ് നിഖിൽ. നടനും സംവിധായകനുമായ രാജ് കപൂറിൻ്റെ അമ്മയുടെ ചെറുമകനും വ്യവസായി ഹർ പ്രസാദ് നന്ദയുടെ പിതൃസഹോദരനുമാണ്. നിഖിലിനും ശ്വേതയ്ക്കും നവ്യയെ കൂടാതെ അഗസ്ത്യ നന്ദ എന്നൊരു മകൻ കൂടിയുണ്ട്.


Click it and Unblock the Notifications