ഭർത്താവ് ഉൾവലിഞ്ഞു, മകളായിരുന്നു ജയയുടെ ആശ്വാസം; ഐശ്വര്യയുമായുണ്ടായ പ്രശ്നത്തിന് കാരണമിത്?
ദേഷ്യക്കാരിയായാണ് നടിയും എംപിയുമായ ജയ ബച്ചനെ ജനം കാണാറുള്ളത്. എപ്പോഴും നെറ്റി ചുളിച്ച് ആളുകളെ ശകാരിച്ചും ദേഷ്യപ്പെട്ടുമാണ് മീഡിയകളിൽ ജയ ബച്ചനെ കാണാറുള്ളത്. മരുമകൾ ഐശ്വര്യ റായുമായി ജയ ബച്ചൻ അകൽച്ചയിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ട്. ജയ ബച്ചന്റെ ദേഷ്യം പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ജയയെ ഇങ്ങനെ പരുക്കയായ സ്ത്രീയാക്കി മാറ്റിയതെന്നാണ് നടി കുട്ടി പത്മിനി പറയുന്നത്. ഭർത്താവ് അമിതാഭ് ബച്ചന് രേഖയുമായും മറ്റ് നടിമാരുമായുമുണ്ടായ വിവാഹേതര ബന്ധം ജയയെ മാനസികമായി ഏറെ ബാധിച്ചെന്ന് കുട്ടി പത്മിനി പറയുന്നു.
ഭർത്താവിന്റെ സ്നേഹമോ സാമീപ്യമോ ലഭിക്കാത്ത ജയക്ക് മക്കളായിരുന്നു ജീവിതത്തിലെ സന്തോഷവും ആശ്വാസവും. മകൾ ശ്വേത ബച്ചന്റെ വിവാഹം ജയയെ ഏറെ വിഷമിപ്പിച്ചെന്നും കുട്ടി പത്മിനി പറയുകയുണ്ടായി.മകളുടെ വിവാഹ ശേഷം ജയ ബച്ചന് വലിയ വിഷമമായിരുന്നു. കാരണം മകളായിരുന്നു ജയ ബച്ചന്റെ ആശ്വാസം. ഭർത്താവ് ബച്ചൻ ഉൾവലിഞ്ഞു. വരും, ഭക്ഷണം കഴിക്കും. തന്റെ പഴയ അമിതാഭിന് ജയ ബച്ചന് തിരികെ ലഭിച്ചില്ല. മകളായിരുന്നു എല്ലാം. മകനോട് പരിധി വെച്ചേ പറയാൻ പറ്റൂ. ഇതിനിടെ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് കടന്ന് എംപിയായെന്നും കുട്ടി പത്മിനി പറഞ്ഞു. മരുമകൾ ഐശ്വര്യ റായുമായി ജയ ബച്ചനുണ്ടായ അകൽച്ചയെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

ഇങ്ങനെയൊരു മരുമകളെ ലഭിച്ചത് ഭാഗ്യമാമെന്ന് ജയ ബച്ചൻ പറഞ്ഞിട്ടുണ്ട്. ഇത്രയും സ്നേഹമുണ്ടായിരുന്നിട്ടും പെട്ടെന്ന് ജയ ബച്ചന് ഐശ്വര്യ റായോട് പ്രശ്നം വരാൻ കാരണം മകൾ ശ്വേത ബച്ചനാണെന്ന് ആളുകൾ പറയുന്നുണ്ട്. എല്ലാ കുടുംബത്തിലും ഇത് സംഭവിക്കും. ചെറിയ പ്രശ്നം വലുതായപ്പോൾ മകളാണ് പ്രധാനമെന്ന് ജയ ബച്ചൻ തീരുമാനം എടുത്തിരിക്കാം. എന്നെ സംബന്ധിച്ച് ജയ അഹങ്കാരിയല്ല. നല്ല വ്യക്തിയാണ്.
എന്നാൽ ജീവിതത്തിലെ ഫ്രസ്ട്രേഷനും ആഗ്രഹിച്ചത് കിട്ടാത്തതിലെ ദേഷ്യവും പുറത്ത് പ്രകടിപ്പിക്കുന്നു. അത് തിരുത്തണം. ഞാനിത് പറയാൻ ആരുമല്ല. ഒരുപക്ഷെ എനിക്ക് ഭർത്താവ് വേണ്ട എന്ന തീരുമാനം ജയ ബച്ചനെടുത്തിരുന്നെങ്കിൽ ജീവിതം ഇതിലും നന്നായേനെ എന്ന് പറയാമോ എന്നെനിക്കറിയില്ല. പക്ഷെ ഇതാണെന്റെ ജീവിതം, കിട്ടിയത് മതി എന്നവർ തീരുമാനിച്ചത് കൊണ്ടാണ് ഇന്ന് ജയ ബച്ചന്റെ മനസ് അലോസരപ്പെടുന്നതെന്നും കുട്ടി പത്മിനി പറഞ്ഞു.


Click it and Unblock the Notifications
