»   » കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ കേള്‍ക്കണം, ഐശ്വര്യയുടെ ഈ അവസ്ഥ കാരണം ജയ പിറന്നാള്‍ ആഘോഷിച്ചില്ല!!

കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ കേള്‍ക്കണം, ഐശ്വര്യയുടെ ഈ അവസ്ഥ കാരണം ജയ പിറന്നാള്‍ ആഘോഷിച്ചില്ല!!

By: Rohini
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയും അമ്മായി അമ്മ ജയ ബച്ചനും തമ്മില്‍ എന്നും മുട്ടന്‍ വഴക്കാണെന്നാണ് പലപ്പോഴും ബോളിവുഡ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ കാരണം വിവാഹ മോചനത്തിന്റെ വക്കിലാണ് അഭിഷേകും ആഷും എന്ന് വരെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

അച്ഛന്റെ മരണ ശേഷം കരണ്‍ ജോഹാറിന്റെ അഭാവം ഐശ്വര്യയെ അസ്വസ്ഥയാക്കിയോ?

എന്നാല്‍ ഇരുവരും തമ്മിലുള്ള സ്‌നേഹ ബന്ധം ഈ പറയുന്നത് പോലെ ഒന്നുമല്ല. അച്ഛന്‍ മരിച്ച ദുഃഖത്തില്‍ ഐശ്വര്യ ഇരിയ്ക്കുമ്പോള്‍ തനിക്ക് പിറന്നാള്‍ ആഘോഷം വേണ്ട എന്ന നിലപാടെടുത്തുവത്രെ ജയ ബച്ചന്‍.

പിറന്നാളിന് ആഘോഷമില്ല

ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജയ ബച്ചന്റെ 65 ആം പിറന്നാള്‍. എന്നാല്‍ മരുമകളുടെ അച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആവുന്നുള്ളൂ എന്ന കാരണത്താല്‍ ജയ പിറന്നാള്‍ ആഘോഷങ്ങളൊന്നും വേണ്ട എന്നുവച്ചത്രെ...

മകളുടെ അടുത്ത്

ഇത്തവണത്തെ പിറന്നാളിന് ജയ മകള്‍ ശ്വേതയുടെ കൂടെയായിരുന്നു. ദില്ലിയിലുള്ള മകളുടെ വീട്ടില്‍ പുസ്തകം വായിക്കുകയൊക്കെയായി വളരെ സാധാരണമൊരു ദിവസമായിരുന്നു ജയയ്ക്ക്. മകളും ഭര്‍ത്താവും കുട്ടികളുമല്ലാതെ മറ്റാരും ആ വീട്ടിലന്ന് ഉണ്ടായിരുന്നില്ല

മകനും ഭര്‍ത്താവും അടുത്തില്ല

ഭര്‍ത്താവ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും പോലും പിറന്നാളിന് ജയയുടെ കൂടെയില്ലായിരുന്നു. ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പം മാംഗ്ലൂരിലാണ് അഭിഷേക്. അമിതാഭ് ബച്ചനാകട്ടെ മുംബൈയിലും.

കൂടെ തന്നെ അഭിഷേക്

അച്ഛന്റെ മരണത്തില്‍ മനം നൊന്തിരിയ്ക്കുകയാണ് ഐശ്വര്യ. പഴയ നിലയിലേക്ക് തിരിച്ചെത്തുന്നത് വരെ അഭിഷേക് കൂടെ തന്നെ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയെക്കാള്‍ ആഷിന് അടുപ്പം അച്ഛനുമായിട്ടായിരുന്നു. ഐശ്വര്യയ്ക്ക് മാത്രമല്ല, അഭിഷേകും കൃഷ്ണരാജ് റായിയുമായി നല്ല അടുപ്പമായിരുന്നു.

English summary
No Party For The Bachchans! Aishwarya Rai Is The Reason Why Jaya Didn't Celebrate Her Birthday!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam