എന്ത് വിഡ്ഢിത്തമാണിത്?; പണം പുരുഷൻ നൽകട്ടെ; പുരോഗമനം പറഞ്ഞ കൊച്ചുമകളോട് ജയ ബച്ചൻ
സിനിമാ രംഗത്തും രാഷ്ട്രീയത്തിലും ബഹുമാന്യ സ്ഥാനം ജയ ബച്ചനുണ്ട്. വർഷങ്ങളായി കലാ സാസ്കാരിക മേഖലയിലുള്ള ജയ ബച്ചന് അമിതാഭ് ബച്ചന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തമായൊരു പേര് സമൂഹത്തിൽ നേടാനായി. കരിയറിലെ മികച്ച സമയത്താണ് ജയ അമിതാഭ് ബച്ചനെ വിവാഹം ചെയ്യുന്നതും കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതും. പിന്നീട് സിനിമാ രംഗത്ത് ജയ സജീവമായില്ല. ഒരു ഘട്ടത്തിൽ രാഷ്ട്രീയത്തിലേക്ക് ജയ പൂർണശ്രദ്ധ നൽകി.
സോഷ്യൽ മീഡിയയിൽ എപ്പോഴും വിമർശനങ്ങൾ ഏറ്റി വാങ്ങുന്ന വ്യക്തിയുമാണ് ജയ ബച്ചൻ. മുൻ കോപം, പാപ്പരാസികളോടുള്ള പെരുമാറ്റം, അഭിമുഖങ്ങളിലെ പരാമർശങ്ങൾ തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമാണ്. ബച്ചൻ കുടുംബത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ വിചാരണയ്ക്ക് വിധേയയായതും ജയ ബച്ചനാണ്. വിമർശനം കടുക്കാറുണ്ടെങ്കിലും ജയ ബച്ചൻ ഇതൊന്നും കാര്യമാക്കാറില്ല.

ജയ ബച്ചന്റെ പുതിയൊരു പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൊച്ചുമകൾ നവ്യ നവേലിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജയ ബച്ചൻ. പുതിയ കാലത്തെ ഡേറ്റിംഗിനെക്കുറിച്ച് നവ്യ നവേലി സംസാരിച്ചു. ഇന്ന് സ്ത്രീകൾ എല്ലാത്തിലും തുല്യതയ്ക്ക് പരിഗണന നൽകുന്നു. എന്നാൽ ഒരു പെൺകുട്ടിക്കൊപ്പം ഡേറ്റിന് പോവുകയും പെൺകുട്ടി ബിൽ കൊടുക്കുകയും ചെയ്താൽ ചില പുരുഷൻമാർക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്ന് നവ്യ നവേലി ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദത്തെ ജയ ബച്ചൻ തള്ളിക്കളഞ്ഞു.
പുരുഷൻ ബിൽ കൊടുക്കുന്നതാണ് നല്ലതെന്ന് ജയ ബച്ചൻ അഭിപ്രായപ്പെട്ടു. എത്ര വിഡ്ഢികളായ സ്ത്രീകളാണവർ. ബിൽ അടയ്ക്കാൻ സ്ത്രീകൾ പുരുഷൻമാരെ അനുവദിക്കണമെന്നാണ് ജയ ബച്ചൻ പറഞ്ഞത്. ഈ അഭിപ്രായത്തെ എതിർക്കാൻ ജയ ബച്ചൻ ശ്രമിച്ചു. സംഭവിക്കുന്ന കാര്യങ്ങളാണ് താൻ പറയുന്നതെന്ന് നവ്യ പറഞ്ഞു. ഒരു സാഹചര്യത്തിൽ ധീരത കാണിക്കുമ്പോൾ സ്ത്രീ അത് വേണ്ട, ഇത് തനിക്ക് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് നവ്യ പോഡ്കാസ്റ്റിൽ പങ്കെടുത്ത തന്റെ സഹോദരൻ അഗസ്ത്യ നന്ദയോട് ചോദിച്ചു.

ഇതിനിടയിൽ ജയ ബച്ചൻ ഇടപെട്ടു. അവർ പറയാൻ ശ്രമിക്കുന്നത് ധൈര്യം കാണിക്കരുതെന്നാണ്. എന്തൊരു മണ്ടത്തരമാണതെന്നും ജയ ബച്ചൻ ചോദിച്ചു. ജയ ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ മക്കളാണ് അഗസ്ത്യ നന്ദയും നവ്യ നവേലി നന്ദയും. മകൻ അഭിഷേക് ബച്ചന്റെ മകൾ ആരാധ്യ ബച്ചനെ ജയക്കൊപ്പം അധികം കാണാറില്ല. അമ്മ ഐശ്വര്യ റായ്ക്കൊപ്പമാണ് ആരാധ്യ ഉണ്ടാകാറ്.
ആർച്ചീസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നിരിക്കുകയാണ് അഗസ്ത്യ നന്ദ. എന്നാൽ നവ്യ നവേലിക്ക് സിനിമാ അഭിനയത്തോട് താൽപര്യമില്ല. ബോളിവുഡ് മാധ്യമങ്ങളിൽ ബച്ചൻ കുടുംബത്തെക്കുറിച്ച് എപ്പോഴും ഗോസിപ്പുകൾ വരാറുണ്ട്. ഐശ്വര്യ റായും ഭർത്താവിന്റെ കുടുംബവും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ വാദത്തിന് ഒന്നിലേറെ തെളിവുകളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. എന്നാൽ താര കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications