'ഇത് അഹങ്കാരവും അസൂയയുമാണ്...'; ജയാ ബച്ചൻ മകൾ ശ്വേതയേയും പരസ്യമായി നാണംകെടുത്തി, താരപത്നിയുടെ വീഡിയോ!
ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റേയും ഫിറ്റ്‌നസ് ട്രെയ്നർ നൂപുര്‍ ശിഖാരയുടെയും വിവാഹവിരുന്ന് കഴിഞ്ഞ ദിവസം താരനിബിഡമായാണ് നടന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുംബൈയില്‍ നടന്ന വിരുന്ന് ബോളിവുഡിലെ മൂന്ന് ഖാന്‍മാരുടെയും സംഗമ വേദി കൂടിയായിരുന്ന. ഇതിന് പുറമെ റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും റിസപ്ഷനെത്തിയിരുന്നു. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയായിരുന്നു റിസപ്ഷനില്‍ ഇറയുടെ ഔട്ട്ഫിറ്റ്.
നിറയെ ഗോള്‍ഡന്‍ വര്‍ക്കുള്ള ഹെവി ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു ഇറ. ഇതിനൊപ്പം സ്ലീവ്‌ലെസ് ബ്ലൗസും ഗോള്‍ഡന്‍ ബോര്‍ഡറുള്ള ദുപ്പട്ടയും പെയര്‍ ചെയ്തു. ഗോള്‍ഡന്‍ വളകളും ചുവപ്പ് ലിപ്സ്റ്റിക്കുമായിരുന്നു ഹൈലൈറ്റ്. നൂപുര്‍ കറുപ്പ് ഷെര്‍വാണിയിലാണ് പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ നവംബറില്‍ മുംബൈയിലായിരുന്നു താരപുത്രിയുടെ വിവാഹനിശ്ചയം.

ഇറയുടെ വിവാഹറിസപ്ഷനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നടിയും താരപത്നിയുമായ ജയ ബച്ചന്റെയും മകൾ ശ്വേത ബച്ചന്റെയുമാണ് വൈറൽ വീഡിയോ. അഭിനയത്തിൽ സജീവമല്ലെങ്കിലും എപ്പോഴും തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കാനുള്ള എന്തെങ്കിലും വകകൾ ജയയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. അതിൽ കൂടുതലും മാധ്യമങ്ങളുമായുള്ള കൊമ്പുകോർക്കലാണ്.
പാപ്പരാസികളും ജയയും തമ്മിലാണ് കൂടുതലായും തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുള്ളത്. ചിലപ്പോഴൊക്കെ പാപ്പരാസികളെ കാണുന്നത് തന്നെ അലർജി എന്ന തരത്തിലാണ് ജയ ബച്ചൻ പെരുമാറാറുള്ളത്. കഴിഞ്ഞ ദിവസം മുംബൈയിലെ എൻഎംഎസിസിയിൽ നടന്ന ഇറാ ഖാന്റെയും നൂപുർ ശിഖരെയുടെയും വെഡ്ഡിങ് റിസപ്ഷനിൽ ജയ ബച്ചൻ പങ്കെടുത്തിരുന്നു.
ഇന്റർനെറ്റിൽ വൈറലാകുന്ന ഒരു വീഡിയോയിൽ ജയ തന്റെ മകൾ ശ്വേത ബച്ചനൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം. നീല നിറത്തിലുള്ള ഒരു വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ഒപ്പം പിങ്ക് ലിപ്സ്റ്റിക്കും മനോഹരമായ കമ്മലുകളും താരപത്നി ധരിച്ചിരുന്നു. അതേസമയം മൾട്ടി കളർ കഫ്താൻ വസ്ത്രമാണ് ശ്വേത ധരിച്ചിരുന്നത്. ഇരുവരും പരിപാടി നടക്കുന്ന ഹാളിലേക്ക് കയറും മുമ്പ് പാപ്പരാസികൾക്ക് പോസ് ചെയ്തപ്പോൾ നടി സൊണാലി ബേന്ദ്രയും ഒപ്പം നിന്നു.
ശ്വേതയും ജയയും പോസ് ചെയ്യവെ സോണാലി അവിടേക്ക് എത്തിയപ്പോൾ ഇരുവർക്കും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എന്നാൽ സോണാലി തനിക്കും മകൾക്കും ഒപ്പം കയറി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് ജയ ബച്ചന് ഇഷ്ടപ്പെട്ടില്ല. ഉടൻ തന്നെ പോസിങ് നിർത്തി മുഖം തിരിച്ച് ജയ നടന്നുപോയി.

സോണാലി തങ്ങൾക്കൊപ്പം പോസ് ചെയ്തത് ശ്വേതയ്ക്കും അത്രയ്ക്കങ്ങ് ബോധിച്ചില്ലെന്നത് താരപുത്രിയുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു. അമ്മ ജയ ബച്ചൻ മുഖം തിരിച്ച് അതിവേഗത്തിൽ നടന്ന് പോയത് ശ്വേതയ്ക്കും വലിയൊരു അമ്പരപ്പ് സമ്മാനിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ശ്വേത സിറ്റുവേഷൻ മാനേജ് ചെയ്യാൻ കഷ്ടപ്പെടുകയായിരുന്നു.
വീഡിയോ വൈറലായതോടെ ജയ ബച്ചൻ വീണ്ടും എയറിലായി. ജയ ബച്ചന് ഇത് അഹങ്കാരവും അസൂയയുമാണെന്നാണ് വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. ഇത്രയൊക്കെ നടന്നിട്ടും അവയൊന്നും ശ്രദ്ധിക്കാതെ പുഞ്ചിരി തൂകി സോണാലി ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. സോണിലും ഭർത്താവും അഭിഷേകിന്റെ അടുത്ത സുഹൃത്തുക്കളാണ് എന്നിട്ടും എന്തിന് ജയ ബച്ചൻ മോശമായി പെരുമാറിയെന്നാണ് മറ്റ് ചിലർ കമന്റിലൂടെ ചോദിക്കുന്നത്.
ജയയും ശ്വേതയും മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആ ഫ്രെയിമിന് ഭംഗിയുണ്ടായിരുന്നില്ലെന്നും സോണാലിയുടെ പുഞ്ചിരി കൂടി ചേർന്നപ്പോഴാണ് ഫ്രെയിം സുന്ദരമായതെന്നും ആരാധകർ കുറിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കാൻ ജയ ബച്ചൻ ഒരിക്കലും ശ്രമിക്കാറില്ലെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications