»   » ക്യാമറ ഉണ്ടെങ്കില്‍ ആരുടെ ഫോട്ടോയും എടുക്കാമോ; പൊതുവേദിയില്‍ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍; കാണൂ

ക്യാമറ ഉണ്ടെങ്കില്‍ ആരുടെ ഫോട്ടോയും എടുക്കാമോ; പൊതുവേദിയില്‍ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ ബിഗ് ബിയുടെ പ്രിയ പത്‌നിയും ആദ്യകാല നടിയുമായ ജയ ബച്ചന്റെ കര്‍ക്കശ സ്വഭാവം പലപ്പോഴും സംസാരമായിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം ഒരു കോളേജ് പരിപാടിയ്ക്കിടെ ജയ ബച്ചന്‍ പൊട്ടിത്തെറിച്ചത് തികച്ചും ന്യാമായ കാരണത്തിനാണെന്ന് വേണമെങ്കില്‍ പറയാം.

സെലിബ്രിറ്റികളെ അടുത്ത് കിട്ടുപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാനുള്ള ആര്‍ത്തിരമ്പലുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് ജയ ബച്ചനെ സംബന്ധിച്ച് പ്രഷറ് കൂട്ടുന്ന സംഭവമായിരുന്നു. താരം പരിസരം മറന്ന് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് വായിക്കാം

കോളേജ് ഫെസ്റ്റിവലിന് ഇടയില്‍

മുംബൈയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന കോളേജ് ഫെസ്റ്റിവലില്‍ അതിഥിയായിരുന്നു ജയാ ബച്ചന്‍. പരിപാടിയിലെ അഭിമുഖം സെക്ഷനില്‍ തന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയവരോട് 68 കാരിയായ താരപത്‌നി പൊട്ടിത്തെറിച്ചു.

എനിക്കിത് ഇഷ്ടപ്പെടുന്നില്ല, നിര്‍ത്തൂ..

തുടക്കം മുതലേ ജയാ ബച്ചന്‍ ദേഷ്യത്തിലായിരുന്നുവത്രെ. ഫോട്ടോ എടുക്കാന്‍ തുടങ്ങിയതോടെ, എനിക്കിത് ഇഷ്ടപ്പെടുന്നില്ല നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണിന്റെ വെളിച്ചം കണ്ണിന് ബുദ്ധിമുട്ടാകുന്നു എന്ന് ജയ പറഞ്ഞു.

ക്യാമറ ഉണ്ടെന്ന് കരുതി ആരുടെയും ഫോട്ടോ എടുക്കാമോ

നിങ്ങള്‍ക്കെല്ലാം ഫോണും ക്യാമറയും ഉണ്ടെന്ന് കരുതി ആരുടെ ഫോട്ടോയും എടുക്കാനുള്ള അധികാരം തന്നത് ആരാണ എന്ന് ചോദിച്ച ജയ ബച്ചന്‍ എല്ലാവരോടും ഫോണ്‍ താഴെ വയ്ക്കാനും ആവശ്യപ്പെട്ടുവത്രെ.

അച്ചടക്കം ഇല്ലാത്തത് എനിക്കിഷ്ടമില്ലാത്ത കാര്യമാണ്

ഇത്തരം അടിസ്ഥാന മര്യാദകളാണ് വീട്ടിലും സ്‌കൂളിലും കൊളേജുകളിലുമൊക്കെ പഠിപ്പിത്തേണ്ടത്. ഞാനിവിടെ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഫോട്ടോ എടുക്കുന്ന തിരക്കിലാണോ നിങ്ങള്‍. അച്ചടക്കമില്ലായ്മ തനിക്കിഷ്ടമില്ലാത്ത കാര്യമാണെന്നും ജയ ബച്ചന്‍ പറഞ്ഞു.

ജയ ബച്ചന്‍ ചൂടാകുന്ന വീഡിയോ കാണണ്ടേ

ബോളിവുഡ് ലൈഫ് ഡോട്ട് കോം പുറത്തുവിട്ട് വീഡിയോ കാണാം. ഫോട്ടോ എടുക്കുന്നതിനൊന്നും താന്‍ എതിരല്ല എന്നും, എന്നാല്‍ അതിന് സമയവും പരിഥിയും ഉണ്ടെന്ന് നടി പറയുന്നു.

English summary
Jaya Bachchan hates being clicked, proved her appearance at a college fest yesterday. Known for her strict and disciplined nature, the 68-year-old actress turned politician lashed out at the audience, who ever busy clicking her snaps, during an interactive session.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam