ശ്വേതയുടെ പെരുമാറ്റം ശരിയല്ലായിരുന്നു, ഞാൻ തല്ലിയിട്ടുണ്ട്; മകളെ പോലെ മരുമകളെ കണ്ടപ്പോൾ; ജയയുടെ വാക്കുകൾ

ബോളിവു‍ഡിൽ എപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഓരോ കാലകാഘ‌ട്ടത്തിലും ഈ കുടുംബത്തെക്കുറിച്ച് അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുണ്ടായ വിവാഹേതര ബന്ധമായിരുന്നു ഒരു കാലത്തെ പ്രധാന ചർ‍ച്ച. പിന്നീട് വർഷങ്ങൾക്കിപ്പുറം ഐശ്വര്യ റായ് അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചൻ കുടുംബത്തിലേക്ക് എത്തിയപ്പോൾ ഐശ്വര്യയിലേക്കായി ജനശ്രദ്ധ. ഐശ്വര്യയും അഭിഷേക് ബച്ചനും അകൽച്ചയിലാണെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹമുണ്ട്.

ബച്ചൻ കുടുംബത്തിനുള്ളിലെ പല കാര്യങ്ങളെക്കുറിച്ചും അഭ്യൂഹങ്ങൾ തുടരെ വരാറുണ്ട്. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകൾ ശ്വേത ബച്ചനെക്കുറിച്ച് ആരാധകർക്ക് ചോദ്യങ്ങൾ ഏറെയാണ്. മിക്കപ്പോഴും തന്റെ മാതാപിതാക്കളുടെ വീട്ടിലാണ് ശ്വേത ബച്ചനെ കാണാറുള്ള. ഭർത്താവ് നിഖിൽ നന്ദയെ ഒപ്പം കണ്ടിട്ട് വർഷങ്ങൾ ഏറെയായി. 1997 ൽ വിവാഹിതരായതാണ് ശ്വേത ബച്ചനും നിഖിൽ നന്ദയും.

Jaya Bachchan  Shweta Bachchan


നവ്യ നവേലി നന്ദ, അ​ഗസ്ത്യ നന്ദ എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ശ്വേതയും നിഖിൽ നന്ദയും പിരിഞ്ഞ് കഴിയുകയാണ്. ശ്വേത, അഭിഷേക് എന്നീ രണ്ട് മക്കൾക്ക് വേണ്ടി ജീവിതത്തിന്റെ വലിയൊരു ഭാ​ഗവും നീക്കി വെച്ച അമ്മയാണ് ജയ ബച്ചൻ. മക്കളുടെ കാര്യത്തിൽ താൻ കർക്കശക്കാരിയായ അമ്മയായിരുന്നെന്ന് ജയ ബച്ചൻ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മക്കളെ വളർത്തിയതിനെക്കുറിച്ച് ജയ ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളെ തനിക്ക് അടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജയ ബച്ചൻ തുറന്ന് പറഞ്ഞു. പ്രത്യേകിച്ചും ശ്വേതയെയാണ് അടിച്ചത്. പാവം, പല തവണ ശ്വേതയ്ക്ക് തന്നോട് അടി കിട്ടിയിട്ടുണ്ടെന്ന് ജയ ബച്ചൻ ഓർത്തു. അതേസമയം അഭിഷേകിനെ താനധികം തല്ലിയിട്ടില്ലെന്നും ജയ തുറന്ന് സമ്മതിച്ചു. അതേസമയം അഭിഷേകും വികൃതിയായിരുന്നെന്ന് ജയ ബച്ചൻ ചൂണ്ടിക്കാട്ടി.

Jaya Bachchan  Shweta Bachchan

ശ്വേതയുടെ പെരുമാറ്റം ശരിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു. എന്താണ് നീ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചാൽ അവൾ പറയുക കാരണം എനിക്കങ്ങനെ തോന്നിയെന്നാണ്. അതാണ് താൻ അടിക്കാൻ കാരണമെന്നും ജയ ബച്ചൻ വ്യക്തമാക്കി. അതേസമയം ശ്വേതയെ വിവാഹം ചെയ്യിച്ചയച്ചപ്പോൾ ജയയും അമിതാഭും ഏറെ വിഷമിച്ചു. ഐശ്വര്യ റായ് മരുമകളായെത്തിയപ്പോൾ ശ്വേതയുടെ സ്ഥാനത്താണ് ഇവർ കണ്ടത്.

എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ ബന്ധങ്ങളിൽ അകൽച്ച വന്നു. ഭർത്താവിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചൻ കുടുംബാം​ഗങ്ങൾക്കിടയിൽ ഈ അകൽച്ച പ്രകടമായിരുന്നു. അതേസമയം എന്താണ് പ്രശ്നമെന്ന് സംബന്ധിച്ച് കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.

വിവാഹ മോചന അഭ്യൂഹങ്ങൾ കടുത്തതോടെ അഭിഷേക് ബച്ചൻ സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. ഐശ്വര്യയും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ തയ്യാറല്ല. ബച്ചൻ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ഐശ്വര്യയുടെ ആരാധകർ വലിയ വിമർശനം ഉന്നയിക്കുന്നുണ്ട്.

More from Filmibeat

Read more about: jaya bachchan Shweta Bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X