ഐശ്വര്യ എന്റെ മകളല്ലല്ലോ, ഭർത്താവിന്റെ മാതാപിതാക്കളുടെയടുത്ത് അത് നടക്കില്ല; ജയ ബച്ചൻ പറഞ്ഞത്

ഐശ്വര്യ റായുടെ കുടുബ ജീവിതമാണ് ബോളിവുഡിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. നടിയു‌ടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. എന്നാൽ ഇപ്പോഴും വിവാഹിതരാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും അഭിഷേക് ബച്ചൻ വിദേശ മീഡിയയോട് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. പക്ഷെ ഇത് വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ ആണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹ​ ജീവിതം സുഖകരമായല്ല മുന്നോട്ട് പോകുന്നത്.

പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് സാധിക്കുന്നില്ല. അസ്വാരസ്യങ്ങൾ പൊതുവി‌ടങ്ങളിൽ പ്രകടമാണ്. അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ താര കുടുംബം വാർത്തകളിൽ നിറഞ്ഞു. അഭിഷേക് തന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് ഫോട്ടോയ്ക്ക് നിന്നത്. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും മാറി നിന്നു.

Jaya Bachchan  Aishwarya Rai

അഭിഷേകിന്റെ വീട്ടുകാരുടെ ഇടപെ‌ടലാണ് ഐശ്വര്യയുടെ വിവാഹ ജീവിതത്തെ ബാധിച്ചതെന്നാണ് സംസാരം. പ്രത്യേകിച്ചും ഐശ്വര്യക്ക് ജയ ബച്ചനും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനുമായി പ്രശ്നങ്ങളുണ്ടെന്ന് സൂചനയുണ്ട്. ജയ ബച്ചന്റെ തുറന്നടിച്ചുള്ള സംസാരവും ദേഷ്യവും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. മക്കളും മരുമകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ജയ ബച്ചൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സ്വന്തം മക്കൾ പലപ്പോഴും മാതാപിതാക്കളെ നിസാരമായി കാണും. അവരെ ബഹുമാനിക്കണമെന്ന് തോന്നില്ല. എന്നാൽ ഭർത്താവിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ അത് സാധിക്കില്ല. എന്നാൽ സമയം കടന്ന് പോകുമ്പോൾ കാര്യങ്ങൾ മാറും. മരുമകൾ പുതിയ കുടുംബവുമായി പെരുത്തപ്പെടുമെന്ന് ജയ ബച്ചൻ ചൂണ്ടിക്കാട്ടി.

Jaya Bachchan  Aishwarya Rai

മക്കളുടെ കാര്യത്തിൽ ഞാൻ കർക്കശക്കാരിയാണ്. ഐശ്വര്യ എന്റെ മകളല്ല, മരുമകളാണ്. അതിനാൽ കാർക്കശ്യം കാണിക്കാൻ പറ്റില്ല. എന്നാൽ ഐശ്വര്യയുടെ അമ്മ കാർക്കശ്യം കാണിച്ചിട്ടുണ്ടെന്ന് തനിക്കുറപ്പാണെന്നും ജയ ബച്ചൻ വ്യക്തമാക്കി. മുമ്പ് ഐശ്വര്യയെക്കുറിച്ച് പൊതുവിടങ്ങളിൽ ജയ ബച്ചൻ സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ജയ മരുമകളെക്കുറിച്ച് എവിടെയും സംസാരിക്കാറില്ല.

എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല. ജയ ബച്ചന്റെ തുറന്നടിച്ചുള്ള സംസാരമായിരിക്കാം ഐശ്വര്യയുമായി അകലാൻ കാരണമെന്ന് ആരാധകർ പറയുന്നുണ്ട്. മിക്കപ്പോഴും ദേഷ്യത്തോടെയാണ് ജയ ബച്ചനെ പൊതുവിടങ്ങളിൽ കാണാറുള്ളത്. പാപ്പരാസികളോട് നീരസത്തോടെ സംസാരിക്കുന്ന വീഡിയോ പലപ്പോഴും വൈറലായിട്ടുണ്ട്.

2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരായത്. നേരത്തെ നടി കരിഷ്മ കപൂറിനെ വിവാഹം ചെയ്യാനൊരുങ്ങിയതായിരുന്നു അഭിഷേക് ബച്ചൻ. വിവാഹ നിശ്ചയം കഴിഞ്ഞതുമാണ്. എന്നാൽ പിന്നീട് രണ്ട് പേരും ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന് ശേഷമാണ് നടൻ ഐശ്വര്യ റായിയുമായി അടുക്കുന്നത്. വിവാ​ഹ ശേഷവും അഭിനയ രം​ഗത്ത് തുടർന്നെങ്കിലും അമ്മയായ ശേഷം നടി സിനിമകളുടെ എണ്ണം കുറച്ചു. പൊന്നിയിൻ സെൽവനാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി.

Read more about: jaya bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X