'ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ അവളുടെ മുഖത്ത് നോക്കി പറയും; പക്ഷെ എന്നോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്'

ബച്ചൻ കുടുംബത്തെക്കുറിച്ചുള്ള ​ഗോസിപ്പുകൾ നാൾക്ക് നാൾ കൂടി വരികയാണ്. ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. പ്രതിച്ഛായക്ക് വലിയ പ്രാധാന്യം നൽകുന്ന ബച്ചൻ കുടുംബം എല്ലാം മറച്ച് പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഐശ്വര്യയുമായി ഇവർക്കുള്ള അകൽച്ച പൊതുവേദികളിൽ പ്രകടമാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് അഭിഷേകിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരിയുടെ മക്കളും ഒരുമിച്ചെത്തിയപ്പോൾ ഐശ്വര്യ തന്റെ മകൾക്കൊപ്പമാണ് എത്തിയത്.

ഒരുമിച്ച് ഫോട്ടോയ്ക്ക് പോലും ഇവർ നിന്നില്ല. എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിവാഹമോചനത്തിനപ്പുറം വലിയ പ്രശ്നമാക്കാതെ അകലം പാലിച്ച് മുന്നോട്ട് പോകാനാണ് താര കുടുംബം ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്. മുൻ ലോക സുന്ദരിയായ ഐശ്വര്യ എന്നും തന്റെ പ്രതിച്ഛായക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ബച്ചൻ കുടുംബവും അങ്ങനെ തന്നെ. ​

Jaya Bachchan  Aishwarya Rai

ഗോസിപ്പുകളോട് ഇവർ മൗനം പാലിക്കുന്നതിന് കാരണവും ഇത് തന്നെയാണ്. ലോകം ആരാധിക്കുന്ന ഐശ്വര്യ വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നു. താൻ കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും പ്രശസ്തിയല്ല പ്രധാനമെന്നും ഐശ്വര്യ വിവാഹ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ പറഞ്ഞിരുന്നു. അമ്മയായ ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുമുള്ളൂ. മുമ്പൊരിക്കൽ ഐശ്വര്യയെക്കുറിച്ച് ഭർതൃമാതാവ് ജയ ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ജയ ബച്ചൻ. മരുമകളോടും താൻ തുറന്ന് സംസാരിക്കാറാണ് പതിവെന്ന് ജയ ബച്ചൻ അന്ന് വ്യക്തമാക്കി. അവൾ എന്റെ സുഹൃത്താണ്. ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ മുഖത്ത് നോക്കി പറയും. അവൾക്ക് പിന്നിൽ നിന്ന് നീക്കങ്ങൾ നടത്തില്ല. അവൾക്ക് എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കും.

Jaya Bachchan  Aishwarya Rai

ആകെയുള്ള വ്യത്യാസം അവൾ എനിക്ക് കുറച്ച് ഡ്രമാറ്റിക് ആകാം. ഐശ്വര്യ കുറച്ച് ബഹുമാനം കാണിക്കണം. കാരണം താൻ ഐശ്വര്യയേക്കാൾ പ്രായമുള്ള ആളാണെന്നും ജയ ബച്ചൻ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ജയ ബച്ചനുമായാണ് ഐശ്വര്യ റായ്ക്ക് കൂടുതൽ അകൽച്ച. മുൻകോപക്കാരിയാണ് ജയ ബച്ചൻ. മുഖം നോക്കാതെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും. ഈ പ്രകൃതം പലപ്പോഴും ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

സിനിമകളിൽ നടീ നടൻമാർ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ ജയ ബച്ചൻ നിശിതമായി വിമർ‍ശിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിൽ കിടപ്പറ രം​ഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു.

ഇതിൽ ജയ ബച്ചന് കടുത്ത നീരസം തോന്നിയെന്നാണ് ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയം നേടിയ സിനിമ രണ്ട് ഭാ​ഗങ്ങളായാണ് പുറത്തിറങ്ങിയത്. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: jaya bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X