അച്ഛനെക്കുറിച്ചുള്ള അറിയാക്കഥകൾ പരക്കുന്നു; ജയ ബച്ചൻ ഭയന്നത് സംഭവിച്ചപ്പോൾ; മകളെ തല്ലി

ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേ‌ടുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അന്നും ഇന്നും ബച്ചൻ‌ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപര്യമുണ്ട്. അഭിഷേക് ബച്ചന്റെ ഭാര്യയായി ഐശ്വര്യ റായ് ഈ കുടുംബത്തിലേക്ക് എത്തിയപ്പോൾ കൗതുകം ഇരട്ടിയായി. താര കുടുംബത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ അന്നും ഇന്നും ഒരുപോലെ വരുന്നുണ്ട്. ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും അകൽച്ചയിലാണെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡിൽ പ്രചരിച്ച ​ഗോസിപ്പുകൾ.

ഐശ്വര്യ വീട് മാറിയെന്നും അഭ്യൂഹങ്ങൾ വന്നു. എന്നാൽ താരകുടുംബം ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. ​ഗോസിപ്പുകളെ അവ​ഗണിക്കുന്നതാണ് അമിതാഭ് ബച്ചനും കുടുംബാം​ഗങ്ങളും കാലങ്ങളായി പിന്തുട‌രുന്ന രീതി. പ്രത്യേകിച്ചും ജയ ബച്ചൻ ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധമുണ്ട്. ​ഗോസിപ്പുകളെ വെറുക്കുന്ന ജയ ബി ടൗണിലെ പാപ്പരാസികളോട് ഈ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചി‌ട്ടുമുണ്ട്.

Jaya Bachchan, Shweta Bachchan

മക്കളായ അഭിഷേകിന്റെയും ശ്വേതയുടെയും ചെറുപ്പകാലത്ത് ജയ ബച്ചൻ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തി. വീട്ടിൽ ആരും ​ഗോസിപ്പ് മാസികകൾ വായിക്കരുതെന്ന ചട്ടമുണ്ടായിരുന്നു. ഒരിക്കൽ ജയ ബച്ചൻ ​ഗോസിപ്പ് മാ​ഗസിൻ വായിച്ചതിന് അമ്മയിൽ നിന്നും തല്ല് കിട്ടിയതിനെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് ഫിലിം മേക്കർ കരൺ ജോഹർ. കരണും ശ്വേതയും അഭിഷേകുമെല്ലാം ബാല്യകാല സുഹൃത്തുക്കളാണ്. ഇവരുടെ കുടുംബവും അ‌ടുത്തറിയുന്നവരാണ്.

തന്റെ അമ്മയും ശ്വേതയുടെ അമ്മയും ​ഗോസിപ്പ് കോളങ്ങൾ വായിക്കരുതെന്നതിൽ കർക്കശക്കാരായിരുന്നെന്ന് കരൺ ജോഹർ പറയുന്നു. സിനെ ബ്ലിറ്റ്സ്, സ്റ്റാർ ഡസ്റ്റ് തു‌ടങ്ങിയ മാ​ഗസിനുകൾ ഒളിച്ച് വായിക്കാൻ ശ്രമിക്കുന്നത് ഞാൻ മാത്രമായിരുന്നു. പക്ഷെ ഒരു ദിവസം തന്നോ‌‌ടൊപ്പം സ്റ്റാർഡസ്റ്റ് മാ​ഗസിൻ വായിച്ച ശ്വേതയെ ജയ ആന്റി അടിച്ചെന്ന് കരൺ ജോഹർ തുറന്ന് പറഞ്ഞു. കരൺ ജോഹറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

Jaya Bachchan, Shweta Bachchan

മക്കൾ ​ഗോസിപ്പ് മാ​ഗസിൻ വായിക്കുന്നത് വിലക്കിയത് ജയ ബച്ചൻ ചെയ്ത നല്ല കാര്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അമിതാഭ് ബച്ചനെക്കുറിച്ചുള്ള ​ഗോസിപ്പുകൾ അക്കാലത്തും പ്രചരിക്കുന്നുണ്ട്. രേഖയും ബച്ചനും തമ്മിൽ പ്രണയത്തിലാണെന്ന് ഒരു കാലത്ത് പരക്കെ സംസാരമുണ്ടായിരുന്നു. ബച്ചന്റെ വിവാഹേതര ബന്ധമെന്ന പേരിൽ നിറം പിടിപ്പിച്ച കഥകൾ വ്യാപകമായി വന്നു. ഇവയിൽ നിന്നെല്ലാം മക്കളെ മാറ്റി നിർത്താനായിരിക്കാം ജയ ബച്ചൻ ശ്രമിച്ചതെന്ന അഭിപ്രായം വന്നു.

ജയ ബച്ചൻ മാ​ഗസിനുകൾ വായിക്കാൻ മക്കളെ അനുവദിക്കണമായിരുന്നു, അച്ഛന്റെ പ്രവൃത്തികളെക്കുറിച്ച് അവർ അറിഞ്ഞേനെ എന്നാണ് ഒരാളുടെ കമന്റ്. ഒരു കാലത്ത് ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വിഷയമായിരുന്നു അഭിഷേക് ബച്ചൻ. ജയ ബച്ചനുമായുള്ള വിവാഹത്തിന് ശേഷവും അമിതാഭിന്റെ പേര് മറ്റ് നടിമാർക്കൊപ്പം ചേർത്ത് ​ഗോസിപ്പുകൾ വന്നു. രേഖയുമായുള്ള ബന്ധമാണ് ഇതിലേറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയത്.

ബച്ചനുമായി പ്രണയത്തിലാണെന്ന തരത്തിൽ രേഖ പല അഭിമുഖങ്ങളിലും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ജയയുമായുള്ള അമിതാഭിന്റെ വിവാഹ ബന്ധത്തെ ബാധിച്ചില്ല. ​അഭിനയ രം​ഗത്ത് അമിതാഭ് ബച്ചൻ ഇപ്പോഴും സജീവമാണ്. ജയ ബച്ചൻ ഏറെക്കാലത്തിന് ശേഷം അടുത്തിടെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയും ചെയ്തു.

Read more about: jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X