For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെതുവേദിയിൽ ഐശ്വര്യയ്ക്ക് വേണ്ടി ശബ്ദം ഉയർത്തി ജയ ബച്ചൻ, മരുമകൾക്ക് വസ്ത്രം നൽകി

  |

  ദേശം ഭാഷ വ്യത്യാസമില്ലാതെയാണ് ബച്ചൻ കടുംബാംഗങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇവരുടെ കുടുംബവിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വലിയ ചർച്ചയാവാറുമുണ്ട്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. ബിഗ് ബിയുടെ മകനും നടനുമായി അഭിഷേക് ബച്ചൻ ഐശ്വര്യയെ വിവാഹം കഴിച്ചതോടെയാണ് താരകുടുംബം കൂടുതൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്.

  മഞ്ഞയണിഞ്ഞ് ഗ്ലാമറസായി ശാലിന്‍; പുത്തന്‍ ചിത്രങ്ങള്‍ കാണാം

  വെപ്രാളം അഭിനയമാണെന്ന് കരുതി, എന്‍റെ കണ്ണൊക്കെ തള്ളി, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് ആസിഫ് അലി

  സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ബച്ചൻ കുടുംബത്തിലെ മരുമകൾ ആവുന്നത്. വിവാഹം കഴിഞ്ഞതോടെ നടി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു . നടി കുടുംബിനിയായത് ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത് ആരാധകരെ ആയിരുന്നു. അഭിഷേക് ബച്ചനുമായുളള വിവാഹം കഴിഞ്ഞതോടെ ബിഗ് ബിഗ് ബി കുടുംബത്തെ കുറിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. കുടുംബവും ആഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അധികം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചത്.

  പുരുഷന്മാരെ ധാർമ്മികമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സാമന്ത, നടിക്ക് ഉപദേശവുമായി വനിത വിജയകുമാർ

  ഭത്യമാതാവ് ജയാ ബച്ചനുമായുളള ഐശ്വര്യയുടെ പ്രശ്നങ്ങൾ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചയായിരുന്നു. ഇപ്പോഴും ഇതും സംബന്ധമായ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ തെറ്റാണെന്നുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നത്. ഇരുവരും തമ്മിൽ വളര അടുത്ത ബന്ധമാണുളളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരങ്ങൾ തമ്മിലുളള പരസ്പരം സ്നേഹത്തിന്റെയും സഹകരണത്തിന്റേയും ചില യഥാർത്ഥ ചിത്രങ്ങളാണ്.

  സാധാരണ അമ്മയി അമ്മയേയും മരുമകളേയും പോലെയാണ് ഇവരുടേയും ജീവിതം. പരസ്പരം വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മാറി ധരിക്കാറുണ്ട്. ജയ ബച്ചന്റെ സാരി ഉടുത്ത് കൊണ്ട് ആഷ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പീന്നീട് അതേസാരി ധരിച്ച് ജയ ബച്ചനും വീണ്ടും എത്തിയിരുന്നു. പിങ്ക് നിറത്തിലുളള സാരി ധരിച്ചുള്ള താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2010 ആണ് ജയ ബച്ചൻ പിങ്ക് നിറത്തിലുളള സാരിയും ഉടുത്ത് പ്രേക്ഷകരുടെ ഇടയിൽ ആദ്യമായി എത്തുന്നത്. 2011 ഇതേ സാരി ഉടുത്ത് ആഷും എത്തിയിരുന്നു. ദുർഗ പൂജയോട് അനുബന്ധിച്ചുളള ചടങ്ങിലാണ് പിങ്ക് സാരിയും ഉടുത്ത് ഐശ്വര്യ എത്തിയത് പിന്നീട് 2014 ൽ ഒരു പുരസ്കാര നിശയിൽ ജയ ബച്ചൻ ഇത സാരിയും ഉടുത്ത് എത്തിയിരുന്നു

  ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന മറ്റൊരു ചിത്രവും വൈറലായിരിക്കുകയാണ്. 2016 ൽ ഒരു പുരസ്കാരദാന ചടങ്ങിൽ നിന്നുളള ചിത്രമാണിത്. ജയ ബച്ചന്റെ തോളിൽ ചാഞ്ഞ് കിടക്കുന്ന ഐശ്വര്യ റായിയെ ആണ് ചിത്രത്തിൽ കാണുന്നത്. ബച്ചൻ കുടുംബ ഒന്നടങ്കം എത്തിയ പരിപാടിയായിരുന്നു ഇത്. നടി ഐശ്വര്യ റായ്ക്ക് സർബ്ജിത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചിരുന്നു. ഈ പരിപാടി ഹോസ്റ്റ് ചെയ്തത് അഭിഷേക് ബച്ചൻ ആയിരുന്നു. ആഷിനുള്ള പുരസ്കാരം അഭിഷേക് ബച്ചൻ പ്രഖ്യാപിക്കുമെന്ന് നടി കരുതി. എന്നാൽ അതുണ്ടായില്ല. അത് നടിയെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഭത്യമാതാവ് ജയാ ബച്ചന്റെ തോളിൽ ആഷ് കിടക്കുകയായിരുന്നു. താരങ്ങളുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് ഇരുവരും തമ്മിലുളള അടുപ്പം.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ഒരിക്കൽ മരുമകൾക്ക് വേണ്ടി മാധ്യമപ്രവർത്തകനോട് ജയ ബച്ചൻ കുപിതയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും ഒന്നിച്ച് ഒരു പാർട്ടയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി നടിയെ ഫോട്ടോഗ്രാഫർ 'ഐശ്വര്യ' എന്ന് വിളിച്ചു. എന്നാൽ ഇത് ജയ ബച്ചന് അത്ര രസിച്ചില്ല. മാധ്യമപ്രവർത്തകനോട് താരം ചൂടായി സംസാരിക്കുകയായിരുന്നു. ഐശ്വര്യ സഹപാഠിയാണോ എന്നായിരുന്നു ജയ ബച്ചൻ ചോദിച്ചത്. ഇത് അന്ന് ബോളിവുഡിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമുളള ഐശ്വര്യ റായിയുടെ മാറ്റത്തെ കുറിച്ചും ജയ ബച്ചൻ ഒരു അഭിമുഖത്തിൽ വാചാലയായിരുന്നു. ഇതിൽ നിന്നൊക്കെ വ്യക്തമാണ് ഇരുവരും തമ്മിലുളള അടുപ്പത്തിന്‌റെ ആഴവും വ്യാപ്തിയും.

  Read more about: jaya bachchan aishwarya rai
  English summary
  Jaya Bachchan Protect Aishwarya Rai To Each And Every Situation, They have a close relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X