'ഐശ്വര്യയെ മരുമകളെന്ന രീതിയിൽ കണ്ടിട്ടില്ല, ശ്വേത പോയശേഷം ഞങ്ങളുടെ ജീവിതത്തിൽ ഒരു ശൂന്യതയായിരുന്നു'

അടുത്തിടെയായി ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികൾ അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരല്ലെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും വൈകാതെ വിവാഹമോചിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേക് എവിടെയും പ്രത്യക്ഷപ്പെടാതെയായതോടെയാണ്​ഗോസിപ്പുകൾ വർധിച്ചത്.

ആനന്ദ് അംബാനിയുടെ വിവാഹത്തിന് എത്തിയപ്പോൾ പോലും ബച്ചൻ ഫാമിലിയിൽ നിന്നും മകളും ഐശ്വര്യയും അകലം പാലിച്ചാണ് നിന്നിരുന്നത്. ഇതിനെല്ലാം ഇടയിൽ ജയാ ബച്ചൻ്റെ പഴയ ഒരു പ്രസ്താവന വാർത്തകളിൽ നിറയുകയാണ്. ഐശ്വര്യ റായിയെ കുറിച്ചാണ് ജയ ഏറെയും സംസാരിച്ചിരിക്കുന്നത്.

Jaya Bachchan  Aishwarya Rai

ജയാ ബച്ചൻ്റെ വൈറലാകുന്ന അഭിമുഖത്തിനും 17 വയസുണ്ട്. ആഷിന്റെ വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ കരൺ ജോഹറിൻ്റെ കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയിൽ അതിഥിയായി ജയ ബച്ചൻ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് മരുമകളും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മരുമകൾ കുടുംബവുമായി എങ്ങനെയാണെന്നും താരപത്നി തുറന്ന് പറഞ്ഞത്.

ഇതോടൊപ്പം അമിതാഭും ആഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം താരപത്നി വെളിപ്പെടുത്തി. മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും ആഷിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞു.

തങ്ങൾ ആഷിനെ മരുമകളായി കണ്ടിട്ടില്ലെന്നും അവർ എന്നും ആഷിനെ മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാ ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നുവെന്നും.

വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെ ആഷിനെയും അതേ സ്നേഹത്തോടെ നോക്കുമായിരുന്നുവെന്നും ശ്വേത പോയപ്പോൾ ഉണ്ടായ ഒഴിഞ്ഞ സ്ഥാനം ഐശ്വര്യ വന്നപ്പോൾ പൂർണമായിയെന്നും ജയ പറഞ്ഞു.

ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം അനുഭവിച്ചതായും ജയ പറഞ്ഞു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു. മാത്രമല്ല ആഷിനെ വണ്ടർഫുൾ മദർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ആഷ് ഇന്റസ്ട്രിയിലെ വലിയ താരമാണ്.

Jaya Bachchan  Aishwarya Rai

എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ആഷ് ഒരു അത്ഭുതകരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്. അതുപോലെ തന്നെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സഹോദരൻ അഭിഷേകിനൊപ്പം ശ്വേത എത്തിയപ്പോൾ ആഷിനെക്കുറിച്ച് വളരെ പോസിറ്റീവായ കാര്യങ്ങളാണ് പറഞ്ഞത്.

ആഷിനെ അതിശയകരമായ അമ്മ എന്നാണ് വിശേഷിപ്പിച്ചത്. അവൾ ആരാധ്യയെ പരിപാലിക്കുന്ന രീതി കണ്ട് ഞങ്ങളും അമ്പരന്നു. അവൾ വളരെ കരുതലുള്ള അമ്മയാണ്. എൻ്റെ കുട്ടിയും ആരാധ്യയും തമ്മിൽ ഒരു വ്യത്യാസവും ആഷ് കാണാറില്ല. ഇതാണ് അവളുടെ ഏറ്റവും മികച്ച ഗുണം എന്നാണ് ശ്വേത പറഞ്ഞത്.

Read more about: jaya bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X